Connect with us

ബിഗ് ബി പരാജയമെന്ന് പറയുന്നത് കേട്ടിട്ടുണ്ട്, എങ്കില്‍ പിന്നെ എന്തിനാണ് രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നത്; ഷൈന്‍ ടോം ചാക്കോ

Malayalam

ബിഗ് ബി പരാജയമെന്ന് പറയുന്നത് കേട്ടിട്ടുണ്ട്, എങ്കില്‍ പിന്നെ എന്തിനാണ് രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നത്; ഷൈന്‍ ടോം ചാക്കോ

ബിഗ് ബി പരാജയമെന്ന് പറയുന്നത് കേട്ടിട്ടുണ്ട്, എങ്കില്‍ പിന്നെ എന്തിനാണ് രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നത്; ഷൈന്‍ ടോം ചാക്കോ

ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മമ്മൂട്ടി ആരാധകരും പ്രേക്ഷകരും. എന്നാല്‍ ബിലാലിന് മുമ്പ് മറ്റൊരു സിനിമയുമായി എത്തുകയാണ് മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ട്. ഭീഷ്മ പര്‍വ്വം എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്താണ് ഇക്കാര്യം പുറത്തുവിട്ടത്. അതേസമയം, തനിക്ക് ഒരുപാട് ഇഷ്ടമുള്ള സിനിമയാണ് ബിഗ് ബി എന്ന് തുറഞ്ഞു പറഞ്ഞിരിക്കുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ.

ഭീഷ്മ പര്‍വ്വത്തില്‍ അഭിനയിക്കുന്ന അനുഭവം പങ്കുവക്കുന്നതിനിടെയാണ് ബിഗ് ബി ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഒരു അഭിമുഖത്തില്‍ താരം പറഞ്ഞത്. ബിഗ് ബി വരുന്നത് വരെ ഇത്രയേറെ പുതുമുഖങ്ങള്‍ ഒന്നിച്ചെത്തിയ ഒരു സിനിമ ഉണ്ടായിരുന്നില്ല.

അതുവരെയുള്ള ശീലങ്ങളെയൊക്കെ മാറ്റിയെഴുതിയ, ഒരു ദൃശ്യവിരുന്നു തന്നെ ആയിരുന്നു ആ സിനിമ. എങ്കിലും ബിഗ് ബി പരാജയമായിരുന്നു എന്ന് ചിലരൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. ഹിറ്റ് അല്ലായിരുന്നെങ്കില്‍ അതിന്റെ രണ്ടാം ഭാഗത്തിനായി ആളുകള്‍ കാത്തിരിക്കുന്നത് എന്തിനാണ്? എന്നാണ് ഷൈന്‍ ചോദിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന അടി എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ഭീഷ്മ പര്‍വ്വത്തിന്റെ കഥ അമല്‍ നീരദ് പറഞ്ഞതെന്നും ഷൈന്‍ പറയുന്നു. ഉടന്‍ തന്നെ ചിത്രത്തില്‍ അഭിനയിക്കാമെന്ന് ഉറപ്പിച്ചു. അമലിനൊപ്പം സിനിമ ചെയ്യണം എന്ന് ഏറെ നാളായുള്ള ആഗ്രഹമായിരുന്നു. അവസരം ചോദിക്കാനുള്ള മടി കൊണ്ടാണ് ഇത്രയും വൈകിയതെന്നും താരം പറയുന്നു.

More in Malayalam

Trending

Recent

To Top