Connect with us

മുഴുനീള കഥാപാത്രവുമായി നഞ്ചിയമ്മ വീണ്ടും ബിഗ്‌സ്‌ക്രീനിലേയ്ക്ക്; അഭിനയത്തിനു പുറമേ ഗാനാലാപനവും

Malayalam

മുഴുനീള കഥാപാത്രവുമായി നഞ്ചിയമ്മ വീണ്ടും ബിഗ്‌സ്‌ക്രീനിലേയ്ക്ക്; അഭിനയത്തിനു പുറമേ ഗാനാലാപനവും

മുഴുനീള കഥാപാത്രവുമായി നഞ്ചിയമ്മ വീണ്ടും ബിഗ്‌സ്‌ക്രീനിലേയ്ക്ക്; അഭിനയത്തിനു പുറമേ ഗാനാലാപനവും

അയ്യപ്പനും കോശിയിലെ ഒറ്റ ഗാനം കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നഞ്ചിയമ്മ വീണ്ടും സിനിമയിലേയ്ക്ക്. ഷാഫി എപ്പിക്കാട് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചെക്കനില്‍ അഭിനേതാവായും ഗായികയായും എത്തുന്നു.ഗപ്പി, ചാലക്കുടിക്കാരന്‍ ചങ്ങാതി തുടങ്ങിയ ചിത്രങ്ങളിലൂടെ സുപരിചിതനായ വിഷ്ണു പുരുഷനാണ് നായകന്‍.

വിഷ്ണുവിന്റെ മുത്തശ്ശിയുടെ വേഷമാണ് നഞ്ചിയമ്മയ്ക്ക് മുഴുനീള വേഷത്തിലാണ് എത്തുന്നത്. പൂര്‍ണമായി വയനാടിന്റെ ദൃശ്യഭംഗിയില്‍ ഒരുങ്ങുന്ന ചെക്കനില്‍ വിനോദ് കോവൂര്‍, തെസ് നിഖാന്‍, അബു സലിം , സലാം കല്‍പ്പറ്റ, അമ്പിളി തുടങ്ങിയവരും നിരവധി നാടക കലാകാരന്‍മാരും വേഷമിടുന്നു. ഛായാഗ്രഹണം സുരേഷ് റെഡ് വണ്‍ നിര്‍വഹിക്കുന്നു.

അറുപത്തിരണ്ടുകാരിയായ നഞ്ചിയമ്മ അട്ടപ്പാടിയിലെ ഗോത്രഭാഷയായ ഇരുള ഭാഷയില്‍ എഴുതിയ കലക്കാത്ത സന്തനമാരം വേഗു വേഗ പൂത്തിരിക്ക എന്ന ഗാനം അയ്യപ്പനും കോശിയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ചിത്രത്തില്‍ നഞ്ചിയമ്മ ചെറിയൊരു വേഷം അവതരിപ്പിക്കുകയും ചെയ്തിരുന്നു.

More in Malayalam

Trending

Recent

To Top