Connect with us

‘ഇതുപോലേ കുറെ ഇറങ്ങി തിരിക്കും അവസാനം ഒക്കത്തു ഒരെണ്ണം ആകുമ്പോൾ അവൻ വേറെ ഒന്നിന്റെ കൂടെ പോകും’; വിമർശിച്ചവർക്ക് ക്ലാസ് മറുപടിയുമായി എലീന

Malayalam

‘ഇതുപോലേ കുറെ ഇറങ്ങി തിരിക്കും അവസാനം ഒക്കത്തു ഒരെണ്ണം ആകുമ്പോൾ അവൻ വേറെ ഒന്നിന്റെ കൂടെ പോകും’; വിമർശിച്ചവർക്ക് ക്ലാസ് മറുപടിയുമായി എലീന

‘ഇതുപോലേ കുറെ ഇറങ്ങി തിരിക്കും അവസാനം ഒക്കത്തു ഒരെണ്ണം ആകുമ്പോൾ അവൻ വേറെ ഒന്നിന്റെ കൂടെ പോകും’; വിമർശിച്ചവർക്ക് ക്ലാസ് മറുപടിയുമായി എലീന

അവതാരകയായും നടിയായും ഏറെ ശ്രദ്ധിക്കപ്പെട്ട എലീനയുടെ വിവാഹവാർത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. വിവാഹവാർത്ത സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു
ഒരു ചാനൽ പരിപാടിക്ക് ഇടയിൽ ആണ് വിവാഹ വാർത്തയെ കുറിച്ച് എലീന വാചാല ആയത്. 6 വര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവിൽ ജനുവരിയിലാണ് താരത്തിന്റെ വിവാഹം

വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചിരിക്കുകയാണ്. രോഹിത് പി നായരെന്നാണ് ആളുടെ പേര്, ഹിന്ദുവാണ്, ഇന്റര്‍കാസ്റ്റ് മാര്യേജാണ്. എന്റെ പ്രായമാണ് പുള്ളിക്കും. എഞ്ചിനീയറാണെങ്കിലും ഇപ്പോള്‍ ബിസിനസില്‍ സജീവമാണ്. കോഴിക്കോടാണ് അദ്ദേഹത്തിന്റെ വീടെന്നും എലീന പറയുന്നു

വിവാഹ വാർത്ത പുറത്ത് വന്നതോടെ നിരവധി പേരാണ് വിമർശനവുമായി എത്തിയത്. ഇതുപോലേ കുറെ ഇറങ്ങി തിരിക്കും അവസാനം ഒക്കത്തു ഒരെണ്ണം ആകുമ്പോൾ അവൻ വേറെ ഒന്നിന്റെ കൂടെ പോകും എന്ന് തുടങ്ങുന്ന ഒരു അഭിപ്രായം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആയത്. കമന്റ് പങ്കിട്ട വ്യക്തിക്ക് നേരെ നിരവധി ആഭിപ്രായങ്ങൾ ഉയർന്നുവന്നതോടെ എലീനയും കമന്റുമായി രംഗത്ത് എത്തി.

എല്ലാവിധ ബഹുമാനത്തോടെയും പറയട്ടെ സർ, അങ്ങനെ എല്ലാവരെയും പോലെ ഇറങ്ങി തിരിച്ച അല്ല ഞാൻ. നല്ലത് പോലെ ആലോചിച്ചു മാതാപിതാക്കളുടെ അനുവാദത്തോടെയാണ് ഞാൻ തീരുമാനം എടുത്തത്. പിന്നെ എനിക്ക് നേരെ ഒരു വിരൽ ചൂണ്ടുമ്പോൾ ചിന്തിക്കുക, ബാക്കി ഉള്ള വിരലുകൾ ആരുടെ നേരെ ആണ് എന്ന്, ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് എലീന പടിക്കൽ എന്ന പ്രൊഫൈലിൽ നിന്നുള്ള മറുപടി എത്തിയത്.

15 വയസ്സില്‍ തുടങ്ങിയ പ്രണയമാണ്, 21 ആയപ്പോള്‍ അവര്‍ കെട്ടാന്‍ തീരുമാനിച്ചുവെന്നായിരുന്നു സാജന്‍ സൂര്യയുടെ കമന്റ്. അതെ സമയം ബിഗ് ബോസിലെത്തിയതിന് ശേഷം ഫുക്രുവും എലീനയും പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. അടുത്ത സുഹൃത്തുക്കളാണെന്ന് ഇരുവരും തുറന്നുപറഞ്ഞതോടെയാണ് ആ വിവാദം അവസാനിച്ചത്.

More in Malayalam

Trending

Recent

To Top