Connect with us

എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയത് ചൈനയില്‍ നിന്നും, കൊറോണ അവിടെ നിന്ന് കൊണ്ടു വന്നത് താനാണോ എന്ന് വരെ പലരും ചോദിച്ചിട്ടുണ്ടെന്ന് ലക്ഷ്മി പ്രിയ

Malayalam

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി പ്രിയ. പരമ്പരകളില്‍ നെഗറ്റീവ് വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് നടി. നിലവില്‍ രേഖ രതീഷ് നായികയായ സസ്നേഹം എന്ന സീരിയലിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. നെഗറ്റീവ് വേഷങ്ങള്‍ ഏറെ ഇഷ്ടമാണ് എന്നാണ് നടി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

സീരിയലില്‍ നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഏറെ ഇഷ്ടമാണ്. അതില്‍ കൂടുതല്‍ പെര്‍ഫോം ചെയ്യാന്‍ കഴിയുമെന്നതാണ് കാരണം. നെഗറ്റീവ് കഥാപാത്രം ചെയ്യുന്നവര്‍ യഥാര്‍ത്ഥ ജീവിതത്തിലും അങ്ങനെയാണെന്നുള്ള മിഥ്യാധാരണകളും പ്രേക്ഷകരുടെ മനോഭാവം മാറിയിട്ടുണ്ടെന്നും ലക്ഷ്മി പറയുന്നു.

അതേസമയം, ചൈനയില്‍ നിന്നും എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ലക്ഷ്മി അഭിനയത്തിലേക്ക് എത്തുന്നത്. ഇതിനെ കുറിച്ചും താരം പറയുന്നുണ്ട്. പഠനവുമായി ബന്ധപ്പെട്ട ചൈനയിലായിരുന്നു കുറച്ചുനാള്‍. എംബിബിഎസ് പഠനത്തിന് ശേഷം തിരികെയെത്തിയപ്പോഴാണ് അഭിനയത്തില്‍ സജീവമായത്.

പിജി എടുക്കണം എന്നാണ് ആഗ്രഹം. ചൈനയില്‍ നിന്ന് പഠിച്ച് വരികയാണെന്ന് അറിഞ്ഞതോടെ കൊറോണ അവിടെ നിന്ന് കൊണ്ടു വന്നത് താനാണോ എന്ന് പലരും കളിയാക്കി ചോദിക്കാറുണ്ടെന്നും ലക്ഷ്മി പ്രിയ പറയുന്നു.

More in Malayalam

Trending