Malayalam
‘സിനിമയിലേയ്ക്കുള്ള വിളി കുറയും തോറും തുണിയുടെ അളവും കുറയും’, സംയുക്തയുടെ ബിക്കിനി ചിത്രത്തിനെതിരെ സൈബര്‍ ആക്രമണം
‘സിനിമയിലേയ്ക്കുള്ള വിളി കുറയും തോറും തുണിയുടെ അളവും കുറയും’, സംയുക്തയുടെ ബിക്കിനി ചിത്രത്തിനെതിരെ സൈബര്‍ ആക്രമണം
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് സംയുക്ത മേനോന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ പുതിയ വിശേഷങ്ങളും ഫോട്ടോ ഷൂട്ട് ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ പുതിയ ബിക്കിനി ഫോട്ടോഷൂട്ട് ചിത്രം പങ്കുവച്ച് എത്തിയിരിക്കുകയാണ് സംയുക്ത മേനോന്‍.
‘നല്ല സമയങ്ങള്‍ക്കും ടാന്‍ ലൈനുകള്‍ക്കും നിങ്ങളോട് പറയാന്‍ കഴിയും, ജീവിതം എല്ലാം തികഞ്ഞതല്ല, പക്ഷേ ബിക്കിനി ആകാം’ എന്ന ക്യാപ്ഷനോടെയാണ് സംയുക്ത ചിത്രം പങ്കുവച്ചിരിക്കുന്നത്. ആരാധകരും താരങ്ങളും അടക്കം നിരവധി പേര്‍ താരത്തിന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടിന് പിന്തുണയുമായെത്തിയിട്ടുണ്ട്. നടിമാരായ റിമ കല്ലിങ്കല്‍, നിമിഷ സജയന്‍, അപൂര്‍വ ബോസ്, ശിവദ, മഞ്ജിമ മോഹന്‍, ഗായിക ജ്യോത്സ്ന തുടങ്ങിയവര്‍ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.
അതേസമയം, താരത്തിന്റെ ചിത്രത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. ‘സിനിമയില്‍ വിളി കുറയും തോറും തുണിയുടെ അളവ് കുറയും’, ‘അടിപൊളി പെണ്‍പിള്ളേരായാല്‍ ഇങ്ങനെ വേണം ഒരു നാണവും ഇല്ലാതെ’, ‘പഴയ സംയുക്തയെ ഞാന്‍ ഒരുപാട് മിസ് ചെയ്യുന്നു’ എന്നീ തരത്തിലുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് തക്ക മറുപടി അപ്പോള്‍ തന്നെ താരത്തിന്റെ ആരാധകരും നല്‍കുന്നുണ്ട്.
ടൊവിനോ ചിത്രം തീവണ്ടിയിലൂടെയാണ് സംയുക്ത മേനോന്‍ ശ്രദ്ധേയയാകുന്നത്. ടൊവിനോ നായകനായ എടക്കാട് ബറ്റാലിയന്‍, കല്‍ക്കി എന്നീ ചിത്രങ്ങളിലും വേഷമിട്ടു. ആണും പെണ്ണും, വൂള്‍ഫ്, വെള്ളം തുടങ്ങിയവയാണ് താരത്തിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങള്‍. വി.കെ പ്രകാശ് ഒരുക്കുന്ന എരിഡ, കന്നഡ ചിത്രം ഗാലിപാട്ട 2 എന്നിവയാണ് താരത്തിന്റെ പുതിയ പ്രോജക്ടുകള്‍. എരിഡയുടെ ലുക്ക് പോസ്റ്ററുകളിലും ഗ്ലാമറസ് ആയാണ് താരം പ്രത്യക്ഷപ്പെട്ടത്.
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)