Connect with us

തനിക്ക് എന്തിന് ഇങ്ങനെയൊരു മുഖം തന്നുവെന്ന് ചോദിച്ച് പലപ്പോഴും ദൈവത്തിന് മുന്നില്‍ കരഞ്ഞിരുന്നിട്ടുണ്ട്; മുഖത്തെ കുരുക്കള്‍ എടുത്ത് കളഞ്ഞ് മുഖത്ത് എന്തെങ്കിലും മാജിക്ക് ചെയ്ത് തരാന്‍ വരെ പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്ന് ജോണ്‍ എബ്രഹാം

News

മലയാളിയായി ജനിച്ച് ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ജോണ്‍ എബ്രഹാം. ഇപ്പോള്‍ മൈക്ക് എന്ന മലയാള സിനിമ നിര്‍മിച്ച് കൊണ്ട് മലയാള സിനിമയുടെ ഭാഗമാകാന്‍ പോവുകയാണ് താരം. ജോണ്‍ എബ്രഹാം എന്റര്‍ടൈന്‍മെന്റിന്റെ ആദ്യ മലയാള സിനിമയാണ് മൈക്ക്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം മുമ്പ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

ഒരു കാലത്ത് തന്റെ മുഖം തനിക്ക് ഒട്ടും ഇഷ്ടാമായിരുന്നില്ലെന്നാണ് ജോണ്‍ എബ്രഹാം പറയുന്നത്. തനിക്ക് എന്തിന് ഇങ്ങനെയൊരു മുഖം തന്നുവെന്ന് ചോദിച്ച് പലപ്പോഴും ദൈവത്തിന് മുന്നില്‍ കരഞ്ഞിരുന്നിട്ടുണ്ടെന്നും ജോണ്‍ എബ്രഹാം പറയുന്നു. ശരീര ഭാരം വല്ലാതെ കുറഞ്ഞ് മുഖത്ത് മുഴുവന്‍ കുരു വന്നപ്പോള്‍ വല്ലാതെ വിഷമിച്ചിരുന്നുവെന്നും ജോണ്‍ എബ്രഹാം പറയുന്നു.

‘ഇന്ന് കാണുന്ന മുഖം ലഭിക്കും മുമ്പ് എനിക്ക് നിറയെ മുഖക്കുരു വന്നിരുന്നു. നമ്മുടെ മുഖത്ത് അത്തരം ചെറിയ കാര്യങ്ങള്‍ ഉള്ളപ്പോള്‍ നമുക്ക് ഉള്ള ആ ആത്മവിശ്വാസം പോലും നഷ്ടപ്പെടും. ഞാന്‍ കരഞ്ഞുകൊണ്ട് ദൈവത്തോട് പ്രാര്‍ത്ഥിച്ച സന്ദര്‍ഭങ്ങളുണ്ടായിരുന്നു. എനിക്ക് എന്തിനാണ് ഇങ്ങനെയൊരു മുഖം തന്നത് എന്ന് അന്ന് കരഞ്ഞ് ദൈവത്തോട് ചോദിക്കുമായിരുന്നു.

മുഖത്തെ കുരുക്കള്‍ എടുത്ത് കളഞ്ഞ് മുഖത്ത് എന്തെങ്കിലും മാജിക്ക് ചെയ്ത് തരാന്‍ വരെ ഞാന്‍ ദൈവത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്റെ ക്ലാസിലെയും സുഹൃത്തുക്കളിലെയും ഏറ്റവും ഉയരം കുറഞ്ഞ പയ്യന്മാരില്‍ ഒരാളായിരുന്നു ഞാനും. അതുകൊണ്ട് ഞാന്‍ ദൈവത്തോട് ഉയരം നല്‍കാന്‍ ആവശ്യപ്പെട്ടും പ്രാര്‍ഥിച്ചിട്ടുണ്ട്. ഇന്ന് ദൈവം സഹായിച്ച് ആറടി ഒരിഞ്ച് ഉയരം എനിക്കുണ്ട്. ഞാന്‍ സന്തോഷവാനാണ്…’ ജോണ്‍ എബ്രഹാം പറയുന്നു.

More in News

Trending