Connect with us

ക്രൈം ബ്രാഞ്ചിന്റെ ചോദ്യങ്ങൾക്ക് കാവ്യ പറയാൻ പോകുന്നത് ഇതായിരിക്കും ; ദിലീപിനെ ഏതെങ്കിലും തരത്തില്‍ കുടുക്കാനും മറ്റേ കേസില്‍ തെളിവുണ്ടാക്കാനും പോലീസുകാരുടെ തന്ത്രമാണ് ആ ഫോണ്‍ ;രാഹുൽ ഈശ്വർ പറയുന്നു!

Malayalam

ക്രൈം ബ്രാഞ്ചിന്റെ ചോദ്യങ്ങൾക്ക് കാവ്യ പറയാൻ പോകുന്നത് ഇതായിരിക്കും ; ദിലീപിനെ ഏതെങ്കിലും തരത്തില്‍ കുടുക്കാനും മറ്റേ കേസില്‍ തെളിവുണ്ടാക്കാനും പോലീസുകാരുടെ തന്ത്രമാണ് ആ ഫോണ്‍ ;രാഹുൽ ഈശ്വർ പറയുന്നു!

ക്രൈം ബ്രാഞ്ചിന്റെ ചോദ്യങ്ങൾക്ക് കാവ്യ പറയാൻ പോകുന്നത് ഇതായിരിക്കും ; ദിലീപിനെ ഏതെങ്കിലും തരത്തില്‍ കുടുക്കാനും മറ്റേ കേസില്‍ തെളിവുണ്ടാക്കാനും പോലീസുകാരുടെ തന്ത്രമാണ് ആ ഫോണ്‍ ;രാഹുൽ ഈശ്വർ പറയുന്നു!

കേരളത്തെ മുഴുവൻ ഞെട്ടിച്ച ഒന്നായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട എന്ന വാർത്ത . സഹ പ്രവർത്തകന്റെ കൊറ്റഷൻ ബലാസംഗം എന്ന് പ്രോസിക്ക്യൂഷൻ ആരോപിക്കുന്ന കേസിൽ വിചാരണ അന്തിമ ഘട്ടത്തിലെത്തിയിട്ടും പൊതു സമൂഹത്തിന് മുൻപിൽ ചുരുളഴിയാത്ത നിരവധി സംശയങ്ങൾ ബാക്കിയാണ് .

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ മൊഴിയെടുക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. സാക്ഷിയായാണ് കാവ്യയുടെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘത്തിന്റെ നീക്കം. അതുകൊണ്ട് തന്നെ എവിടെ വെച്ച് വേണം എന്നുള്ളതിലാണ് തീരുമാനമാകാനുളളത്.വീട്ടിൽ വെച്ച് മൊഴി നൽകാമെന്ന നിലപാടിലാണ് കാവ്യ. ഓഡിയോയും മറ്റും കേൾപ്പിക്കണം എന്നുളളത് കൊണ്ട് വീട്ടിൽ വെച്ച് സാധിക്കില്ല എന്ന നിലപാടിലാണ് അന്വേഷണ സംഘം. പത്മസരോവരത്തിൽ വെച്ച് കാവ്യയുടെ മൊഴിയെടുക്കുന്നതാണ് പോലീസിന് സൗകര്യമെന്ന് രാഹുൽ ഈശ്വർ പറയുന്നു. റിപ്പോർട്ടർ ടിവിയിലാണ് രാഹുലിന്റെ പ്രതികരണം.

രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍ ഇങ്ങനെ: ”പോയ കാര്യം എന്തായി എന്ന് കാവ്യ ചോദിച്ചതായി നേരത്തെ ബാലചന്ദ്രകുമാര്‍ പറഞ്ഞ് കേട്ടിരുന്നു. അതെല്ലാം വീട്ടില്‍ വെച്ചായത് കൊണ്ട് തന്നെ കാവ്യയെ വീട്ടില്‍ വെച്ച് മൊഴിയെടുക്കുന്നത് തന്നെയാണ് സൗകര്യപ്രദം. വീട്ടില്‍ വെച്ചാണല്ലോ കൃത്യങ്ങളും ഗൂഢാലോചനയുമെല്ലാം നടന്നു എന്ന് ആരോപിക്കപ്പെടുന്നത്. അപ്പോളതൊക്കെ ഇന്ന സ്ഥലത്ത് വെച്ചാണ് എന്ന് ബാലചന്ദ്രകുമാറിന് പറയാന്‍ കൂടുതല്‍ സൗകര്യമുണ്ടാകുമല്ലോ”.

”സ്ഥലം സംബന്ധിച്ച് പോലീസും കാവ്യയും തമ്മില്‍ ഒരു തീരുമാനത്തിലെത്തട്ടെ. മറ്റൊരു പ്രധാനപ്പെട്ട കാര്യം, ബൈജു പൗലോസ് കോടതിയില്‍ പറഞ്ഞ വിശദീകരണം തൃപ്തികരമല്ലെന്നാണ് റിപ്പോര്‍ട്ട്. 18ാം തിയ്യതി എഡിജിപി ശ്രീജിത്ത് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി പറഞ്ഞതായാണ് മാധ്യമ വാര്‍ത്ത. അത് ശരിയാണെങ്കില്‍ ബൈജു പൗലോസ് ചെയ്തത് തെറ്റാണ് എന്ന് കോടതി പരോക്ഷമായി സൂചിപ്പിക്കുകയും വാര്‍ത്ത ചോര്‍ത്തി നല്‍കുന്നതും വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നത് ബൈജു പൗലോസ് ആണെന്ന് വെളിപ്പെട്ടിരിക്കുകയുമാണ്”.

”ബൈജു പൗലോസ് രേഖകള്‍ ചോര്‍ത്തി നല്‍കുന്നുണ്ട് എന്നത് മാധ്യമങ്ങള്‍ വഴിയാണ് കേസ് നടത്തുന്നത് എന്നതും താനടക്കമുളളവര്‍ പറയുന്നതിനെ സാധൂകരിക്കുന്നതാണ്. ബൈജു പൗലോസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി. അത് കോടതി ഉയര്‍ത്തിക്കാട്ടി. പത്മസരോവരത്തില്‍ വെച്ച് സുരാജിന്റെ അടക്കം ഓഡിയോ ഇട്ട് കേള്‍പ്പിച്ചാല്‍ കാവ്യ എന്ത് പറയുന്നു എന്നുളളത് കാവ്യയുടെ അവകാശമാണ്”.സുരാജ് പറയുന്നത് സുരാജിന്റെ അഭിപ്രായം ആണെന്നും അത് സുരാജിനോട് ചോദിക്കണം എന്നും എനിക്കിതില്‍ യാതൊരു ബന്ധവും ഇല്ല എന്ന പ്രതികരണമായിരിക്കുമല്ലോ കാവ്യ നല്‍കുക. ഓഡിയോ പലതും എഡിറ്റഡും കൂട്ടിച്ചേര്‍ത്തതുമാണ്.

സുരാജിന്റെ ഓഡിയോയ്ക്ക് വിശ്വാസ്യത ഉണ്ടെങ്കില്‍ അതിന് അര്‍ത്ഥം ദിലീപ് നിരപരാധിയാണ് എന്നാണല്ലോ”.’പോലീസിന് ഒരിക്കലും ഒന്നാമത്തെ വരി അംഗീകരിക്കുന്നുവെന്നും രണ്ടാമത്തെ വരി അംഗീകരിക്കുന്നില്ല എന്നും പറയാനാകില്ലല്ലോ. കോടതിയില്‍ വരുമ്പോള്‍ പോലീസ് ഒന്നുകില്‍ ഓഡിയോ പൂര്‍ണമായും തള്ളിക്കളയണം അല്ലെങ്കില്‍ പൂര്‍ണമായും അംഗീകരിക്കണം. കാവ്യാ മാധവനെ കുടുക്കാനോ കരിവാരി തേക്കാനോ ആണ് പോലീസ് ശ്രമിക്കുന്നത് എങ്കില്‍ നാളെ കോടതിയുടെ ഭാഗത്ത് നിന്ന് സ്വാഭാവികമായും കോടതി ചോദിക്കില്ലേ അപ്പോള്‍ ദിലീപ് നിരപരാധിയാണ് എന്നാണോ എന്ന്”.

”ആ ഓഡിയോ ക്ലിപ്പിനെ വിശ്വസിക്കുന്നുവെങ്കില്‍ രണ്ട് പേരും കുറ്റക്കാരാണ് എന്ന് പറയാനാകില്ലല്ലോ. ജയിലില്‍ നിന്ന് നാദിര്‍ഷയ്ക്ക് കോള്‍ വന്നതിന് ശേഷമാണ് ദിലീപ് ഈ കേസിനെ കുറിച്ച് അറിയുന്നത് പോലും. ഓഡിയോ കൊടുത്തത് തിരിച്ചടിക്കാനുളള സാധ്യത കൂടുതലാണ്. ദിലീപിന്റെ ഫോണിനകത്ത് ഒരു തേങ്ങയും ഇല്ലെന്ന് സീരിയസായി ചിന്തിക്കുന്ന എല്ലാവര്‍ക്കും അറിയാം”.

ദിലീപിനെ ഏതെങ്കിലും തരത്തില്‍ കുടുക്കാനും മറ്റേ കേസില്‍ തെളിവുണ്ടാക്കാനും പോലീസുകാരുടെ തന്ത്രമാണ് ആ ഫോണ്‍. സായ് ശങ്കര്‍ സ്വന്തമായി ഐ മാകും കാര്യങ്ങളും മറച്ച് വെച്ചതിന് ശേഷം അഭിഭാഷകരുടെ കയ്യില്‍ കൊടുത്തു എന്ന് പറഞ്ഞ് അഭിഭാഷകരുടെ ഓഫീസും മൊബൈല്‍ ഫോണും അടക്കമുളളവയെടുത്ത് അതില്‍ നിന്ന് മറ്റെന്തെങ്കിലും വിവരങ്ങളെടുക്കാം എന്നുളള തന്ത്രമാണ് പോലീസ് പയറ്റുന്നത്”.’അഭിഭാഷകരുടെ ഫോണില്‍ നിന്നടക്കം വിവരങ്ങളെടുക്കാനും അവരെ അതിന്റെ പേരില്‍ ബ്ലാക്ക്‌മെയില്‍ ചെയ്യാനും

ഭീഷണിപ്പെടുത്താനുമൊക്കെയാണ് പോലീസ് ശ്രമിക്കുന്നത്. ഏതെങ്കിലും എത്തിക്‌സ് ഉളള പോലീസ് ഓഫീസര്‍ ഇങ്ങനെ ചെയ്യുമോ. ദിലീപിന്റെ ഫോണിലേക്ക് കോടതി രേഖകള്‍ അയച്ചുവെന്നത് ഗുരുതരമായ ആരോപണമാണ്.. അത് ശരിയെങ്കില്‍ എന്തുകൊണ്ട് പോലീസ് ഹൈക്കോടതിയിലേക്കോ മേല്‍ക്കോടതിയിലേക്കോ പോകുന്നില്ല”? രാഹുല്‍ ഈശ്വര്‍ ചോദിച്ചു

about dileep

Continue Reading
You may also like...

More in Malayalam

Trending

Recent

To Top