Connect with us

പ്രണവും കല്യാണിയും തമ്മിലുള്ള വിവാഹം നടത്താന്‍ മോഹന്‍ലാല്‍ തീരുമാനിച്ചെന്ന് വാര്‍ത്തകള്‍…; സൗഹൃദത്തെ അങ്ങനെ തന്നെ കാണൂ എന്ന് പറഞ്ഞ് ആരാധകര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രണവിന്റെ വിവാഹ വാര്‍ത്തകള്‍

Malayalam

പ്രണവും കല്യാണിയും തമ്മിലുള്ള വിവാഹം നടത്താന്‍ മോഹന്‍ലാല്‍ തീരുമാനിച്ചെന്ന് വാര്‍ത്തകള്‍…; സൗഹൃദത്തെ അങ്ങനെ തന്നെ കാണൂ എന്ന് പറഞ്ഞ് ആരാധകര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രണവിന്റെ വിവാഹ വാര്‍ത്തകള്‍

പ്രണവും കല്യാണിയും തമ്മിലുള്ള വിവാഹം നടത്താന്‍ മോഹന്‍ലാല്‍ തീരുമാനിച്ചെന്ന് വാര്‍ത്തകള്‍…; സൗഹൃദത്തെ അങ്ങനെ തന്നെ കാണൂ എന്ന് പറഞ്ഞ് ആരാധകര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രണവിന്റെ വിവാഹ വാര്‍ത്തകള്‍

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും തിയേറ്ററുകള്‍ തുറന്നപ്പോള്‍ പ്രേക്ഷകരെ തിയേറ്ററിലേയ്ക്ക് എത്തിയച്ച ചിത്രമായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ കുറുപ്പ്. തിയേറ്ററുകളെ വീണ്ടും ഉണര്‍ത്തിയ കുറുപ്പ് ആദ്യ ദിവസം തന്നെ നേടിയത് ആറ് കോടിയലധികമാണ്. ദുല്‍ഖര്‍ സല്‍മാനെ സൂപ്പര്‍ താരമാക്കി മാറ്റിയിരിക്കുകയാണ് കുറുപ്പ് എന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിനു പിന്നാലെ മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ പിറന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രവും പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്.

ഏറെ നാളത്തെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവിലാണ് പ്രേക്ഷകരും ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മരയ്ക്കാര്‍ തിയേറ്റര്‍ റിലീസായി ഡിസംബര്‍ രണ്ടിന് തിയേറ്ററുകളിലെത്തിയത്. മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം 100 കോടി ബജറ്റിലാണ് ഒരുക്കിയിട്ടുള്ളത്. തന്റെ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണ് ഇതെന്ന് സംവിധായകന്‍ പ്രിയദര്‍ശനും പറഞ്ഞിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്.

പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ഈ ചിത്രത്തിലും ഹൃദയം എന്ന ചിത്രത്തിലും നായിക-നായകന്മാരായാണ് അഭിനയിക്കുന്നത്. ഇതിനു പിന്നാലെ ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാകും എന്നുള്ള വാര്‍ത്തകളും പുറത്ത് വന്നിരുന്നു. ഇവരുടെ വിവാഹത്തിനായി മോഹന്‍ലാലും പ്രിയദര്‍ശനും സംസാരിച്ചിരുന്നുവെന്നും മരുമകളായി കല്യാണിയെ തന്നെ തിരഞ്ഞെടുത്തതായും ഗോസിപ്പ് കോളങ്ങളില്‍ വരുന്നുണ്ട്. ചെറുപ്പം മുതലേ സുഹൃത്തുക്കളായ പ്രണവിനിപ്പോള്‍ മുപ്പത് വയസ് കഴിഞ്ഞു. കല്യാണ പ്രായമായതിനാല്‍ തന്നെ പ്രണവിനെയും കല്യാണിയെയും വിവാഹം കഴിപ്പാക്കാനാണ് നീക്കമെന്നും പറയുന്നു.

തങ്ങളുടെ പിതാക്കന്മാരുടെ സൗഹൃദം പോലെ തന്നെ ചെറുപ്പം മുതല്‍ ഇതുവരെയും സൗഹൃദം കാത്തു സൂക്ഷിക്കുന്ന രണ്ട് നല്ല സുഹൃത്തുക്കളാണ് കല്യാണിയും പ്രണവും. സോഷ്യല്‍ മീഡിയയില്‍ കല്യാണി ഇടയ്ക്കിടെ പ്രണവുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ ഈ വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ആരാധകര്‍ തന്നെ ഇതിനെ എതിര്‍ക്കുന്നുണ്ട്. സൗഹൃദത്തെ സൗഹൃദമായി മാത്രം കാണൂ എന്നാണ് കൂടുതല്‍ പേരും കമന്റുകളായി അറിയിക്കുന്നത്. പ്രണയം പോലെ തന്നെ മൂല്യമുള്ള ഒന്നാണ് സൗഹൃദവും. കല്യാണിയും പ്രണവും കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളാണ് അതിനെ അങ്ങനെ മാത്രം കാണാന്‍ ശ്രമിക്കൂവെന്നും പറയുന്നുണ്ട്.

മോഹന്‍ലാലിന്റേയും പ്രിയദര്‍ശന്റേയും ആ സൗഹൃദം അടുത്ത തലമുറയും പകര്‍ത്തിയിരുന്നു. കുട്ടിക്കാലം മുതലേ തന്നെ അടുത്തറിയാവുന്നവരാണ് പ്രണവും സിദ്ധാര്‍ത്ഥും കല്യാണിയും മായയുമെല്ലാം. വിസ്മയയെന്ന മായയൊഴികെ മറ്റ് മൂന്ന് പേരും മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലൂടെ സിനിമയിലും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു.

അടുത്തിടെ മോഹന്‍ലാലും പ്രണവിനേയും കല്യാണിയേയും കുറിച്ച് സംസാരിച്ചിരുന്നു. പ്രണവും കല്യാണിയും എന്നേയും പ്രിയനേയും പോലെ അടുത്ത സുഹൃത്തുക്കളാണ്. എപ്പോഴും വിളിച്ച് സംസാരിക്കാറുണ്ട് ഇരുവരും. സെല്‍ഫിയൊക്കെ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താല്‍ അതെങ്ങനെ പ്രണയമായി മാറുമെന്നായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം. സമയമാവുമ്പോള്‍ പ്രിയന്‍ തന്നെ എല്ലാം പറയും. നല്ല സുഹൃത്തുക്കളായി നടക്കുന്നവരാണ് പ്രണവും കല്യാണിയും, അവരെക്കുറിച്ച് അനാവശ്യ വിവാദമുണ്ടാക്കുന്നവരോട് എന്ത് പറയാനായെന്നുമായിരുന്നു മോഹന്‍ലാല്‍ ചോദിച്ചത്.

പ്രണവും കല്യാണിയും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഇടയ്ക്ക് പുറത്തുവന്നത്. കുട്ടിക്കാലം മുതലേ തന്നെ അപ്പുച്ചേട്ടനെ അറിയാമെന്നും അദ്ദേഹത്തെ എല്ലാവര്‍ക്കും ഇഷ്ടമാണെന്നുമൊക്കെ കല്യാണി പറഞ്ഞിരുന്നു. ഇടയ്ക്ക് പ്രണവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും കല്യാണി എത്താറുണ്ടായിരുന്നു. അപ്പുച്ചേട്ടനും താനും പ്രണയത്തിലാണെന്ന വാര്‍ത്ത കണ്ട് ഒരുപാട് ചിരിച്ചിരുന്നുവെന്നായിരുന്നു മുന്‍പ് കല്യാണി പറഞ്ഞത്. തങ്ങളുടെ സൗഹൃദത്തെക്കുറിച്ചായിരുന്നു താരപുത്രി അന്ന് തുറന്നുപറഞ്ഞത്.

More in Malayalam

Trending

Recent

To Top