Connect with us

ഇടയ്ക്ക് ഞാൻ ചോദിച്ചപ്പോൾ സിദ്ധാർത്ഥ് വരൻ പറഞ്ഞിരുന്നു…. അമ്മയെ അന്ന് വിളിച്ചപ്പോൾ ആ കാൽ ഒന്നനങ്ങിയിരുന്നു! .അമ്മ മരിച്ച സമയത്ത് അനാവശ്യ വിവാദങ്ങളുണ്ടാക്കിയവരോട് രോഷം തോന്നുന്നു; മഞ്ജുപിള്ളയുടെ തുറന്ന് പറച്ചിൽ

Malayalam

ഇടയ്ക്ക് ഞാൻ ചോദിച്ചപ്പോൾ സിദ്ധാർത്ഥ് വരൻ പറഞ്ഞിരുന്നു…. അമ്മയെ അന്ന് വിളിച്ചപ്പോൾ ആ കാൽ ഒന്നനങ്ങിയിരുന്നു! .അമ്മ മരിച്ച സമയത്ത് അനാവശ്യ വിവാദങ്ങളുണ്ടാക്കിയവരോട് രോഷം തോന്നുന്നു; മഞ്ജുപിള്ളയുടെ തുറന്ന് പറച്ചിൽ

ഇടയ്ക്ക് ഞാൻ ചോദിച്ചപ്പോൾ സിദ്ധാർത്ഥ് വരൻ പറഞ്ഞിരുന്നു…. അമ്മയെ അന്ന് വിളിച്ചപ്പോൾ ആ കാൽ ഒന്നനങ്ങിയിരുന്നു! .അമ്മ മരിച്ച സമയത്ത് അനാവശ്യ വിവാദങ്ങളുണ്ടാക്കിയവരോട് രോഷം തോന്നുന്നു; മഞ്ജുപിള്ളയുടെ തുറന്ന് പറച്ചിൽ

നടി കെ പി എ സി ലളിതയുടെ വിയോഗം ഇന്നും മലയാളികൾക്ക് ഉൾകൊള്ളാൻ സാധിച്ചിട്ടില്ല. മലയാള സിനിമയ്ക്ക് തീരാവേദന നല്‍കി കൊണ്ടാണ് ഫെബ്രുവരി ഇരുപത്തി രണ്ടിനാണ് കെപിഎസി ലളിത ഓര്‍മ്മയായത്.

നാടകങ്ങളിൽ തുടങ്ങി ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ കുടുംബാംഗമായി മാറിയതാണ് ആ അഭിനയജീവിതം..വ്യത്യസ്ത തലമുറകളിലെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവർ ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ ഭാഗമായി സ്വയം മാറി. ജീവിതവും അഭിനയവും കെട്ടുപിണഞ്ഞുകിടക്കുന്നതുകൊണ്ടാവാം ഉള്‍ക്കരുത്തുള്ള കഥാപാത്രങ്ങളെപ്പോലും വളരെ സ്വാഭാവികതയോടെ അഭിനയിച്ചു ഫലിപ്പിക്കാന്‍ കെ.പി.എ.സി. ലളിതയ്ക്ക് കഴിഞ്ഞത്. ബിഗ് സ്‌ക്രീനോടൊപ്പം തന്നെ മിനിസ്‌ക്രീനിലും കെ പി എ സി ലളിത സജീവ സാന്നിധ്യമായിരുന്നു.

തട്ടീംമുട്ടീം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായ അമ്മായിയമ്മയും മരുമകളുമാണ് കെപിഎസി ലളിതയും മഞ്ജു പിള്ളയും. പരമ്പരയില്‍ മരുമകളാണെങ്കിലും യഥാര്‍ത്ഥത്തില്‍ മകളെപ്പോലെയാണ് മഞ്ജുവെന്ന് മുന്‍പ് കെപിഎസി ലളിത പറഞ്ഞിരുന്നു. ഓൺ സക്രീനിൽ മത്രമല്ല ഓഫ് സ്ക്രീനിലും അമ്മ-മകൾ ബന്ധം പവിത്രമായി കൊണ്ട് നടന്നിരുന്നു ഇരുവരും. മഞ്ജുവിന്റെ ഭർത്താവും സംവായകനും ഛായാഗ്രഹകനുമെല്ലമായ സുജിത്ത് വാസുദേവും ലളിതയ്ക്ക് പ്രിയപ്പെട്ട വ്യക്തിയായിരുന്നു.. ഇപ്പോഴിതാ സുജിത്തിനൊപ്പം സിനിമ ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ടുകൾ‌ തന്നോടാണ് കെപിഎസി ലളിത പരാതിപ്പെട്ടിരുന്നതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മഞ്ജു പിള്ള.

‘സീരിയൽ ഷൂട്ടിനിടയിൽ വെച്ചാണ് ലളിതാമ്മയെ ഞാൻ ആദ്യമായി കണ്ടത്. നീ എസ്പി അണ്ണന്റെ കൊച്ചുമോളല്ലേ…? നിന്റെ തറവാട്ടിലൊക്കെ ഞാൻ വന്നിട്ടുണ്ട്. നിന്നെക്കാണാൻ എന്റെ ശ്രീക്കുട്ടിയെപ്പോലെ തന്നെയുണ്ടെന്നുമായിരുന്നു അന്ന് ലളിതാമ്മ പറഞ്ഞത്. ഒന്നോ രണ്ടോ സിനിമകളിലേ അമ്മയുടെ മകളായി അഭിനയിച്ചിട്ടുള്ളൂ. പിന്നീട് തട്ടീം മുട്ടീമിലൂടെയായാണ് ഞങ്ങൾ കൂടുതൽ അടുത്തത്. ഇടയ്ക്കിടയ്ക്ക് അമ്മ എന്നെ ഫ്ലാറ്റിലേക്ക് വിളിക്കും. അതേപോലെ തന്നെ നല്ല രുചിയുള്ള ഭക്ഷണവും തരും.

‘ഞാനുണ്ടാക്കുന്ന ഭക്ഷണത്തിന് എന്തെങ്കിലും കുറ്റം പറയുകയും ചെയ്യും. പായസം പോലെയാണ് എന്റെ അവിയൽ എന്ന് പറഞ്ഞ് കളിയാക്കാറുണ്ട്. ജീരകം അരച്ചാണ് അവിയലുണ്ടാക്കുന്നത് അത് അമ്മയ്ക്കിഷ്ടമല്ലാത്തതിനാലാണ് പായസം പോലെ ഉണ്ടാക്കുന്നു എന്ന് പറഞ്ഞ് കളിയാക്കിയിരുന്നത്. എന്നെ മാത്രമല്ല സുജിത്തിനെക്കുറിച്ച് പറഞ്ഞും അമ്മ എത്താറുണ്ട്. അമർ അക്ബർ അന്തോണി ചെയ്തിരുന്ന സമയത്തെ രസകരമായ സംഭവമുണ്ടായി. നിന്റെ കെട്ടിയവനില്ലേ ആ മൊട്ട… അവൻ ഈ ലോകത്തുള്ള സകല ലൈറ്റും എന്റെ കണ്ണിലേക്കാണ് വെച്ചത്. എനിക്ക് കണ്ണ് തുറക്കാൻ പറ്റാത്ത അവസ്ഥയാണ്. ഇനി ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞേക്കണമെന്നും അമ്മ അന്ന് പറഞ്ഞിരുന്നു.’

‘അവസാന നാളുകളിൽ അമ്മയുടെ രൂപം വല്ലാതെ മാറിപ്പോയതിനാലും ഓർമ്മ നഷ്ടപ്പെട്ടതിനാലും സന്ദർശകരെയൊന്നും സിദ്ധാർത്ഥ് അനുവദിച്ചിരുന്നില്ല. ഇടയ്ക്ക് ഞാൻ ചോദിച്ചപ്പോൾ സിദ്ധാർത്ഥ് വന്നോളാൻ പറഞ്ഞിരുന്നു. അന്ന് ചെന്നപ്പോൾ അമ്മയെ വിളിച്ചപ്പോൾ ആ കാൽ ഒന്നനങ്ങിയിരുന്നു. അമ്മ മരിച്ച സമയത്ത് അനാവശ്യ വിവാദങ്ങളുണ്ടാക്കിയവരോട് രോഷമാണ് തോന്നിയത്’ മഞ്ജു പിള്ള കൂട്ടിച്ചേർത്തു. അസുഖംമൂലം നാളുകളായി കെപിഎസി ലളിത ചികിത്സയിലായിരുന്നു. കരൾ സംബന്ധമായ അസുഖങ്ങളായിരുന്നു കെപിഎസി ലളിതയെ അലട്ടിയിരുന്നത്.

More in Malayalam

Trending

Recent

To Top