Malayalam
തമാശയ്ക്കാണെങ്കിലും ഇങ്ങനെയൊന്നും ചെയ്യരുത്..എന്റെ അച്ഛന്‍ മദ്യപിച്ചിട്ട് അമ്മയോട് ഇങ്ങനെ ചെയ്യുന്നത് കണ്ട് ഞാന്‍ ഒരുപാട് വിഷമിച്ചിട്ടുള്ളതാണ്! അദ്ദേഹത്തിന്റെ ആ വാക്കുകൾ… ഇവിടെ,ഞാന്‍ ആ മനുഷ്യനെ ഒരു ചുവന്ന വട്ടം വരച്ചിട്ടു; മണിക്കുട്ടനെ കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍
തമാശയ്ക്കാണെങ്കിലും ഇങ്ങനെയൊന്നും ചെയ്യരുത്..എന്റെ അച്ഛന്‍ മദ്യപിച്ചിട്ട് അമ്മയോട് ഇങ്ങനെ ചെയ്യുന്നത് കണ്ട് ഞാന്‍ ഒരുപാട് വിഷമിച്ചിട്ടുള്ളതാണ്! അദ്ദേഹത്തിന്റെ ആ വാക്കുകൾ… ഇവിടെ,ഞാന്‍ ആ മനുഷ്യനെ ഒരു ചുവന്ന വട്ടം വരച്ചിട്ടു; മണിക്കുട്ടനെ കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍
ബിഗ് ബോസിലെ ജനപ്രീയതാരമാണ് മണിക്കുട്ടന്‍. ഷോയിലൂടെ ധാരാളം ആരാധകരെ നേടിയെടുക്കാന്‍ മണിക്കുട്ടന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ മണിക്കുട്ടനെ കുറിച്ചുള്ളൊരു മാധ്യമ പ്രവര്‍ത്തകന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. മണിക്കുട്ടന്‍ ഫാന്‍സ് ആര്‍മി ഗ്രൂപ്പില്‍ മാധ്യമപ്രവര്‍ത്തകനായ ലീന്‍ ജെസ്മസ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്
കുറിപ്പിന്റെ പൂർണ്ണ രൂപം
മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ വാര്‍ത്താ ചാനലുകള്‍ തുടര്‍ച്ചയായി കാണുന്നതിനിടയിലും ഇത്തവണ ബിഗ് ബോസ് മുടങ്ങാതെ കണ്ടിരുന്നു.കാരണം രാഷ്ട്രീയ സാമൂഹിക വിഷയങ്ങള്‍ കാണും പൊലെ തന്നെ പ്രാധാന്യമുണ്ട് മനുഷ്യനെ അറിയുന്നതിലും എന്ന തോന്നലാണ്.
അടച്ചിട്ട മുറിയിലെ ഒരു കൂട്ടം മനുഷ്യരെ,അവരുടെ ജീവിതങ്ങളെ അവരറിയാതെ പിന്തുടരുന്നവര്‍ ആവുകയാണ് നമ്മള്‍.ഒരു ചാനല്‍ ഷോയുടെ നാടകീയതയും,ചിട്ട വട്ടങ്ങളും നിലനില്‍ക്കുമ്പോള്‍ തന്നെ ,മനുഷ്യകുലത്തെക്കുറിച്ചു പ്രതീക്ഷ നല്‍കുന്ന ചില പച്ചത്തുരുത്തുകള്‍ കണ്ടെത്താനായി എന്നതാണ് ഈ ഷോ എനിക്ക് നല്‍കിയ ദൃശ്യ സൗഭാഗ്യം
നേരിട്ടും,അല്ലാതെയും പരിചയമുള്ള ചിലരെങ്കിലും മത്സരാര്‍ഥി കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്നതിനപ്പുറം പുതിയ,പഴയ മനുഷ്യരെ കണ്ടറിയുക എന്നതായിരുന്നു മുടങ്ങാതെയുള്ള കാഴ്ചയുടെ ലക്ഷ്യം. ഇതിനിടയില്‍ ആരെങ്കിലും ഒരാള്‍ മനസ്സില്‍ കയറിക്കൂടുന്നത് ചില പ്രത്യേക മുഹൂര്‍ത്തങ്ങളില്‍ ആകുമല്ലോ..
കയറിക്കൂടുക തന്നെ ചെയ്തു.പൊളി ഫിറോസും ,സജ്‌നയും ചേര്‍ന്ന് സൃഷ്ടിച്ചു കൊണ്ടിരുന്ന നിരന്തരകോലാഹലങ്ങള്‍ക്കിടയിലാണ് അത് സംഭവിച്ചത്. ഫിറോസ് ഭാര്യയുടെ ചെകിടില്‍ അടിക്കുകയും അവര്‍ കരയുകയും ചെയ്ത നാടകത്തില്‍..പ്രാങ്ക് ആണ് എന്നറിയാതെ ,കരയുന്ന സജ്‌നയുടെ അടുത്തേക്ക് ഓടിയെത്തിയ ഒരാള്‍..അയാള്‍ അവരെ ആശ്വസിപ്പിക്കുന്നതിനൊപ്പം ഫിറോസിനോട് കയര്‍ക്കുകയും ചെയ്യുന്നു.പ്രാങ്ക് ആണെന്ന് പറഞ്ഞു കഥാനായകന്‍ പൊട്ടിച്ചിരിക്കുമ്പോഴും,സങ്കടം മാറാതെ അയാള്‍ അവരോട് പറയുന്നു..’തമാശയ്ക്കാണെങ്കിലും ഇങ്ങനെയൊന്നും ചെയ്യരുത്..എന്റെ അച്ഛന്‍ മദ്യപിച്ചിട്ട് അമ്മയോട് ഇങ്ങനെ ചെയ്യുന്നത് കണ്ട് ഞാന്‍ ഒരുപാട് വിഷമിച്ചിട്ടുള്ളതാണ്.’
ഇവിടെ,ഞാന്‍ ആ മനുഷ്യനെ ഒരു ചുവന്ന വട്ടം വരച്ചിട്ട് കണ്ട് തുടങ്ങുകയായിരുന്നു.മണിക്കുട്ടന്‍ എന്ന കായംകുളം കൊച്ചുണ്ണിയേയും,പിന്നെ വലുതും ചെറുതുമായ വേഷങ്ങളില്‍ മലയാളത്തില്‍ വന്നു പോയ പല കഥാപാത്രങ്ങളെയും എനിക്കറിയാം..എന്നാല്‍ ഈ മനുഷ്യനെ അപ്പോള്‍ മുതല്‍ ഞാന്‍ ഹൃദയം കൊണ്ടറിഞ്ഞു തുടങ്ങുകയായിരുന്നു..
ഒരു ടാസ്‌കിനിടയിലെ പ്രശ്‌നങ്ങളില്‍ തകര്‍ന്നു പോയ രണ്ട്‌പെണ്‍കുട്ടികള്‍..സൂര്യയും, ഋതുവും..അവരുടെ കണ്ണീരടക്കാന്‍ അയാള്‍ പറയുന്ന ആശ്വാസ വാക്കുകള്‍..
തന്നോട് പ്രണയം പറയുന്ന പെണ്‍കുട്ടിയോട് ഏതൊരു പുരുഷനും അഭിമാനം തോന്നും വിധം അയാള്‍ നല്‍കുന്ന മറുപടി.തനിക്കെതിരായ മോശം വാക്കുകള്‍ കേട്ട് തളര്‍ന്ന് പോയ രമ്യക്ക് ചോറ് വാരി കൊടുത്തുകൊണ്ട് അയാള്‍ പറഞ്ഞ വാക്കുകള്‍..
തനിക്ക് വേണ്ടി മോഹന്‍ലാല്‍ ക്ഷമ ചോദിച്ചു എന്നതിന്റെ അടക്കാനാവാത്ത വേദന കൊണ്ട് സ്റ്റോര്‍ മുറിയില്‍ ആരും കാണാതെ വിതുമ്പി കരയുന്ന അയാള്‍. അത് അയാളെ അലട്ടുന്ന വേദനയായി പിന്തുടരുന്നുണ്ടായിരുന്നിരിക്കും. തന്റെ സൗഹൃദത്തെ തുറന്ന് പറയുക..അത് പ്രകടിപ്പിക്കുക. ഒരു നല്ല മനുഷ്യന്‍ ഇങ്ങനെയൊക്ക തന്നെ അല്ലെ എന്ന് നമ്മളിലേക്ക് സ്വയം നോക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു ഈ ചെറുപ്പക്കാരന്‍. അയാള്‍ ആരെക്കുറിച്ചും പ്രവചനങ്ങള്‍ നടത്തിയില്ല,വാക്കുകള്‍ കൊണ്ട് തീമഴ സൃഷ്ടിച്ചില്ല,മറ്റൊരാളെയും ശരീരം കൊണ്ടോ വാക്ക് കൊണ്ടോ അക്രമിച്ചില്ല.എന്നാല്‍,അയാള്‍ എല്ലാ അര്‍ത്ഥത്തിലും ഈ മത്സരം കളിക്കുന്നുണ്ടായിരുന്നു. ഈ ലോകം സുന്ദരം ആകും എന്ന പ്രതീക്ഷയില്‍ നമുക്ക് ജീവിക്കാന്‍ കഴിയുന്നത് ഇത്തരത്തില്‍ ചില നല്ല മനുഷ്യര്‍ നമുക്കിടയില്‍ ഉണ്ടായിരുന്നു എന്നറിയുമ്പോഴാണ്.അതിനാല്‍,നന്ദി,ബിഗ് ബോസ്. എന്റെ കാഴ്ചകളിലേക്ക് ഒരു മനുഷ്യനെ കൂട്ടിക്കൊണ്ട് വന്നതിന്. എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.