Connect with us

അന്വേഷണ സംഘത്തിന്റെ രഹസ്യ നീക്കം ;ദിലീപിന് പിന്നാലെ അയാളെയും ചോദ്യം ചെയ്തു ;നടിയെ ആക്രമിച്ച കേസ് മാരക ട്വിസ്റ്റിലേക്ക് !

Malayalam

അന്വേഷണ സംഘത്തിന്റെ രഹസ്യ നീക്കം ;ദിലീപിന് പിന്നാലെ അയാളെയും ചോദ്യം ചെയ്തു ;നടിയെ ആക്രമിച്ച കേസ് മാരക ട്വിസ്റ്റിലേക്ക് !

അന്വേഷണ സംഘത്തിന്റെ രഹസ്യ നീക്കം ;ദിലീപിന് പിന്നാലെ അയാളെയും ചോദ്യം ചെയ്തു ;നടിയെ ആക്രമിച്ച കേസ് മാരക ട്വിസ്റ്റിലേക്ക് !

നടി ആക്രമിക്കപ്പെട്ട കേസ് വളരെ നിർണ്ണായക ഘട്ടങ്ങളിലൂടെ കടന്നു പോവുകയാണ് . ദിലീപിനെ വീണ്ടും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു . കാവ്യാ മാധവനെയും , ദിലീപിന്റെ സഹോദരൻ അനൂപ് സഹോദരി ഭർത്താവ് സൂരജ് എന്നിവരെ ഉടൻ ചോദ്യം ചെയ്‌യും എന്നാണ് വിവരം . ഇതിനിടയിൽ ഇതാ മറ്റൊരാളെ കൂടെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നു എന്ന വാർത്തയാണ് വരുന്നത് .

ദിലീപ് കേസില്‍ തന്നോട് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നുവെന്ന് സംവിധായന്‍ ശാന്തിവിള ദിനേശ്. തന്റെ പക്കല്‍ നിന്ന് ചില കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടെന്ന് പറഞ്ഞ് ഒരു പോലീസുകാരന്‍ വീട്ടില്‍ വന്ന് നോട്ടീസ് നല്‍കുകയായിരുന്നു. ബാലചന്ദ്രകുമാറിനെ പോലുള്ളവര്‍ പുറത്ത് നില്‍ക്കുമ്പോഴാണ് തനിക്കെതിരെ ഇവര്‍ നീങ്ങിയത്. ഒരു പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച വ്യക്തിയാണ് ഈ ബാലചന്ദ്രകുമാര്‍.

കഴിഞ്ഞ ദിവസം ഒരു പ്രകോപനവും ഇല്ലാതെ തനിക്ക് മോശമായ മെസ്സേജ് അയച്ചിരുന്നു എന്ന് പറഞ്ഞ് തനിക്ക് അവനൊരു സന്ദേശം ഇട്ടിരുന്നു. എന്തിനാണെന്ന് പോലും അറിയില്ല. പിണറായി വിജയന്‍ ആഭ്യന്തര കൈവശം വെച്ചിട്ടും, ഇവനെ പോലുള്ളവരെ അകത്താക്കാന്‍ പറ്റിയിട്ടില്ല. പോലീസിന്റെ പിന്‍ബലത്തിലാണ് ബാലചന്ദ്രകുമാര്‍ കളിക്കുന്നതെന്ന് ശാന്തിവിള ആരോപിച്ചു. ശാന്തിവിള ദിനേശിന്റെ ലൈറ്റ്‌സ് ക്യാമറ ആക്ഷന്‍ എന്ന ചാനലിലൂടെയായിരുന്നു പ്രതികരണം.

ചോദ്യം ചെയ്യലിന് ഹാജരായെങ്കിലും അവിടെ മണിക്കൂറുകളാണ് കാത്തിരിക്കേണ്ടി വന്നത്. രാവിലെ പത്ത് മണിക്ക് വന്ന തന്നെ ഉച്ചയ്ക്ക് ഒന്നര മണിയായപ്പോഴാണ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. കൂടെയുണ്ടായിരുന്നയാളെ അവിടെ ഇരിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് പോലീസ് പറഞ്ഞയച്ചെന്നും ശാന്തിവിള പറഞ്ഞു. ഇളമക്കര പോലീസ് സ്‌റ്റേഷനിലെ കേസിനെ കുറിച്ചാണ് സംസാരിച്ചത്. ബാലചന്ദ്രകുമാറിനെതിരെ വന്ന പീഡന കേസിനെ കുറിച്ചാണ് അവര്‍ ചോദിച്ചത്. എന്തുകൊണ്ടാണ് താന്‍ അങ്ങനെയൊരു വീഡിയോ ചെയ്തതെന്ന് ചോദിച്ചു. അന്നത്തിന് വേണ്ടി ജോലി അന്വേഷിച്ച് വന്ന പെണ്‍കുട്ടിയെയാണ് അവന്‍ നശിപ്പിച്ചതെന്ന് പറഞ്ഞു. ബാലചന്ദ്രകുമാറിനെ അറിയുമോ, ആളെങ്ങനെയാണെന്ന് ചോദിച്ചു. ചതിയനാണ്, ഗജപോക്കിരിയാണെന്ന് ഞാന്‍ മറുപടിയും നല്‍കി.

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ആദ്യ ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം രണ്ടാംദിനത്തിലെത്തിയപ്പോള്‍ ആലുവ ക്രൈംബ്രാഞ്ചിന്റെ ഓഫീസിലേക്ക് ബാലചന്ദ്രകുമാറിനെ വിളിച്ചുവരുത്തിയതായി പറഞ്ഞിരുന്നു. എന്നാല്‍ ഇത് വെറും നാടകമാണ്. ഒന്നുകില്‍ തലേദിവസം തന്നെ ബാലചന്ദ്രകുമാര്‍ എറണാകുളത്ത് എത്തിയിട്ടുണ്ടാവും. അതല്ലെങ്കില്‍ അദ്ദേഹം എറണാകുളത്ത് തന്നെയാവും താമസം. കൂടെ മറ്റൊരു സംവിധായകനുമുണ്ട്. ഇവര്‍ ഒരുമിച്ചായിരിക്കും താമസം. ഒരുമിച്ചിരുന്ന് അടുത്തത് ആരെ കുരുക്കാമെന്നാവും ഇവര്‍ ചിന്തിക്കുന്നുണ്ടാവുക.

പീഡന കേസിലെ പ്രതിയെ മുന്‍കൂര്‍ ജാമ്യത്തില്‍ വിട്ട്, അയാളെ ഉപയോഗിച്ചാണ് പോലീസ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. മുമ്പുള്ള മന്ത്രിമാരൊക്കെ ഇത് എതിര്‍ത്തിരുന്നു. ദിലീപിനെതിരായ വധഗൂഢാലോചന കേസ് നല്‍കിയ ഉദ്യോഗസ്ഥന്‍ തന്നെയാണ് ഈ കേസ് അന്വേഷിക്കുന്നത്. ഇത് കേരളത്തില്‍ അല്ലാതെ വേറെവിടെയും നടക്കില്ല. ദിലീപിന് അനുകൂലമായി പറയുന്നവര്‍ക്ക് കാശ് നല്‍കുന്നുണ്ടെന്നാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞ് നടക്കുന്നത്. ഒരു ചാനലില്‍ ഇരുന്നാണ് പറയുന്നത്. ആ ചാനല്‍ ഈ പറയുന്നതിനെല്ലാം പ്രോത്സാഹനമാണ് നല്‍കുന്നത്. ഏപ്രില്‍ 19ന് ആ ചാനല്‍ പൂട്ടിപ്പോകും. ഇപ്പോള്‍ ദിലീപ് ഉള്ളത് കൊണ്ടാണ് അവര്‍ ജീവിച്ച് പോകുന്നതെന്ന് ശാന്തിവിള ദിനേശ് പറയുന്നു.നടന്‍ മഹേഷിനൊക്കെ ദിലീപിന്റെ ചാനലില്‍ ഇരുന്ന് പറയുന്നത് കൊണ്ട് മാസ ശമ്പളം കിട്ടിയാലേ ജീവിക്കാനാവൂ എന്നാണോ ഇവര്‍ പറയുന്നത്. കോളേജ് അധ്യാപകനായ സജി നന്ത്യാട്ടിന് അതേ പോലെ ഇവരുടെ പൈസ വേണോ ജീവിക്കാന്‍. രാഹുല്‍ ഈശ്വറും അതുപോലെ തന്നെയാണ്. എന്നാല്‍ മറുവശത്തിരുന്ന് പറയുന്നവരെ നോക്കൂ. ഒറ്റയെണ്ണത്തിനും പണിയില്ല. കാറില്‍ അടിച്ച് പൊളിച്ച് നടന്ന്, വലിയ മണിമന്ദിരം പണിതവനാണ് ആരോപണം ഉന്നയിച്ചയാള്‍. ഇവര്‍ക്കൊക്കെ എവിടെ നിന്നാണ് വരുമാനം. നേരത്തെ എനിക്ക് ദിലീപ് കാശ് തരാന്‍ നോക്കി എന്ന് പറഞ്ഞവനാണ് ഈ ബാലചന്ദ്രകുമാര്‍. അത് ഞാന്‍ വാങ്ങിയിരുന്നെങ്കില്‍ അത് നിന്ന് മൂന്ന് ലക്ഷം ഇവര്‍ തട്ടിയെടുക്കുമായിരുന്നു.ദിലീപിന്റെ കൂടെ വര്‍ഷങ്ങള്‍ നിന്ന് അയാളെ ചതിച്ചവനാണ് ബാലചന്ദ്രകുമാര്‍ എന്നും ദിനേശ് വ്യക്തമാക്കി.

ദിലീപിനോടുള്ള പക കൊണ്ടാണ് ഈ പറയുന്ന ചാനല്‍ അദ്ദേഹത്തെ ഇപ്പോള്‍ വേട്ടയാടുന്നത്. ഈ ചാനല്‍ തുടങ്ങാന്‍ നേരത്തെ പത്ത് കോടി രൂപ മുടക്കി ഇതിന്റെ പാര്‍ട്ണറാവാന്‍ ദിലീപിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ദിലീപ് അതിന് തയ്യാറായില്ല. ഒരിക്കലും ഈ ചാനല്‍ പൂട്ടി പോകുമെന്ന ഘട്ടം വന്നിരുന്നു. ഒന്നരക്കോടി എങ്ങാനും അടയ്ക്കാനുണ്ടായിരുന്നു. ഈ പണം ദിലീപിനോടാണ് അവര്‍ ചോദിച്ചത്. എന്നാല്‍ ദിലീപില്‍ നിന്ന് കിട്ടിയില്ല.

അതിന്റെ പകയാണ് തീര്‍ക്കുന്നത്. അവനുള്ള പണി ഞാന്‍ വെച്ചിട്ടുണ്ടെന്ന് അന്ന് ചാനല്‍ പറഞ്ഞുവെന്ന് ഒരു സുഹൃത്താണ് തന്നോട് പറഞ്ഞതെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. പത്ത് കോടി തന്നാല്‍ ദിലീപിനെ ഈ കേസില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന് പറഞ്ഞയാളാണ് ബാലചന്ദ്രകുമാര്‍ എന്നും ശാന്തിവിള ദിനേശ് വെളിപ്പെടുത്തി.പോലീസുകാര്‍ ശരിക്കും ഇവനെ പേടിക്കണം. പോലീസുകാരുടെ സംഭാഷണം പോലും ഇവന്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്.

നെയ്യാറ്റിന്‍കര ബിഷപ്പിനെ ഇവനറിയാം. ആ ബിഷപ്പ് പഠിപ്പിച്ചയാളാണ് ജഡ്ജിയായി ദിലീപ് കേസ് കേള്‍ക്കുന്നതിലൊരാള്‍. പത്ത് കോടതി ബിഷപ്പിന് കൊടുത്താല്‍ ആ ജഡ്ജിയെ കണ്ട് കേസ് ഇല്ലാതാക്കി തരുമെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. രണ്ട് കോടി അഡ്വാന്‍സായി നല്‍കണമെന്നും പറഞ്ഞു. ജഡ്ജി ഈ ബിഷപ്പിനെ കണ്ട് എഴുന്നേറ്റ് നില്‍ക്കുന്നയാളാണ്. പോലീസുകാര്‍ പക്ഷേ ഇതൊന്നും അന്വേഷിക്കുന്നില്ല.

ബാലചന്ദ്രകുമാറിന്റെ ഫോണ്‍ പരിശോധിച്ചാല്‍ ഈ വിവരങ്ങള്‍ കിട്ടും. അന്വേഷണ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ നാല് വര്‍ഷമായി ഇവനുമായി സംസാരിക്കുന്നുണ്ട്. അതെല്ലാം ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടാവുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.വേങ്ങരയില്‍ എത്തി ദിലീപും കാവ്യയും ഒരു രാഷ്ട്രീയ നേതാവിന് കൈക്കൂലി കൊടുത്തെന്നും, അതിന്റെ ഫോട്ടോ ഉണ്ടെന്നുമാണ് ഇവന്‍ പറയുന്നത്. ആദ്യം ആ ഫോട്ടോ പുറത്തുവിടട്ടെ. പറയുന്നത് മുഴുവന്‍ നുണയാണ്. ഞാന്‍ ബാലചന്ദ്രകുമാറിനെതിരെ പീഡന പരാതികള്‍ പറഞ്ഞത് കൊണ്ട് എന്നെ രണ്ട് ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യുമെന്നാണ് മറ്റൊരു സംവിധായകന്‍ പറയുന്നത്. ആ പെണ്‍കുട്ടിയെയും ബാലചന്ദ്രകുമാറിനെയും കുറിച്ച് ഇല്ലാക്കഥകള്‍ ഞാന്‍ പറഞ്ഞുവെന്നാണ് പറയുന്നത്. ഇവന്മാര്‍ക്ക് ഗൂഢാലോചന മാത്രമേ പറയാനുള്ളൂ. തെളിവൊന്നും വേണ്ട. കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പ്രതി തെളിവ് തന്നാല്‍ ദിലീപിനെ അറസ്റ്റ് ചെയ്യാമെന്ന് പോലീസ് നിലപാട്. കോടതിയെ പോലും കുറ്റം പറയുകയാണെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

about dileep

Continue Reading
You may also like...

More in Malayalam

Trending

Recent

To Top