Connect with us

‘ചിത്രത്തില്‍ സിറിഞ്ചില്ല’, നയന്‍താര വാക്സിന്‍ എടുക്കുന്നതായി അഭിനയിക്കുകയാണെന്ന് വിമര്‍ശനം

News

‘ചിത്രത്തില്‍ സിറിഞ്ചില്ല’, നയന്‍താര വാക്സിന്‍ എടുക്കുന്നതായി അഭിനയിക്കുകയാണെന്ന് വിമര്‍ശനം

‘ചിത്രത്തില്‍ സിറിഞ്ചില്ല’, നയന്‍താര വാക്സിന്‍ എടുക്കുന്നതായി അഭിനയിക്കുകയാണെന്ന് വിമര്‍ശനം

നയന്‍താരയും സംവിധായകന്‍ വിഘ്നേശ് ശിവനും കഴിഞ്ഞ ദിവസം കോവിഡ് വാക്സിന്‍ സ്വീകരിച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വാക്സിന്‍ എടുക്കുന്ന ചിത്രങ്ങള്‍ വിഘ്നേശ് ആണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

‘ദയവായി എല്ലാവരും വാക്സീന്‍ എടുക്കമെന്നും ജാഗ്രതയോടെ കോവിഡിനെതിരെ പോരാടണ’മെന്നുമുള്ള കുറിപ്പോടെയാണ് വിഘ്നേശ് ശിവന്‍ ചിത്രങ്ങള്‍ പങ്കുവച്ചത്.

എന്നാല്‍ ചിത്രത്തിനെതിരെ വിമര്‍ശനങ്ങളും ട്രോളുമായി ഒട്ടനവധിപേര്‍ ആണ് രംഗത്തെത്തിയത്. നയന്‍താരയുടെ ചിത്രത്തില്‍ സിറിഞ്ചും മരുന്നും ഇല്ലെന്നും വാക്സിന്‍ എടുക്കുന്നതായി അഭിനയിക്കുകയാണെന്നുമാണ് ആരോപണം.

ഇത് വലിയ ചര്‍ച്ചയായതോടെ നയന്‍താരയോടടുത്ത വൃത്തങ്ങള്‍ പ്രതികരണവുമായി രംഗത്തെത്തി. ചിത്രത്തിന്റെ മാഗ്‌നിഫൈഡ് വേര്‍ഷന്‍ പോസ്റ്റ് ചെയ്തായിരുന്നു പ്രതികരണം.

സൂക്ഷിച്ച് നോക്കിയാല്‍ സിറിഞ്ച് കാണാമെന്നും നയന്‍താര വാക്സിന്‍ സ്വീകരിച്ചത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകാന്‍ വേണ്ടികൂടിയാണെന്നും വ്യക്തമാക്കി.

More in News

Trending

Recent

To Top