Malayalam
യുവാക്കളുടെ മനം കവര്‍ന്ന ഈ താരസുന്ദരി ആരാണെന്ന് മനസ്സിലായോ? ; കുട്ടിക്കാല ചിത്രം പങ്കുവെച്ച് നടി
യുവാക്കളുടെ മനം കവര്‍ന്ന ഈ താരസുന്ദരി ആരാണെന്ന് മനസ്സിലായോ? ; കുട്ടിക്കാല ചിത്രം പങ്കുവെച്ച് നടി
സോഷ്യല്‍ മീഡിയയില്‍ എപ്പോഴും വൈറലാകാറുള്ളവയാണ് താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍. അതു പോലൊരു ചിത്രമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. വെളുത്ത വസ്ത്രമണിഞ്ഞ ഒരു കുഞ്ഞിനെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുക. കുട്ടിയെ ഒറ്റനോട്ടത്തില്‍ അധികമാരും തിരിച്ചറിയണമെന്നില്ല.
നടി ജോമോളുടെ ചിത്രം ആണിത്. സമൂഹ മാധ്യമത്തില്‍ സജീവമായ താരം മുമ്പും തന്റെ കുട്ടിക്കാല ചിത്രങ്ങള്‍ പങ്കു വെച്ചിട്ടുണ്ട്. ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിലെ ഒരു രംഗവും താരം ഈയടുത്ത് പങ്കുവെക്കുകയുണ്ടായി. എന്തായാലും ഇപ്പോള്‍ ഈ ചിത്രം സമൂഹമാധ്യമങ്ങളിലെ പുതിയ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്. ധാരാളം ആരാധകര്‍ ആണ് ഈ ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
ഒരു വടക്കന്‍ വീരഗാഥയില്‍ ഉണ്ണിയാര്‍ച്ചയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ടായിരുന്നു ജോ മോളുടെ അരങ്ങേറ്റം. എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിലാണ് ജോമോള്‍ ആദ്യമായി നായികയായി അഭിനയിക്കുന്നത്. ആ വര്‍ഷത്തെ അതെ ദേശീയ പുരസ്‌കാര പ്രഖ്യാപനങ്ങളില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശവും ജോ മോള്‍ നേടിയിരുന്നു.നിറം, ദീപസ്തംഭം മഹാശ്ചര്യം, എന്നിവയൊക്കെ ജോ മോളുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍ ആണ്.
വിവാഹ ശേഷം ജോമോള്‍ ഹിന്ദു മതം സ്വീകരിക്കുകയുണ്ടായി. ഗൗരി ചന്ദ്രശേഖര പിള്ള എന്ന പേര് പിന്നീട് സ്വീകരിച്ചു. ചന്ദ്രശേഖരന്‍ പിള്ളയാണ് ജോമോളുടെ ഭര്‍ത്താവ്. വിവാഹ ശേഷം സിനിമയില്‍ താരം അത്ര സജീവമല്ല. സിനിമയിലേക്ക് എപ്പോള്‍ തിരിച്ചുവരും എന്ന ചോദ്യമാണ് ആരാധകര്‍ ഇപ്പോള്‍ താരത്തോട് ചോദിച്ചു കൊണ്ടിരിക്കുന്നത്.