Connect with us

ഞാന്‍ ഒരു ഇഡിയറ്റ് അല്ല, എനിക്ക് ദില്‍ഷയെക്കാള്‍ നല്ല പെണ്‍കുട്ടിയെ കിട്ടും, വെറുതേ കുട്ടിക്കളി കളിക്കാന്‍ എനിക്ക് താത്പര്യമില്ല; വേർപിരിഞ്ഞ് ദിൽഷയും റോബിനും!

TV Shows

ഞാന്‍ ഒരു ഇഡിയറ്റ് അല്ല, എനിക്ക് ദില്‍ഷയെക്കാള്‍ നല്ല പെണ്‍കുട്ടിയെ കിട്ടും, വെറുതേ കുട്ടിക്കളി കളിക്കാന്‍ എനിക്ക് താത്പര്യമില്ല; വേർപിരിഞ്ഞ് ദിൽഷയും റോബിനും!

ഞാന്‍ ഒരു ഇഡിയറ്റ് അല്ല, എനിക്ക് ദില്‍ഷയെക്കാള്‍ നല്ല പെണ്‍കുട്ടിയെ കിട്ടും, വെറുതേ കുട്ടിക്കളി കളിക്കാന്‍ എനിക്ക് താത്പര്യമില്ല; വേർപിരിഞ്ഞ് ദിൽഷയും റോബിനും!

ബിഗ് ബോസ് മലയാളം സീസൺ 4ആണ് ഇപ്പോൾ ഏറ്റവും കൂടുതൽ സോഷ്യൽമീഡിയയിൽ കത്തി നിൽക്കുന്ന വിഷയങ്ങളിൽ ഒന്ന്. പതിനാല് മത്സരാർഥികളുമായി നാലാം സീസൺ അഞ്ചാം ആഴ്ചയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. പലവിധ സ്വഭാവമുള്ള ആളുകൾക്കൊപ്പം എല്ലാം സഹിച്ചും ക്ഷമിച്ചും നൂറ് ദിവസം അതിജീവിച്ച് വരികയെന്നതാണ് ബിഗ് ബോസ് വീടിന്റെ പടി കടന്നെത്തുന്ന ഓരോ മത്സരാർഥിയും നേരിടുന്ന വെല്ലുവിളി. ഇതുവരെ വീട്ടിൽ നിന്നും മൂന്ന് പേരാണ് പുറത്തായത്.

പലവിധ സ്ട്രാറ്റജികൾ പറയറ്റിയാണ് ഓരോ മത്സരാർഥിയും വീട്ടിൽ‌ പിടിച്ച് നിൽക്കുന്നത്.
എത്ര നന്നായി ഗെയിം കളിച്ചാലും പ്രേക്ഷകർ മത്സരാർഥികളെ വിലയിരുത്തുക അവരുടെ സ്വഭാവവും പെരുമാറ്റവും കൂടി പരിഗണിച്ചാവും. ബിഗ് ബോസ് ആരംഭിക്കുമ്പോൾ എല്ലാവരും ആകാംഷയോടെ കാത്തിരിക്കുക ഇത്തവണ ആരൊക്കെ തമ്മിലാവും ലവ് ട്രാക്ക് വർക്കാവുക എന്നതറിയാനാണ്.

മൂന്ന് സീസണുകൾ പിന്നിട്ട മലയാളം സീസണിൽ ഇതുവരെ ഒരു പ്രണയ ജോഡി മാത്രമാണ് പ്രേക്ഷക ഹൃദയം കീഴടക്കിയത്. അത് പേർളി മാണി-ശ്രീനിഷ്ല അരവിന്ദ് ദമ്പതികളുടേതായിരുന്നു. ഇരുവരും ഒന്നാം സീസണിൽ പങ്കെടുത്തപ്പോൾ പരിചയപ്പെടുകയും വീടിനുള്ളിൽ വെച്ച് പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയും ചെയ്തതാണ്.നാലാം സീസണിൽ ഒരു ത്രികോണ പ്രണയ കഥയാണ് ഏറ്റവും കൂടുതൽ ചർച്ചയാകുന്നത്. റോബിൻ-ദിൽഷ-ബ്ലെസ്ലി എന്നിവരാണ് ത്രികോണ പ്രണയ കഥയിലെ താരങ്ങൾ.

ബിഗ്‌ബോസ് ഹൗസിലെ പ്രണയ ജോഡികള്‍ വേര്‍പിരിയുന്നു. ഇന്നലെയാണ് റോബിന്‍ ഇക്കാര്യം ദില്‍ഷയോട് തുറന്ന് പറഞ്ഞത്. എനിക്ക് നിന്നോട് ഇഷ്ടമുണ്ടായിരുന്നു, പക്ഷെ ഒരു ത്രികോണ പ്രണയത്തിന് താത്പര്യമില്ല എന്ന് പറഞ്ഞു കൊണ്ട് റോബിന്‍ പിന്മാറുകയായിരുന്നു. ഇഷ്ടമാണെന്ന് തന്നെ ഇന്നലെയാണ് റോബിന്‍ തുറന്ന് പറഞ്ഞത്. ഇന്ന് ലൈവ് വീഡിയോകള്‍ പുറത്ത് വന്നതോടെ ഇരുവരും രണ്ട് വഴിക്കായി എന്ന് ബോധ്യമായി.

ദില്‍ഷയും റോബിനും എപ്പോഴും ഒരുമിച്ച് ഇരിക്കുന്നതും നടക്കുന്നതും സംസാരിച്ചു കൊണ്ടിരിയ്ക്കുന്നതുമായ കാഴ്ചകള്‍ പ്രേക്ഷകര്‍ക്ക് എപ്പോഴും പരിചിതമായ ഒരു കാഴ്ചയായിരുന്നു. എന്നാല്‍ ഇന്ന് മുതല്‍ ആ കാഴ്ച കണ്ടില്ല. റോബിനും ദില്‍ഷയും തനിച്ച് ബാത്രൂം ഏരിയയില്‍ ഉണ്ടായിട്ടും മുഖം കൊടുത്ത് ഒന്നും സംസാരിക്കാതെ തിരിഞ്ഞ് നടക്കുന്ന കാഴ്ചയാണ് കണ്ടത്.

ഈ വീഡിയോയ്‌ക്കൊപ്പം ഇന്നലെ റോബിന്‍ അപര്‍ണയോട് ദില്‍ഷയെ കുറിച്ച് സംസാരിച്ച രംഗങ്ങളും വൈറലാവുന്നു. ഞാന്‍ ഒരു ഇഡിയറ്റ് അല്ല. എനിക്ക് ദില്‍ഷയെക്കാള്‍ നല്ല പെണ്‍കുട്ടിയെ കിട്ടും. വെറുതേ കുട്ടിക്കളി കളിക്കാന്‍ എനിക്ക് താത്പര്യമില്ല. ഇവിടെ ഗെയിം കളിക്കാനാണ് വന്നത്. അത് പോലെ തന്നെ തിരിച്ച് പോകും എന്നൊക്കെയാണ് റോബിന്‍ അപര്‍ണയോട് പറയുന്നത്.

ബ്ലെസ്ലിയ്ക്കും ദില്‍ഷ പ്രതീക്ഷ കൊടുക്കുന്നു എന്ന് പറഞ്ഞ് കൊണ്ടാണ് ഇന്നലെ റോബിന്‍ സംസാരിച്ചത്. 32 വയസ്സ് ആയി എനിക്ക് ഇപ്പോള്‍. അതിനുള്ള പക്വതയും ഉണ്ട്. കുട്ടിക്കളിയ്ക്ക് താത്പര്യമില്ല എന്ന് പറഞ്ഞപ്പോള്‍, ഞാന്‍ ആണോ ഡോക്ടറിനെ കുട്ടിക്കളിയിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ റോബിന്‍ മൗനം പാലിക്കുകയായിരുന്നു. പിന്നീട് അപര്‍ണയോട് സംസാരിച്ച് കരയുന്ന ദില്‍ഷയെയാണ് കണ്ടത്. എനിക്ക് അങ്ങനെ പെട്ടന്ന് ഒരാളെ ഇഷ്ടപ്പെടാന്‍ കഴിയില്ല എന്നൊക്കെ ദില്‍ഷ പറയുന്നുണ്ടായിരുന്നു.

about bigboss

Continue Reading
You may also like...

More in TV Shows

Trending

Recent

To Top