Connect with us

അങ്ങനെ ആകുന്നതില്‍ തെറ്റില്ല, ഒരിക്കലെങ്കിലും ഈ രസങ്ങളെല്ലാം അറിഞ്ഞിരിക്കുന്നത് നല്ലതാണ്; മൂന്നാറിലെ റിസോര്‍ട്ട് ചിത്രം പങ്കുവെച്ച് ഹരിത പറക്കോട്

Malayalam

അങ്ങനെ ആകുന്നതില്‍ തെറ്റില്ല, ഒരിക്കലെങ്കിലും ഈ രസങ്ങളെല്ലാം അറിഞ്ഞിരിക്കുന്നത് നല്ലതാണ്; മൂന്നാറിലെ റിസോര്‍ട്ട് ചിത്രം പങ്കുവെച്ച് ഹരിത പറക്കോട്

അങ്ങനെ ആകുന്നതില്‍ തെറ്റില്ല, ഒരിക്കലെങ്കിലും ഈ രസങ്ങളെല്ലാം അറിഞ്ഞിരിക്കുന്നത് നല്ലതാണ്; മൂന്നാറിലെ റിസോര്‍ട്ട് ചിത്രം പങ്കുവെച്ച് ഹരിത പറക്കോട്

വെബ് സീരീസുകളാണിപ്പോള്‍ മലയാളിയുടെ ട്രെന്‍ഡ്. ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ കഥ വളരെ ചെറിയ സമയം കൊണ്ട് അവതരിപ്പിക്കുന്നതിനാല്‍ തന്നെയാണ് ഇവയ്ക്ക് ഇപ്പോള്‍ ഇത്രയും ആരാധകരുള്ളത്. ഇത്തരം വെബ് സീരീസുകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഹരിത പറക്കോട്. ‘പൊന്മുട്ട’ എന്ന വെബ് സീരിസിന്റെ ഭാഗമായി നിരവധി ആരാധകരെ സ്വന്തമാക്കിയ ഹരിത ഇപ്പോള്‍ ‘കേമി’ എന്ന സ്വന്തം യൂട്യൂബ് ചാനല്‍ ആരംഭിച്ചിട്ടുണ്ട്. ചാനലില്‍ നിരവധി രസകരമായ വീഡിയോകളിലൂടെയും അനേകം പ്രേക്ഷകരെ ഹരിത നേടിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഹരിത ഇന്‍സ്റ്റഗ്രാമില്‍ ഇടയ്ക്കിടെ പുത്തന്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഏറ്റവും ഒടുവിലായി ഉറങ്ങുന്നൊരു ചിത്രമാണ് ഹരിത പങ്കുവെച്ചത്. മൂന്നാറില്‍ എലിക്‌സിര്‍ ഹില്‍സ് റിസോര്‍ട്ടില്‍ നിന്നുള്ളൊരു ചിത്രമാണ് ഹരിത ഇന്‍സ്റ്റയില്‍ പങ്കുവെച്ചത്. ഇവിടുത്തെ മരങ്ങളും പച്ചപുല്‍മേടുകളും മണിക്കൂറുകളോളം എനിക്ക് നോക്കിയിരിക്കണം. വൈകി എണിക്കുന്ന, ബ്രേക്ക് ഫാസ്റ്റ് മിസ്സാക്കുന്ന രസവും ഹെവി ബ്രഞ്ച് കഴിച്ച് വീണ്ടും ഉറങ്ങുന്നതുമൊക്കെ ഒരിക്കലെങ്കിലും നല്ലതാണ്. മടിച്ചിയാകുന്നതില്‍ അത്ര തെറ്റില്ലെന്ന് ഞാന്‍ കരുതുന്നു എന്നുമാണ് ചിത്രത്തോടൊപ്പം ഹരിത കുറിച്ചിരിക്കുന്നത്.

മലപ്പുറം ചെമ്മാണിയോട്് സ്വദേശിയായ ഹരിത കുടുംബത്തോടൊപ്പം ചെന്നൈയിലാണ് വളര്‍ന്നത്. അമ്മയുടെ വീട്ടുപേരായ പറക്കോടാണ് ഹരിതന്റെ പേരിനോടൊപ്പം ചേര്‍ത്തത്. പിന്നീട് ഇന്‍സ്റ്റഗ്രാം ഐഡി മിസ് പറക്കോട് എന്നാക്കുകയായിരുന്നു.പരസ്യങ്ങളുടെയും ടിവി ഷോകളുടെയും ഭാഗമായിട്ടായിരുന്നു അഭിനയത്തില്‍ ഹരിതയുടെ അരങ്ങേറ്റം. മാധ്യമപ്രവര്‍ത്തകനായ അച്ഛന് ചെന്നൈയില്‍ നിന്ന് കൊച്ചിയിലേക്ക് സ്ഥലം മാറ്റം കിട്ടിയപ്പോഴാണ് കൊച്ചിയിലെത്തിയത്. ഇവിടെ ജോലി ചെയ്തു വരവേയാണ് വെബ് സീരിസില്‍ ഹരിത അഭിനയിച്ചുതുടങ്ങിയത്. ഇപ്പോള്‍ ജോലി രാജിവെച്ച് കേമി യൂട്യൂബ് ചാനലിലൂടെ ഷോര്‍ട്ട് വീഡിയോകളും വെബ് സീരീസുകളുമൊക്കെ തുടങ്ങിയിരിക്കുകയാണ് ഹരിത. ഇന്‍സ്റ്റയില്‍ സജീവമായ ഹരിതയ്ക്ക് ഒരു ലക്ഷത്തിലേറെ ഫോളോവേഴ്‌സുണ്ട്.

നാലുലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള പൊന്‍മുട്ട എന്ന ചാനല്‍ ഏറെ ശ്രദ്ധ നേടുകയും നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. 2018 നവംബറില്‍പുറത്തിറങ്ങിയ ദാറ്റ് കരിങ്കണ്ണന്‍ ചങ്ക് ആണ് ഇവരുടെ ആദ്യ വീഡിയോ. യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ തീരുമാനിച്ചു എങ്കിലും ചാനലിനിടാന്‍ പറ്റിയ പേരൊന്നും കിട്ടിയിരുന്നില്ല. ശ്രീനിവാസന്റെയും ജഗതി ശ്രീകുമാറിന്റെയും കട്ട ഫാന്‍സാണ് ഞങ്ങള്‍. ചാനലിനു ഒരു നല്ല പേര് കിട്ടാതെയിരിക്കുമ്പോഴാണ് പൊന്മുട്ടയിടുന്ന താറാവ് എന്ന സിനിമ ടിവി സ്‌ക്രീനില്‍ പെട്ടെന്നു വരുന്നത്. അപ്പോള്‍തന്നെ പേരു ക്ലിക്കായി. അങ്ങനെ ചാനലിനു പൊന്മുട്ട എന്ന പേരിട്ടു. ഹരിതയുടെ ആശയമായിരുന്നു. നമ്മള്‍ സ്ഥിരം പോകുന്ന ഒരു സ്ഥലം. അവിടെ നടക്കുന്ന സംഭവങ്ങള്‍. അത്തരത്തിലുള്ള കഥകള്‍ ആളുകള്‍ക്കു എളുപ്പത്തില്‍ അവരുടെ ജീവിതവുമായി കോര്‍ത്തിണക്കാന്‍ സാധിക്കും. അങ്ങനെയാണ് ഹാപ്പി കഫേ എന്ന ആശയം വരുന്നത് എന്നും ഒറ്റ ദിവസം കൊണ്ടു തന്നെ ഷൂട്ടിംഗം പൂര്‍ത്തിയായെന്നും ഹരിത പറഞ്ഞു. വിഡിയോ കണ്ട് ഒരുപാടു പേര്‍ വിളിച്ചിരുന്നു. കൂട്ടത്തില്‍ ഒരു കഫേ ഉടമസ്ഥനുമുണ്ടായിരുന്നു. ശരിക്കും ഞങ്ങളുടെ ജീവിതം തന്നെ പകര്‍ത്തിയിരിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. അതില്‍ കൂടുതല്‍ വലിയ അവാര്‍ഡ് കിട്ടാനുണ്ടോ?എന്നും ഹരിത ചോദിക്കുന്നു.

More in Malayalam

Trending