Connect with us

കരാര്‍ ലംഘിച്ചു; ഡിസ്നിക്കെതിരെ നിയമ നടപടിയ്ക്ക് ഒരുങ്ങി നടി സ്‌കാര്‍ലെറ്റ് ജോണ്‍സണ്‍

News

കരാര്‍ ലംഘിച്ചു; ഡിസ്നിക്കെതിരെ നിയമ നടപടിയ്ക്ക് ഒരുങ്ങി നടി സ്‌കാര്‍ലെറ്റ് ജോണ്‍സണ്‍

കരാര്‍ ലംഘിച്ചു; ഡിസ്നിക്കെതിരെ നിയമ നടപടിയ്ക്ക് ഒരുങ്ങി നടി സ്‌കാര്‍ലെറ്റ് ജോണ്‍സണ്‍

ഹോളിവുഡ് ചിത്രം ബ്ലാക്ക് വിഡോയിലെ കേന്ദ്ര കഥാപാത്രമായ നടി സ്‌കാര്‍ലെറ്റ് ജോണ്‍സണ്‍ ഡിസ്നിക്കെതിരെ നിയമ നടപടിയ്ക്ക്. സ്‌കാര്‍ലെറ്റ് ജോണ്‍സണും ഡിസ്നിയുമായുള്ള കരാറില്‍ ചിത്രം ആദ്യം തിയറ്റര്‍ റിലീസ് മാത്രമായിരിക്കുമെന്നാണ് ഉണ്ടായിരുന്നത്. എന്നാല്‍ കരാറിനെ ലംഘിച്ച് ചിത്രം തിയറ്ററിനൊപ്പം ഡിസ്നി പ്ലസ് യുഎസില്‍ റിലീസ് ചെയ്തിതിനെ തുടര്‍ന്നാണ് സ്‌കാര്‍ലറ്റ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. 

വാള്‍ സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ലോസാഞ്ചലസിലെ സുപീരിയര്‍ കോടതിയില്‍ വ്യാഴാഴ്ച്ചയാണ് സ്‌കാര്‍ലറ്റ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡിസ്നിയുടെ മാര്‍വല്‍ എന്റര്‍ട്ടെയിന്‍മെന്റുമായുള്ള കരാര്‍ അനുസരിച്ച് ചിത്രം തിയറ്ററില്‍ ആദ്യം റിലീസ് ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. 

ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രകടനം അനുസരിച്ചായിരുന്നു തന്റെ പ്രതിഫലം തീരുമാനിച്ചിരുന്നതെന്നും സ്‌കാര്‍ലെറ്റ് പറഞ്ഞു. ഡിസ്നി മനപ്പൂര്‍വ്വം മാര്‍വല്‍ എന്റര്‍ട്ടെയിന്‍മെന്റുമായുള്ള സ്‌കാര്‍ലെറ്റ് ജോണ്‍സണിന്റെ കരാര്‍ ലംഘിക്കുകയായിരുന്നു. 

അതിലൂടെ മാര്‍വലുമായി പറഞ്ഞ് വെച്ച മുഴുവന്‍ പ്രതിഫലവും സ്‌കാര്‍ലറ്റിന് ലഭിക്കാതിരിക്കാനാണ് ഈ ലംഘനം നടത്തിയതെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. ‘ഹര്‍ജി നല്‍കിയത് കൊണ്ട് യാതൊരു ഗുണവും ഇല്ല. ലോകമെമ്പാടും കൊവിഡ് വ്യാപനത്താല്‍ പൊരുതുന്ന സാഹചര്യത്തില്‍ ഇത്തരമൊരു നിയമ നടപടി തികച്ചും സങ്കടകരമാണെന്നാണ് ഡിസ്നി പ്രതികരിച്ചത്.


More in News

Trending

Recent

To Top