Malayalam
അത് തന്റെ ജീവിതത്തിലെ നിര്‍ണായക തീരുമാനം ആയിരുന്നു, ജീവിതം മാറ്റുന്ന ഒന്ന്; തുറന്ന് പറഞ്ഞ് ലെന
അത് തന്റെ ജീവിതത്തിലെ നിര്‍ണായക തീരുമാനം ആയിരുന്നു, ജീവിതം മാറ്റുന്ന ഒന്ന്; തുറന്ന് പറഞ്ഞ് ലെന
മലയാളത്തില്‍ വേറിട്ട നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ച നടിയാണ് ലെന. നായികയായും സഹ നടിയായും തിളങ്ങിയ ലെന ഇതിനോടകം തന്നെ ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ മികച്ച ഒരു തീരുമാനത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം.
സോഷ്യല്‍ മീഡിയയിലൂടെയാണ് ലെന തന്റെ ജീവിതത്തിലെ നിര്‍ണായകമായ തീരുമാനത്തെ കുറിച്ച് പറയുന്നത്. രണ്ടാം ഭാവം കഴിഞ്ഞ് ഉന്നതപഠനത്തിന് പോകാനുള്ള തന്റെ തീരുമാനം ജീവിതം മാറ്റുന്ന ഒന്നായിരുന്നു എന്നാണ് ലെന പറയുന്നത്. അതിനാലാണ് തന്റെ ജീവിതം എല്ലാവിധത്തിലും മികച്ചതായത് എന്നും ലെന പറയുന്നു.
അതേസമയം ലെനയുടെ ഒരു അഭിമുഖത്തിലെം ചില വാക്കുകള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
”മിക്കപ്പോഴും യുവാക്കളുടെ എനര്‍ജി ലെവല്‍ കൂടുന്നത് രാത്രി 12 മണിക്കും മൂന്ന് മണിക്കും ഇടയിലാണ്. 12 മണിക്കും മൂന്ന് മണിക്കും ഇടയിലുള്ള മിസ്ഡ് കോള്‍സ് എല്ലാം..മിസ്ഡ് കോള്‍സ് ആണെങ്കില്‍ പോട്ടേ..ഇതിങ്ങിനെ റിങ് ചെയ്‌തോണ്ടിരിക്കും,” ആ സമയത്തെ ഫോണ്‍ കോള്‍സ് ശല്യം ഒഴിവാക്കാനായി രാത്രി പത്ത് മണി കഴിഞ്ഞാല്‍ സൈലന്റ് ആക്കിവയ്ക്കുമെന്നും ഇത്തരത്തല്‍ നിരവധി പ്രശ്നങ്ങള്‍ തനിക്ക് സംഭവിച്ചുണ്ടെന്നും ലെന ഈ അഭിമുഖത്തില്‍ പറയുന്നത്.
ജയരാജിന്റെ സിനിമയായ സ്നേഹം എന്ന ചിത്രത്തിലൂടെയാണ് ലെന ആദയമായി വെള്ളിത്തിരിയില്‍ എത്തുന്നത്. പിന്നീട് കരുണം, ഒരു ചെറു പുഞ്ചിരി, വര്‍ണ്ണക്കാഴ്ചകള്‍, സ്പിരിറ്റ് എന്നീ സിനിമകളില്‍ അഭിനയിച്ചു. മലയാള ചലച്ചിത്രങ്ങളിലും മലയാളം ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുള്ള ലെന അഭിനയ ലോകത്ത് തന്റേതായ ഒരിടം സ്വന്തമാക്കിയിട്ടുണ്ട്. മനഃശാസ്ത്രത്തില്‍ ഉപരി പഠനം നടത്തിയ ലെന, മുംബൈയില്‍ സൈക്കോളജിസ്റ്റായും ജോലി ചെയ്തിരുന്നു.
ശേഷം എഷ്യാനെറ്റിന്റെ യുവര്‍ ചൊയ്സ് എന്ന പരിപാടിയില്‍ അവതാരകയായി. അതിനു ശേഷം ഓമനത്തിങ്കള്‍ പക്ഷി എന്ന പരമ്പരയില്‍ അഭിനയിച്ചു. പിന്നീട് ഓഹരി എന്ന അമൃത പരമ്പരയിലും അഭിനയിച്ചു.ലെനയുടെ രണ്ടാം വിവാഹം നടന്നു എന്നുള്ള വാര്‍ത്തകളും വന്നിരുന്നു.
2011 ല്‍ പുറത്തിറങ്ങിയ ട്രാഫിക് എന്ന സിനിമയിലൂടെയാണ് ലെനയുടെ സിനിമാ ജീവിതത്തില്‍ ഒരു വഴിത്തിരിവുണ്ടാകുന്നത്. പിന്നീട് സ്നേഹ വീട്, ഈ അടുത്ത കാലത്ത് സ്പിരിറ്റ്, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്ത ലുക്കിലുള്ള ലേനയുടെ ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. വ്യത്യസ്തമായ മേക്കോവറിലൂടെ ആരാധകരെ അമ്പരിപ്പിക്കാന്‍ ലെനയ്ക്ക് ആയിട്ടുണ്ട്.