Connect with us

ചെന്നൈയിലെ ഹൃത്വിക് റോഷനെ പോലെയാണ് വിജയ്,അന്ന് വിജയ്‌ക്കൊപ്പം ഡാന്‍സ് ചെയ്യുന്നത് ഓര്‍ത്ത് വിഷമിച്ചിരുന്നു.. ; തുറന്ന് പറഞ്ഞ് മാളവിക

News

ചെന്നൈയിലെ ഹൃത്വിക് റോഷനെ പോലെയാണ് വിജയ്,അന്ന് വിജയ്‌ക്കൊപ്പം ഡാന്‍സ് ചെയ്യുന്നത് ഓര്‍ത്ത് വിഷമിച്ചിരുന്നു.. ; തുറന്ന് പറഞ്ഞ് മാളവിക

ചെന്നൈയിലെ ഹൃത്വിക് റോഷനെ പോലെയാണ് വിജയ്,അന്ന് വിജയ്‌ക്കൊപ്പം ഡാന്‍സ് ചെയ്യുന്നത് ഓര്‍ത്ത് വിഷമിച്ചിരുന്നു.. ; തുറന്ന് പറഞ്ഞ് മാളവിക

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മാളവിക. ഉന്നൈ തേടി എന്ന ചിത്രത്തിലൂടെ അജിത്തിന്റെ നായികയായിട്ടാണ് മാളവിക തന്റെ സിനിമാ ജീവിതത്തിന് അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമ ഹിറ്റ് ആയിതിനു ശേഷം കൈനിറയെ സിനിമകളായിരുന്നു നടിയ്ക്ക് ലഭിച്ചത്.

2008 ല്‍ സിനിമാ ജീവിതം അവസാനിപ്പിച്ച നടി പിന്നെ തിരിച്ച് വന്നിരുന്നില്ല. വിജയ് നായകനായി അഭിനയിച്ച സൂപ്പര്‍ ഹിറ്റ് ചിത്രമായ കുരുവിയിലാണ് മാളവിക ഏറ്റവുമൊടുവില്‍ മുഖം കാണിച്ചത്. ആ സിനിമയില്‍ ഒരു പാട്ട് രംഗത്തില്‍ മാത്രമേ നടി ഉണ്ടായിരുന്നുള്ളു.

എന്നാല്‍ ആ പാട്ട് സീനില്‍ അഭിനയിക്കുമ്പോള്‍ താന്‍ ഗര്‍ഭിണിയായിരുന്നു എന്ന് പറയുകയാണ് നടിയിപ്പോള്‍. തന്റെ സിനിമയിലെ നായകന്മാരെ കുറിച്ച് പറഞ്ഞ് എത്തിയ വീഡിയോയില്‍ മാളവിക തന്നെയാണ് ഇക്കാര്യം ആരാധകരോട് പങ്കുവെച്ചത്.

ചെന്നൈയിലെ ഹൃത്വിക് റോഷനെ പോലെയാണ് വിജയ്. അദ്ദേഹത്തിന്റെ ഡാന്‍സ് എല്ലാം അതുപോലെ മനോഹരമായിരിക്കും. കുരുവി എന്ന സിനിമയിലെ പാട്ട് സീന്‍ എനിക്ക് വലിയൊരു അവസരമായിരുന്നു. പക്ഷേ അന്നേരം ഞാന്‍ രണ്ട് മാസം ഗര്‍ഭിണിയായിരുന്നു. അതുകൊണ്ട് കുരുവിയിലെ പാട്ട് സീനില്‍ ഡാന്‍സിനെ ഓര്‍ത്ത് ഞാന്‍ വിഷമിച്ചു.

ഒരു കുപ്പി പോലെ ഞാന്‍ അങ്ങോട്ടും ഇങ്ങോട്ടം നടക്കുന്നത് ആ പാട്ട് കണ്ടാല്‍ ഇപ്പോഴും മനസിലാവും. പക്ഷേ എന്ത് ചെയ്യാനാണ്. അതെന്റെ അവസാന ചിത്രമായിരുന്നു എന്നും നടി പറയുന്നു.

ബംഗ്ലൂരില്‍ ബിസിനസ് നടത്തുന്ന സുമേഷ് മേനോനുമായി 2007 ലാണ് മാളവിക വിവാഹിതയാവുന്നത്. ശേഷം രണ്ട് കുട്ടികളുടെ അമ്മ കൂടിയായ നടി നല്ലൊരു കുടുംബിനിയായി കഴിയുകയാണിപ്പോള്‍. തല അജിത്തും രജനികാന്തും അടക്കം നിരവധി സൂപ്പര്‍ താരങ്ങളോടൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവത്തെ കുറിച്ചും നടി പറഞ്ഞിരുന്നു.

അതേസമയം, മാസ്റ്ററിന് ശേഷം വിജയ് നായകനാകുന്ന പുതിയ ചിത്രത്തിന് ദളപതി 65 എന്നാണ് താത്കാലികമായി പേര് നല്‍കിയിരിയ്ക്കുന്നത്. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഘട്ട ഷൂട്ടിങ് ജോര്‍ജ്ജിയയില്‍ വച്ച് വിജയകരമായി പൂര്‍ത്തിയായിരുന്നു. അടുത്ത ഘട്ട ഷൂട്ടിങ് ജൂണില്‍ ചെന്നൈയില്‍ ആരംഭിയ്ക്കും എന്നായിരുന്നു ഔദ്യോഗിക വിവരം.

ആ ഷൂട്ടിങ് വൈകിയേക്കും. അടുത്ത ഘട്ട ഷൂട്ടിങ് പൂര്‍ണമായും ചെന്നൈയില്‍ വച്ച് തന്നെയാണ് ചിത്രീകരിയ്ക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ ചിത്രത്തിന് വേണ്ടി ഒരു ഷോപ്പിങ് മാളിന്റെ ഗംഭീര സെറ്റിടുന്നതായ വാര്‍ത്തകളും കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. എന്നാല്‍ സെറ്റ് ഇടുന്നതിന്റെ ജോലികള്‍ തത്കാലത്തേക്ക് നിര്‍ത്തിവയ്ക്കണമെന്ന് വിജയ് ആവശ്യപ്പെട്ടു.

കൊവിഡ് 19 ന്റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വിജയ് സെറ്റിന്റെ ജോലികള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചതിന് ശേഷം പിന്നീട് സെറ്റിന്റെ ജോലികള്‍ ആരംഭിയ്ക്കാം എന്നാണ് അണിയറ പ്രവര്‍ത്തകരുടെ ഇപ്പോഴത്തെ തീരുമാനം.

പെട്ടന്ന് ജോലികള്‍ നിര്‍ത്തിയത് കാരണം അടുത്ത ഘട്ട ഷൂട്ടിങ് വൈകുമോ എന്നതാണ് ഇപ്പോള്‍ ആരാധകരുടെ ചോദ്യം.പൂജ ഹെജ്ഡെയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മലയാളി താരം ഷൈന്‍ ടോം ചാക്കോ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്. സണ്‍ പിക്ചേഴ്സ് നിര്‍മിയ്ക്കുന്ന ചിത്രം പാന്‍ ഇന്ത്യന്‍ ഗണത്തിലാണെന്നാണ് അറിയുന്നത്. ഭീമമായ തുകയാണ് സിനിമയ്ക്ക് വേണ്ടി സണ്‍ പിക്ചേഴ്സ് മുടക്കുന്നത് എന്നാണ് വിവരം.

More in News

Trending

Recent

To Top