Malayalam
ചത്താ ചാവട്ടെ എന്നൊക്കെ വിചാരിച്ച് റിസ്‌ക് എടുത്തു; പതിനഞ്ച് ഇരുപത് അടി പൊക്കത്തില്‍ നിന്നാണ് താഴേയ്ക്ക് ചാടുന്നത്, ദിലീപേട്ടന് പിടിക്കാന്‍ കഴിഞ്ഞില്ല!, പിന്നീട് സംഭവിച്ചത്!
ചത്താ ചാവട്ടെ എന്നൊക്കെ വിചാരിച്ച് റിസ്‌ക് എടുത്തു; പതിനഞ്ച് ഇരുപത് അടി പൊക്കത്തില്‍ നിന്നാണ് താഴേയ്ക്ക് ചാടുന്നത്, ദിലീപേട്ടന് പിടിക്കാന്‍ കഴിഞ്ഞില്ല!, പിന്നീട് സംഭവിച്ചത്!
തന്റെ പരിമിതികളെ ഗിന്നസ് റിക്കോര്‍ഡോളം ഉയര്‍ത്തിയ നടനാണ് പക്രു എന്ന അജയകുമാര്‍. മിമിക്രി കലാകാരനായിരുന്ന പക്രു അമ്പിളിയമ്മാവന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോഴിതാ ദിലീപിനൊപ്പം പ്രവര്‍ത്തിച്ച അനുഭവം തുറന്നുപറയുകയാണ് താരം, ‘ജോക്കര്‍ സെറ്റില്‍ ദിലീപേട്ടനോട് ആണ് എനിക്ക് എറ്റവും കൂടുതല്‍ അടുപ്പം ഉണ്ടായിരുന്നത്. എന്ത് ചെയ്യാന്‍ കഴിയുമോ അത് നമ്മളോട് ചോദിച്ച്. ഒരു അനുജനെ പോലെ സ്നേഹം തന്ന് ദിലീപേട്ടന്‍ കൂടെനിന്നു. എനിക്ക് അവിടെ എറ്റവും കൂടുതല്‍ അടുപ്പമുളളത് ദിലീപേട്ടനോട് ആണ്. കാരണം ദിലീപേട്ടനാണ് എന്നെ അവിടെ എറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്തത്.
ജോക്കറില് എറ്റവും എന്നെ സംബന്ധിച്ചിടത്തോളം എടുത്തുപറയേണ്ട കാര്യം ഞാന്‍ ഒരു തെങ്ങിന്റെ മുകളില്‍ നിന്ന് തേങ്ങ മോഷ്ടിച്ചിട്ട് ബിന്ദു പണിക്കര്‍ ചേച്ചി ഏണി താഴെയിട്ട് തെങ്ങില്‍ ഞാന്‍ തൂങ്ങിക്കിടക്കുന്ന ഒരു സീനുണ്ട്. അതൊരു വെല്ലുവിളിയായിരുന്നു. ഒന്നാമത് നല്ല പൊക്കമുളള തെങ്ങ്. അതില് ക്രെയിന് കൊണ്ടുവന്ന് എന്നെ ചേര്‍ത്തുനിര്‍ത്തി കെട്ടിയിരിക്കുകയാണ്. എന്നിട്ട് ക്രെയിന്‍ മാറ്റും. ഞാന്‍ താഴോട്ട് നോക്കുമ്പോ പത്ത് നില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് നോക്കുവാണ്,. ദിലീപേട്ടന്‍ താഴെ നിന്ന് പറഞ്ഞു കുഴപ്പമില്ല. ഞാനുണ്ട് എന്ന്.
ക്യാമറ ദൂരെ വെച്ചാണ് ഷോട്ട് എടുക്കുന്നത്. എല്ലാവരുടെയും മുഖത്ത് ചെറിയ ഭയവും ടെന്‍ഷനുമൊക്കെയുണ്ട്. ഞാന്‍ എങ്ങനെ ചെയ്യുമെന്ന് നോക്കുകയാണ്. അപ്പോ അകലെനിന്ന് അസോസിയേറ്റ് ഡയറക്ടര്‍ ബ്ലെസി സാര്‍ ഡയലോഗ് വിളിച്ചുപറയുന്നു. ഞാന്‍ തൂങ്ങിക്കിടന്ന് കൊണ്ട് പറയുന്നു. ആ ഷോട്ട് കഴിയുന്നു. കൈയ്യടി ലഭിച്ചു, എല്ലാവരും കൊളളാം എന്ന് പറഞ്ഞു.
അതിന് ശേഷം ഈ ക്രെയിന്‍ കുറച്ചൊന്ന് പകുതിയ്ക്ക് കൊണ്ട് വെച്ചിട്ട് ആ ക്രെയിനില്‍ നിന്ന് തേങ്ങാക്കുലയുടെ ഡമ്മി വെച്ചിട്ട് ഞാന്‍ താഴേക്ക് ചാടണം. അത് ചാടി വരുമ്പോ ദിലീപേട്ടന്‍ പിടിക്കും. അങ്ങനെയാണ് സീന്‍ കഴിയുന്നത്. അപ്പോ അതിന് വേണ്ടി ഞാന്‍ കയറിനില്‍ക്കുവാണ്. നല്ല പൊക്കം ഫീല്‍ ചെയ്യുന്നുണ്ട്.
കാരണം പതിനഞ്ച് ഇരുപത് അടി പൊക്കത്തിലാണ് നില്‍ക്കുന്നത്. അവിടെ നിന്ന് വേണം ദിലീപേട്ടന്റെ അടുത്തേക്ക് ചാടാന്‍. നല്ല ടെന്‍ഷനുണ്ടായിരുന്നു. അന്ന് പിന്നെ ചത്താ ചാവട്ടെ എന്നൊക്കെ വിചാരിച്ച് എന്ത് റിസ്‌ക്കും എടുക്കും. ആക്ഷന്‍ പറഞ്ഞ് എടുത്തൊരു ചാട്ടമായിരുന്നു. എന്നാല്‍ ഈ കുലയും കാര്യങ്ങളുമൊക്കെ വന്നിട്ട് ദിലീപേട്ടന് പിടിക്കാന്‍ കഴിഞ്ഞില്ല.
എന്നെ ക്യാച്ച് ചെയ്ത ശേഷം ഞങ്ങള്‍ രണ്ട് പേരും കൂടി മറഞ്ഞ് താഴേക്ക് വീണു. വീണതിന് ശേഷം തേങ്ങയെല്ലാം ചിതറിപോവുന്നു. വീണ ശേഷം ദിലീപേട്ടന് നടുവിന് ഒരു ഉളുക്ക് വന്നു. ‘തേങ്ങാക്കുല’ എന്ന് ദേഷ്യത്തോടെ പറയുന്നുണ്ട്. അത് ശരിക്കും എന്നെ പിടിച്ച് നടുവുളുക്കിയതാണ്. അത്യാവശ്യം നമുക്ക് ഒരു ഭാരമുണ്ട്. അപ്പോ മുകളില്‍ നിന്ന് വീഴുമ്പോ ഭാരം കൂടും. അപ്പോ അങ്ങനെ ആ സീനും വിജയകരമായിട്ട് ഞങ്ങള്‍ അവസാനിപ്പിച്ചു. അത് പിന്നെ കൊളളാമെന്ന് എല്ലാവരും പറഞ്ഞു.