Connect with us

ഡിലീറ്റ് ചെയ്ത തെളിവുകള്‍ വീണ്ടെടുക്കാന്‍ കഴിയും.., അങ്ങനെ വീണ്ടെടുത്ത ചരിത്രം ഉണ്ട്; സൈബര്‍ ഫോറന്‍സിക് വിദഗ്ദന്റെ വാക്കുകള്‍ വൈറലാകുന്നു

Malayalam

ഡിലീറ്റ് ചെയ്ത തെളിവുകള്‍ വീണ്ടെടുക്കാന്‍ കഴിയും.., അങ്ങനെ വീണ്ടെടുത്ത ചരിത്രം ഉണ്ട്; സൈബര്‍ ഫോറന്‍സിക് വിദഗ്ദന്റെ വാക്കുകള്‍ വൈറലാകുന്നു

ഡിലീറ്റ് ചെയ്ത തെളിവുകള്‍ വീണ്ടെടുക്കാന്‍ കഴിയും.., അങ്ങനെ വീണ്ടെടുത്ത ചരിത്രം ഉണ്ട്; സൈബര്‍ ഫോറന്‍സിക് വിദഗ്ദന്റെ വാക്കുകള്‍ വൈറലാകുന്നു

നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെ ദിലീപിന് വീണ്ടും കുരുക്ക് മുറുകുകയാണ്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസിനെ അട്ടിമറിക്കാന്‍ ദിലീപ് ശ്രമിച്ചെന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ദിലീപിന്റെഒരു ഫോണിലെ 12 ചാറ്റുകള്‍ പൂര്‍ണമായി നശിപ്പിച്ചതായി കണ്ടെത്തി. 12 വ്യത്യസ്ത നമ്പരിലേക്കുള്ള വാട്ട്‌സ് ആപ്പ് ചാറ്റുകളാണ് നശിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിര്‍ണായക കണ്ടെത്തല്‍.

നടി കേസുമായി ബന്ധപ്പെട്ട നിര്‍ണായക വ്യക്തികളാണിവര്‍. ജനുവരി 30 ന് ഉച്ചക്ക് ഒന്നരക്കും രണ്ടരക്കും ഇടയിലാണ് തെളിവുകള്‍ നശിപ്പിക്കപ്പെട്ടത്. ജനുവരി 31ന് ഫോണുകള്‍ കൈമാറാനായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. ഇതിന് ഒരു ദിവസം മുമ്പാണ് തെളിവായേക്കുമെന്ന് കരുതുന്ന സന്ദേശങ്ങള്‍ നശിപ്പിക്കപ്പെട്ടത്. നശിപ്പിച്ച ചാറ്റുകള്‍ വീണ്ടെടുക്കാന്‍ ഫൊറന്‍സിക് സയന്‍സ് ലാബിന്റെ സഹായം ക്രൈം ബ്രാഞ്ച് തേടിയിട്ടുണ്ട്. ഫോറന്‍സിക് റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ക്രൈം ബ്രാഞ്ചിന് ലഭിച്ചേക്കുമെന്നാണ് വിവരം.

അതേസമയം, ഡിലീറ്റ് ചെയ്ത തെളിവുകള്‍ വീണ്ടെടുക്കാന്‍ കഴിയുമെന്നും അങ്ങനെ വീണ്ടെടുത്ത ചരിത്രം ഉണ്ടെന്നുമാണ് സൈബര്‍ ഫോറന്‍സിക് വിദഗ്ദനായ ഡോ. വിനോദ് ഭട്ടതിരിപ്പാട് പറയുന്നത്. ഒരു മാധ്യമത്തോട് ഇതേ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് ടെക്‌നോളജി ഉപയോഗിച്ചാണ് ഡിലീറ്റ് ചെയ്തത് എന്ന വിവരം അറിഞ്ഞാല്‍ മാത്രമേ ഏത് ടെക്‌നോളജി ഉപയോഗിച്ച് അത് വീണ്ടെടുക്കണം എന്നുള്ളത് മനസിലാകുകയുള്ളൂ. ഒരുപക്ഷേ ഡിലീറ്റ് ചെയ്ത വിവരങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഡിലീറ്റ് ചെയ്തു എന്നുള്ള തെളിവ് കിട്ടിയാല്‍ തന്നെ അത് കേസില്‍ നിര്‍ണായകമായേക്കും.

ഡിലീറ്റ് ചെയ്ത വിവരങ്ങളുടെ മിറര്‍ ഇമേജുകള്‍ കിട്ടിയാലും അതിന് നിയമപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം…, അത് ഒര്‍ജിനല്‍ തെളിവായല്ല, കോപ്പിയായി ആണ് പരിഗണിക്കുന്നത്. അതുകൊണ്ടു തന്നെ പ്രോസിക്യൂഷന്‍ ഈ വിവരം കോടതിയെ ധരിപ്പിക്കുന്നതു പോലെയാണ് കേസിന്റെ തുടര്‍നടപടികള്‍ വരുന്നത് എന്നും അദ്ദേഹം പറയുന്നു.

അതേസമയം മൊബൈല്‍ ഫോണുകളിലെ തെളിവുകള്‍ മുംബൈയിലെ ലാബില്‍ വെച്ച് നശിപ്പിച്ചതിന്റെ മിറര്‍ കോപ്പി ക്രൈം ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. ലാബില്‍ നടത്തിയ പരിശോധനയിലാണ് നിര്‍ണായക രേഖകള്‍ കണ്ടെടുത്തത്. മുംബൈയിലെ ലാബ് സിസ്റ്റം ഇന്ത്യാ ലിമിറ്റഡില്‍ നിന്നും ഫോണിലെ വിവരങ്ങള്‍ മറ്റൊരു ഹാര്‍ഡ് ഡിസ്‌കിലേക്ക് പകര്‍ത്തി. ഒരോ ഫയലും പരിശോധിച്ച് തെളിവുകള്‍ നശിപ്പിക്കുകയായിരുന്നു.

ലാബ് സ്വന്തം നിലയില്‍ തയ്യാറാക്കിയ ഫോണുകളുടെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ടും പൊലീസ് സംഘം ശേഖരിച്ചിട്ടുണ്ട്. കൊച്ചിയില്‍ നിന്ന് കൊറിയര്‍ വഴിയാണ് ലാബിലേക്ക് ഫോണുകള്‍ അയച്ചത്. ഇതിന്റെ രസീതും ലാബില്‍ നിന്ന് കിട്ടി. ദിലീപിന്റെ അഭിഭാഷകര്‍ക്ക് മുംബെയിലെ ലാബുമായി പരിചയപ്പെടുത്തിയത് മുംബൈയില്‍ താമസിക്കുന്ന മലയാളി വിന്‍സെന്റ് ചൊവ്വല്ലുരാണെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി. മുന്‍ ആദായ നികുതി അസിസ്റ്റന്റ് കമ്മീഷണറായ വിന്‍സെന്റ് സിബിഐ കുറ്റപത്രം നല്‍കിയ അഴിമതി കേസിലെ പ്രതിയാണ്.

തന്റെയും ദിലീപിന്റെയും അഭിഭാഷകന്‍ ഒരേ ആളാണെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ട പ്രകാരമാണ് സഹായം നല്‍കിയതെന്നും വിന്‍സെന്റ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നടി ആക്രമണത്തിനിരയാകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കാണാന്‍ ദിലീപിന്റെ അഭിഭാഷകരെ കോടതി അനുവദിച്ചതിന് പിന്നാലെയാണ് ലാബ് അധികൃതരുടെ ഉപദേശം ആദ്യം തേടിയതെന്നും വിന്‍സെന്റ് പറഞ്ഞു. ദിലീപിന്റെ അഭിഭാഷകര്‍ക്കൊപ്പം ഫോണുകള്‍ വാങ്ങാന്‍ താനും മുംബെയിലെ ലാബില്‍ പോയിരുന്നുവെന്നും വിന്‍സെന്റ് സമ്മതിച്ചിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top