Connect with us

മിഷൻ 22 കണ്ടെത്താൻ വിക്ടറിനെ കുടഞ്ഞ് ശ്രേയ നന്ദിനി; ശ്രേയേച്ചിയ്ക്ക് മുന്നിൽ ചമ്മിപ്പോയ തുമ്പി; അവിനാഷെ… ഇങ്ങനെ ചിരിപ്പിച്ചു കൊല്ലരുത് ; തൂവൽസ്പർശം അടിപൊളി എപ്പിസോഡ്!

Malayalam

മിഷൻ 22 കണ്ടെത്താൻ വിക്ടറിനെ കുടഞ്ഞ് ശ്രേയ നന്ദിനി; ശ്രേയേച്ചിയ്ക്ക് മുന്നിൽ ചമ്മിപ്പോയ തുമ്പി; അവിനാഷെ… ഇങ്ങനെ ചിരിപ്പിച്ചു കൊല്ലരുത് ; തൂവൽസ്പർശം അടിപൊളി എപ്പിസോഡ്!

മിഷൻ 22 കണ്ടെത്താൻ വിക്ടറിനെ കുടഞ്ഞ് ശ്രേയ നന്ദിനി; ശ്രേയേച്ചിയ്ക്ക് മുന്നിൽ ചമ്മിപ്പോയ തുമ്പി; അവിനാഷെ… ഇങ്ങനെ ചിരിപ്പിച്ചു കൊല്ലരുത് ; തൂവൽസ്പർശം അടിപൊളി എപ്പിസോഡ്!

തമാശ ഇല്ലാത്ത ഒരു എപ്പിസോഡ് തൂവൽസ്പർശം പ്രേക്ഷകർക്ക് ഇനി കാണാൻ സാധിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഇന്നത്തെ തുടക്കം തന്നെ തുമ്പിയും അവിനാഷും പൊളിച്ചു.. ഈ തുമ്പിപ്പെണ്ണിന്റെ കുറുമ്പ് കാണാൻ എന്താ രസം.. അതിനു സപ്പോർട്ട് ചെയ്യാൻ കൊച്ചു ഡോക്ടറും..

പിന്നെ ശ്രേയയോട് വഴിക്കടിക്കാൻ മാളു ശ്രമിക്കുവാണ്.. അപ്പോൾ കൊച്ചു ഡോക്ടർ സൈക്കോ തുമ്പിയെ വഴിക്ക് പറയുന്നുണ്ട്. ശ്രേയ ചേച്ചി ഇന്ന് നല്ല ദേഷ്യത്തിലാണ്.. ആ വിക്ടറിനെ ഇവിടെ ചോദ്യം ചെയ്യാൻ വന്നിട്ടുണ്ട് എന്നൊക്കെ കൊച്ചു ഡോക്ടർ പറയുന്നുണ്ട്.. പക്ഷെ എന്തെര് ചെയ്യാൻ അതും കൂടി കേട്ടപ്പോൾ നമ്മുടെ മാളു ആഹാ എന്നാൽ ഇന്ന് ശ്രേയ ചേച്ചിയുടെ കൂടെ വഴക്കിട്ടിട്ടെ കാര്യമുള്ളൂ എന്നായി..

പിന്നെ വിക്ടർ കേസ് കുറച്ച് സീരിയസ് ആണ് .., മിഷൻ 22 എന്ന എന്തോ ഒരു സംഭവം ഉണ്ട്.. അത് എന്താണെന്ന് കണ്ടത്താനാണ് ഇനി ശ്രേയയുടെ പ്ലാൻ. ശ്രേയയെ കുറിച്ച് പറയാതിരിക്കാൻ സാധിക്കില്ല..തമാശ ആണേൽ തമാശ , കലിപ്പ് ആണെൽ കലിപ്പ്… എന്തൊരു അഭിനയം ആണ്. അതോ ഡാൻസ് ആണെങ്കിൽ അതും പൊളി.. മൗനരാഗത്തിൽ ശ്രേയയും മാളുവും ഉണ്ടയായിരുന്നു. അതിൽ ശ്രേയ ചേച്ചിയെ ആണ് എനിക്ക് ഏറ്റവും ഇഷ്ടമായത്..

പിന്നെ മിഷൻ 22 കണ്ടെത്താൻ മിനിസ്റ്ററുമായി അടുത്ത അന്വേഷണ ചുമതല കൂടി ഏറ്റെടുക്കുന്നുണ്ട്. ആ അതിനു മുന്നേ പ്രെസ് മീറ്റ് ഉടൻ ഉണ്ടാകും.. ശ്രേയയുടെ എല്ലാ ഫൈന്ഡിങ്സും ചേർത്ത് വച്ചുള്ള പ്രെസ് മീറ്റ് ആണ് വരാനിരിക്കുന്നത്.. മഞ്ഞ പത്രങ്ങളിൽ വരുന്നതല്ല ശ്രേയയുടെ വാർത്തകൾ അതിലും മികച്ച രീതിയിൽ ഫുൾ ഇൻഫൊർമേഷനും ചേർത്ത് ഒരു വാർത്ത വരും..

പിന്നെ അങ്ങനെ ഇന്നത്തെ തൂവൽസ്പർശത്തിൽ ഫാസ്റ്റ് ഹാഫ് വളരെ സീരിയസ് ആയിരുന്നു.. ശേഷം വിച്ചു അവിനാഷിനെയും പവിത്രയെയും ഫസ്റ്റ് നൈറ്റ് കഴിഞ്ഞു തുറന്നുവിട്ടാൽ മതിയെന്ന് പറയുന്നുണ്ട് . ഇത് കേട്ടപ്പോൾ നമ്മുടെ വിനീത ചേച്ചി വഴക്കു പറയുന്നുണ്ട്.. മുട്ടയിൽ നിന്നും വിരിഞ്ഞില്ല അതിനു മുന്നേ എന്നൊക്കെ പറഞ്ഞ്..

അപ്പോൾ മാളു നല്ലൊരു കാര്യം അവിടെ പറയുന്നുണ്ട്. കുഞ്ഞുങ്ങൾ കരയാതിരിക്കാനും ആഹാരം കഴിക്കാനും ഇപ്പോൾ അമ്മമാർ കുഞ്ഞുങ്ങൾക്ക് ഫോൺ എടുത്തു കളിയ്ക്കാൻ കൊടുക്കും അവർ അത് കണ്ടാണ് വളരുന്നത് ., അപ്പോൾ സ്വാഭാവികമായും നമ്മൾക്കൊക്കെ അറിയുന്നതിലും കൂടുതൽ കാര്യങ്ങൾ അവർക്ക് അറിയാം..

അതിൽ തെറ്റൊന്നും പറയുന്നില്ല.. തുമ്പിയും അത് പറയുന്നുണ്ട്.. കാലത്തിന്റെ മാറ്റം സംഭവിക്കുക തന്നെ ചെയ്യും… പക്ഷെ അവർക്ക് അവിടെ ചതികൾ പറ്റാതെ നോക്കണം എന്ന് മാത്രം.. അതായത് ഈ കഥയിലെ കാര്യം കേട്ടിട്ട് കുട്ടികൾക്ക് ഫോൺ കൊടുക്കാതെ വളർത്തിയാൽ അറിയേണ്ട അറിവുകൾ ഇല്ലാണ്ടാകും., അവർ അറിയേണ്ടതും അതിലുണ്ട് .. പക്ഷെ ചതി പറ്റാതെ നോക്കണം എന്ന് മാത്രം.

പിന്നെ മാളു സഹദേവനെയും പിടിച്ചു പൂട്ടിയിടുന്നുണ്ട്… ഇതിനിടയിൽ ശ്രേയ വന്നു.. ശ്രേയയെ ചൊടിപ്പിക്കാൻ തുമ്പി ആവുന്നത്ര ശ്രമിച്ചെങ്കിലും നടന്നില്ല.. ആ സീൻ കാണാനും സൂപർ ആയിരുന്നു.. പിന്നെ ലാസ്റ്റ് അവിനാശ് സ്‌പെഷ്യൽ കൊമെടി.. അതിൽ അവിനാശ് ഭസ്മം ഒക്കെ ഇട്ട് ജപിച്ചുകൊണ്ട് ഇരിക്കുകയാണ്.. പാമ്പിനെ പേടിച്ചിട്ടുള്ള ഭയഭക്തിയാണ്…

അത് പറഞ്ഞു താരാനാകില്ല .. അത്രയ്ക്ക് പോളിയാണ്..അവിനാഷും സഹദേവനും തമ്മിലുള്ള സംസാരം ഒരു സ്‌പെഷ്യൽ താനനയായിരുന്നു…

about thoovalsparsham

More in Malayalam

Trending

Recent

To Top