മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തിയ ‘വണ്‍’ ചിത്രം കണ്ട് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയ്ക്ക് ഉപദേശവുമായി വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ രഘുരാമകൃഷ്ണ രാജു.
കടയ്ക്കല്‍ ചന്ദ്രന് എന്ന ആദര്‍ശവാനായ മുഖ്യമന്ത്രിയെ മാതൃകയാക്കണം എന്നാണ് മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡിയോട് എംപിയുടെ നിര്‍ദേശം.
‘മമ്മൂട്ടി അഭിനയിച്ച മലയാള ചിത്രം വണ്‍ നെറ്റ്ഫ്ളിക്സില്‍ കണ്ടു. ആദര്‍ശവാനായ മുഖ്യമന്ത്രിയുടെ വേഷമാണ് അദ്ദേഹം ചെയ്തത്. മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡിയും ജനങ്ങളും ഈ സിനിമ കാണണം.
ഒരു മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണമെന്ന് സിനിമ കണ്ട് മനസ്സിലാക്കൂ. എന്തായാലും കാണണം” എന്നാണ് രഘുരാമകൃഷ്ണ രാജുവിന്റെ ട്വീറ്റ്.
നടന് ദുല്‍ഖര്‍ സല്‍മാനെയും ട്വീറ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. എസ്.എസ് രാജമൗലി ഒരുക്കുന്ന ആര്‍ആര്‍ആര്‍ ചിത്രത്തിന്റെ ഹാഷ്ടാഗും ട്വീറ്റിനൊപ്പം കൊടുത്തിട്ടുണ്ട്. മാര്‍ച്ച് 26ന് ആണ് വണ്‍ തിയേറ്ററില്‍ റിലീസ് ചെയ്തത്. തുടര്‍ന്ന് കോവിഡ് സാഹചര്യത്തില്‍ സിനിമ നെറ്റ്ഫ്ളിക്സിലും റിലീസ് ചെയ്തു.
ഗായകനെന്ന നിലയിൽ മലയാളത്തിന് പുറമേ അന്യഭാഷകളിലും സജീവമാണ് വിജയ് യേശുദാസ്. പിന്നണിഗായകൻ എന്നതിലുപരി നടനുംകൂടിയാണ് അദ്ദേഹം. നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടി...