Malayalam
മോഹന്‍ലാലിന്റെ ആ പഴയ നായിക വീണ്ടും വിവാഹിതയാകുന്നു, വാര്‍ത്തകളോട് പ്രതികരിച്ച് നടി
മോഹന്‍ലാലിന്റെ ആ പഴയ നായിക വീണ്ടും വിവാഹിതയാകുന്നു, വാര്‍ത്തകളോട് പ്രതികരിച്ച് നടി
ഒരുകാലത്ത് മലയാള സിനിമയില്‍ അന്യഭാഷാ നടിമാര്‍ തിളങ്ങി നിന്നിരുന്നു. എന്നാല്‍ മുന്‍നിര നായകന്മാര്‍ക്കൊപ്പം എല്ലാം തന്നെ തകര്‍ത്തഭിനയിച്ച നടിമാര്‍ക്ക് അധികം പേര്‍ക്കും മലയാള സിനിമയില്‍ സജീവമായി നില്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ചിലര്‍ മലയാളികള്‍ എന്നെന്നും ഓര്‍ത്തുവെക്കുന്ന പ്രകടനങ്ങള്‍ കാഴ്ചവച്ചവരാണ്. അത്തരത്തില്‍ മലയാളികള്‍ എന്നും ഓര്‍ത്തിവെക്കുന്ന നടിയാണ് പ്രേമ. മോഹന്‍ലാലിന്റേയും ജയറാമിന്റേയും നായികയായി മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് പ്രേമ. മോഹന്‍ലാല്‍ നായകനായ ദ പ്രിന്‍സ് ആയിരുന്നു പ്രേമയുടെ ആദ്യത്തെ മലയാളം ചിത്രം. പിന്നീട് ജയറാം ചിത്രമായ ദൈവത്തിന്റെ മകന്‍ എന്ന ചിത്രത്തിലും നായികയായെത്തി. ഇപ്പോഴിതാ പ്രേമയെ കുറിച്ചുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
പ്രേമ വിവാഹതിയാകുന്നുവെന്നും പ്രേമ അര്‍ബുദത്തെ അതിജീവിച്ചുവെന്നുമെല്ലാമെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ. ഈ വാര്‍ത്തകളോട് പ്രതികരിക്കുകയാണ് പ്രേമ ഇപ്പോള്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന പ്രേമ 2017ലാണ് അവസാനമായി അഭിനയിച്ചത്. കന്നട ചിത്രത്തിലായിരുന്നു അവസാനം അഭിനയിച്ചത്. മികച്ച നടിക്കുള്ള കര്‍ണാടക സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട് പ്രേമ. ധര്‍മ്മ ചക്രത്തിലൂടെയാണ് പ്രേമ തെലുങ്കിലെത്തുന്നത്. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയായി എത്തിയിരുന്നു. 2006ലായിരുന്നു പ്രേമയുടെ വിവാഹം. സോഫ്റ്റ് വെയര്‍ വ്യവസായിയും കമ്പ്യുട്ടര്‍ എഞ്ചിനീയറുമായ ജീവന്‍ അപ്പാച്ചുവായിരുന്നു ഭര്‍ത്താവ്.
എന്നാല്‍ പത്ത് വര്‍ഷത്തെ ദാമ്പത്യ ബന്ധത്തിന് 2016ല്‍ പ്രേമ അവസാനമിട്ടു. പ്രേമയുടെ വിവാഹ മോചന വാര്‍ത്ത മാധ്യമങ്ങളിലെ ചൂടേറിയ ചര്‍ച്ചയായിരുന്നു അന്ന്. നാളുകള്‍ക്ക് ശേഷം പ്രേമ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. 44കാരിയായ പ്രേമ രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുന്നുവെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് പ്രേമ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്ത്യഗ്ലിറ്റ്സാണ് പ്രേമ വാര്‍ത്ത നിഷേധിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. അര്‍ബുദ ബാധിതയായിരുന്നുവെന്നതും വ്യാജ വാര്‍ത്തയായിരുന്നുവെന്ന് തെളിഞ്ഞിരുന്നു. 90കളിലെ തിരക്കേറിയ നടിയായിരുന്നു പ്രേമ. കന്നട സിനിമയിലെ മിന്നും താരം. കന്നട ചിത്രമായ സവ്യസാച്ചിയായിരുന്നു അരങ്ങേറ്റ ചിത്രം.
പിന്നീട് ഓമിലൂടെ മികച്ച നടിക്കുള്ള കര്‍ണാടക സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. 1995ലായിരുന്നു ആദ്യ സിനിമയും സംസ്ഥാ ചലച്ചിത്ര പുരസ്‌കാരവും നേടിയത്. തൊട്ടടുത്ത വര്‍ഷം 1996ലാണ് താരം മലയാളത്തിലെത്തുന്നത്. തൊട്ടു പിന്നാലെ തെലുങ്കിലേക്കും എത്തി. ഇതിന് ശേഷമാണ് പ്രേമ തമിഴില്‍ അരങ്ങേറുന്നത്. അവസാനമായി അഭിനയിച്ചത് 2017 ല്‍ പുറത്തിറങ്ങിയ ഉപേന്ദ്ര മാട്ടെ ബാ ആയിരുന്നു. ചിത്രത്തില്‍ ചെറിയൊരു വേഷമായിരുന്നു പ്രേമയുടേത്. അവസാനമായൊരു മുഴുനീള വേഷം ചെയ്തത് 2009ലായിരുന്നു. മലയാളം, കന്നട, തെലുങ്ക്, തമിഴ് ഭാഷകളിലെല്ലാം ഹിറ്റ് ചിത്രങ്ങളുണ്ട് പ്രേമയുടെ പേരില്‍. ദക്ഷിണേന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളായ വിഷ്ണു വര്‍ധന്‍, വെങ്കടേഷ്, രമേഷ് അരവിന്ദ്, മോഹന്‍ലാല്‍, ജഗപതി ബാബു, കൃഷ്ണ, മാധവന്‍, ജയറാം തുടങ്ങിയവരുടെ ഒക്കെ നായികയായി അഭിനയിച്ചിട്ടുണ്ട്.
അതേസമയം, മോഹന്‍ലാലിന്റേതായി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആറാട്ട്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് ‘ആറാട്ടി’ല്‍ മോഹന്‍ലാല്‍ എത്തുന്നത്. ഒരു പ്രത്യേക ലക്ഷ്യത്തോടെ നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാട് എത്തുന്ന ആളാണ് ഗോപന്‍. ചിത്രത്തില്‍ മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കറുത്ത ബെന്‍സ് കാറും അതിന്റെ നമ്പറും വൈറലായിരുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍ താരം ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായിക. ഒരു ഐ.എ.എസ് ഓഫിസറായിട്ടാണ് താരം എത്തുന്നത്.
ആറാട്ട് ഒരു മാസ് മസാല പടം തന്നെയായിരിക്കും. മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കുന്ന പടം. എന്നാല്‍, അതില്‍ സ്ത്രീവിരുദ്ധതയോ ജനാധിപത്യവിരുദ്ധതയോ ഉണ്ടാവില്ല. എല്ലാവര്‍ക്കും കുടുംബത്തോടെ വന്നുകാണാവുന്ന എന്റര്‍ടെയ്നര്‍ എന്നു പറയാം എന്നാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഉദയകൃഷ്ണ പറഞ്ഞത്.” പതിനെട്ട് കോടി രൂപ ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ആറാട്ട്. ബി.ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ സംവിധായകന്‍. ബി ഉണ്ണികൃഷ്ണനുവേണ്ടി ആദ്യമായിട്ടാണ് ഉദയകൃഷ്ണ തിരക്കഥ എഴുതുന്നത്. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ അഭിനയിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. പുലി മുരുകന് ശേഷം ഉദയ്കൃഷ്ണ എഴുതുന്ന മോഹന്‍ലാല്‍ ചിത്രം എന്ന പ്രത്യേകത കൂടി ആറാട്ടിനുണ്ട്.
ജനാധിപത്യം, തുല്യത തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ബോധ്യമുള്ള ജനതയോടാണ് സിനിമ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്. അതു മറന്നുകൊണ്ട് ഒരു എഴുത്തുകാരനും മുന്നോട്ടുപോകാനാകില്ലെന്നും ഉദയകൃഷ്ണ കൂട്ടിച്ചേര്‍ത്തു. സ്ത്രീവിരുദ്ധതയ്ക്കും അത്തരം ഡയലോഗുകള്‍ക്കും ഇന്ന മലയാള സിനിമയില്‍ സ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു.”നീ വെറും പെണ്ണാണ്’ എന്ന ഡയലോഗിന് ജനം കയ്യടിക്കുന്നത് കണ്ടയാളാണ് ഞാന്‍. എന്നാല്‍ ഇന്ന് ജനം അങ്ങനെ ചെയ്യാത്തതുകൊണ്ടു തന്നെ അത്തരം ഡയലോഗുകളുടെ സാധ്യതയും ഇല്ലാതാകുന്നു. അതുപോലെ തന്നെ ജാതിപ്പേരും തൊഴിലിന്റെ പേരും പറഞ്ഞും മനുഷ്യരെ ആക്ഷേപിക്കുന്ന സംഭാഷണങ്ങള്‍ പഴയ സിനിമയില്‍ കാണാം. എന്നാല്‍ ഇന്ന് ആരും അത് എഴുതില്ല. ഇത് ഒരേസമയം എഴുത്തിലും സമൂഹത്തിലും ഉണ്ടായ മാറ്റമാണ്,”എന്നും ഉദയകൃഷ്ണ പറഞ്ഞു.
