Connect with us

കോവിഡ് ബാധിതരെ സഹായിക്കാന്‍ ആംബുലന്‍സ് ഡ്രൈവറായി നടന്‍ അര്‍ജുന്‍ ഗൗഡ; സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം

News

കര്‍ണാടകയില്‍ കോവിഡ് ബാധിതരെ സഹായിക്കാന്‍ ആംബുലന്‍സ് ഡ്രൈവറായി കന്നഡ നടന്‍ അര്‍ജുന്‍ ഗൗഡ. കോവിഡ് ബാധിതരെ ആശുപത്രിയിലെത്തിക്കാനും കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ശ്മശാനത്തിലെത്തിക്കാനുമാണ് അര്‍ജുന്‍ ഗൗഡ ഡ്രൈവറുടെ വേഷമണിഞ്ഞത്.

കോവിഡ് രോഗികള്‍ക്ക് സഹായം ലഭ്യമാക്കുന്ന പ്രൊജക്ട് സ്മൈല്‍ ട്രസ്റ്റിന്റെ ഭാഗമായാണ് അര്‍ജുന്‍ ഗൗഡയുടെ പ്രവര്‍ത്തനം. അര്‍ജുന്‍ ഗൗഡയുടെ സന്ദര്‍ഭോചിതമായ ഇടപെടലിന് നിരവധി പേരാണ് അഭിനന്ദനവുമായെത്തിയത്.

‘കുറച്ചുദിവസങ്ങളായി ആംബുലന്‍സുമായി ഞാന്‍ റോഡിലുണ്ട്. നിരവധി പേരുടെ അന്ത്യകര്‍മങ്ങള്‍ക്ക് ഞാന്‍ സഹായിച്ചു. ജാതിയോ മതമോ ഒന്നും നോക്കാതെയാണ് പ്രവര്‍ത്തനം.

അഭിനന്ദന പ്രവാഹങ്ങളൊന്നും നോക്കാതെ ആവശ്യമുള്ള ആര്‍ക്കും ഞങ്ങള്‍ സഹായങ്ങള്‍ നല്‍കി വരുന്നു’ എന്നും അര്‍ജുന്‍ ഗൗഡ ഒരു മാധ്യമത്തോട് പ്രിതികരിച്ചു.

കുറച്ചുമാസങ്ങള്‍ കൂടി ആംബുലന്‍സ് ഡ്രൈവറായി തുടരാനാണ് ഗൗഡയുടെ തീരുമാനം. യുവരത്നാ, ഒഡെയാ, രുസ്തം, ആദൃശ്യ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് അര്‍ജുന്‍ ഗൗഡ.

More in News

Trending

Recent

To Top