Connect with us

ലൊക്കേഷനില്‍ വെച്ച്‌ മോളെ എന്നു വിളിച്ച്‌ സ്‌നേഹത്തോടെയും സ്വാതന്ത്ര്യത്തോടെയും അമ്മമാര്‍ മഞ്ജു ചേച്ചിയുടെ ചുറ്റും കൂടും

Malayalam

ലൊക്കേഷനില്‍ വെച്ച്‌ മോളെ എന്നു വിളിച്ച്‌ സ്‌നേഹത്തോടെയും സ്വാതന്ത്ര്യത്തോടെയും അമ്മമാര്‍ മഞ്ജു ചേച്ചിയുടെ ചുറ്റും കൂടും

ലൊക്കേഷനില്‍ വെച്ച്‌ മോളെ എന്നു വിളിച്ച്‌ സ്‌നേഹത്തോടെയും സ്വാതന്ത്ര്യത്തോടെയും അമ്മമാര്‍ മഞ്ജു ചേച്ചിയുടെ ചുറ്റും കൂടും

കുമ്പളങ്ങിയ്ക്ക് പിന്നാലെ നായികയായും സഹനടിയായുമെല്ലാം ഗ്രേസ് ഇന്‍ഡസ്ട്രിയില്‍ സജീവമായി. ഒടിടി പ്ലാറ്റ്‌ഫോം വഴി പ്രേക്ഷകരിലേക്ക് എത്തിയ ഹലാല്‍ ലവ് സ്‌റ്റോറിയാണ് നടിയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. സക്കറിയ സംവിധാനം ചെയ്ത ചിത്രത്തിലെ താരത്തിന്റെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രതിപൂവന്‍ കോഴി എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്കൊപ്പം ഗ്രേസ് അഭിനയിച്ചിരുന്നു. ഇപ്പോള്‍ ചിത്രത്തില്‍ മലയാളത്തിലെ ലേഡീ സൂപ്പര്‍ സ്റ്റാറിനൊപ്പം അഭിനയിച്ച അനുഭവം പങ്കുവയ്ക്കുകയാണ് താരം.

ചിത്രത്തില്‍ ഷീബ എന്ന കഥാപാത്രത്തെയാണ് ഗ്രേസ് അവതരിപ്പിച്ചത്. എന്തു കരുതലാണെന്നോ ചേച്ചിക്കെന്ന് മഞ്ജു വാര്യരെ കുറിച്ച്‌ ഗ്രേസ് ആന്റണി പറയുന്നു. എപ്പോഴും ചേച്ചി ഒപ്പം നിര്‍ത്തും. ലൊക്കേഷനില്‍ വെച്ച്‌ മോളെ എന്നു വിളിച്ച്‌ സ്‌നേഹത്തോടെയും സ്വാതന്ത്ര്യത്തോടെയും അമ്മമാര്‍ മഞ്ജു ചേച്ചിയുടെ ചുറ്റും കൂടുന്നത് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു, . ഇനി നായികയായി മാത്രമേ അഭിനയിക്കൂ എന്ന നിര്‍ബന്ധമൊന്നും ഇല്ലെന്നും, അഭിനയിക്കണം എന്നു മാത്രമേ ആഗ്രഹമുള്ളൂ, ഏത് റോളും ചെയ്യും എന്ന് ഗ്രേസ് പറഞ്ഞു. അന്യഭാഷകളിലേക്ക് പ്ലാനുണ്ടോ എന്ന ചോദ്യത്തിന് നയന്‍താര നായികയായ മൂക്കൂത്തി അമ്മനിലേക്ക് വിളിച്ചിരുന്നു എന്നും പക്ഷേ അന്ന് ഹലാലിന്റെ ഡേറ്റുമായി ക്ലാഷ് വന്നു എന്നും നടി പറഞ്ഞു.

ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലെ ടീന എന്ന കഥാപാത്രമായിട്ടാണ് ഗ്രേസ് ആദ്യമായി സ്‌ക്രീനില്‍ എത്തുന്നത്. പിന്നാലെ ജോര്‍ജ്ജേട്ടന്‍സ് പൂരം, ലക്ഷ്യം, മാച്ച്‌ ബോക്‌സ് തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചു. അജു വര്‍ഗീസ് നായകനായ സാജന്‍ ബേക്കറി സിന്‍സ് 1962ആണ് നടിയുടെ എറ്റവും പുതിയ ചിത്രം.

More in Malayalam

Trending

Recent

To Top