Connect with us

നല്ലവനായി സ്‌ക്രീനിലെത്തിയാലും ആളുകള്‍ക്കെന്നെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്; അതേസമയം വില്ലത്തരം കാണിച്ചുവരുമ്പോള്‍ രണ്ടു തല്ലുകൊടുക്കേണ്ട കഥാപാത്രമാണെന്ന് പറയും! മനസ്സ് തുറന്ന് ഷൈന്‍ ടോം ചാക്കോ

Malayalam

നല്ലവനായി സ്‌ക്രീനിലെത്തിയാലും ആളുകള്‍ക്കെന്നെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്; അതേസമയം വില്ലത്തരം കാണിച്ചുവരുമ്പോള്‍ രണ്ടു തല്ലുകൊടുക്കേണ്ട കഥാപാത്രമാണെന്ന് പറയും! മനസ്സ് തുറന്ന് ഷൈന്‍ ടോം ചാക്കോ

നല്ലവനായി സ്‌ക്രീനിലെത്തിയാലും ആളുകള്‍ക്കെന്നെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്; അതേസമയം വില്ലത്തരം കാണിച്ചുവരുമ്പോള്‍ രണ്ടു തല്ലുകൊടുക്കേണ്ട കഥാപാത്രമാണെന്ന് പറയും! മനസ്സ് തുറന്ന് ഷൈന്‍ ടോം ചാക്കോ

കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയിലും സിനിമ കോളങ്ങളിലും ചര്‍ച്ച ചെയ്യപ്പെടുന്ന പേരാണ് നടന്‍ ഷൈന് ടോം ചാക്കോയുടേത്. കഥാപാത്രമായി അഭിനയിക്കുകയല്ല ജീവിക്കുകയാണ് എന്നാന്നാണ് ആരാധകര്‍ പറയുന്നത്. സിനിമയിലെ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നതിനോടൊപ്പം തന്നെ വിമര്‍ശനങ്ങളും വിവാദങ്ങളും നടനെ ചുറ്റിപ്പറ്റി തലപൊക്കുകയാണ്. വിവാദങ്ങളും വിമര്‍ശനങ്ങളും ഒരു വഴിയിലൂടെ നടക്കുമ്പോള്‍ തന്റെ കഥപാത്രങ്ങളിലൂടെ നടന്‍ സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കുകയാണ്.

ഭീഷ്മ പര്‍വമാണ് ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ ഷൈന്‍ ടോം ചാക്കോയുടെ ചിത്രം. പീറ്റര്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചിരിക്കുന്നത്. പക്ക നെഗറ്റീവ് കഥാപാത്രമായിരുന്നു അത്. സിനിമയില്‍ എടുത്ത് പറയുന്ന കഥാപാത്രങ്ങളില്‍ ഒന്നാണ് ഷൈന്റെ പീറ്റര്‍. തുടക്കകാലത്ത് നായകനായി എത്തിയിട്ടുണ്ടെങ്കിലും അധികം നെഗറ്റീവ് വേഷത്തിലാണ് താരം പിന്നീട് പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിത കൂടുതല്‍ വില്ലന്‍ കഥപാത്രങ്ങള്‍ തേടി എത്തുന്നതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഷൈന്‍. ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഒപ്പം തന്നെ തന്നെചുറ്റിപ്പറ്റി പ്രചരിക്കുന്ന വിവാദങ്ങളെ കുറിച്ചും താരം പറയുന്നുണ്ട്.

വളരെ തമാശയായിട്ടാണ് കൂടുതല്‍ നെഗറ്റീവ് വേഷങ്ങള്‍ തേടി എത്തുന്നതിനെ കുറിച്ച് ഷൈന്‍ പറയുന്നത്. എനിക്ക് നല്ല നെഗറ്റീവ് ഇമേജ് കൊണ്ടാണ് നടന്‍ ചിരിച്ച് കൊണ്ട് പറഞ്ഞു.
. ഷൈന്റെ വാക്കുകള്‍ ഇങ്ങനെ… ”രണ്ടു രീതിയിലാണ് നടന്മാരെ ആളുകള്‍ക്ക് ഇഷ്ടപ്പെടുക. ഒന്ന് കാഴ്ചയില്‍ ഇഷ്ടപ്പെട്ട് ഫോളോ ചെയ്യുന്നു. രണ്ട്, പെര്‍ഫോമന്‍സ് ഇഷ്ടപ്പെട്ട് ഫോളോ ചെയ്യുന്നു. കാഴ്ചയില്‍ ഇഷ്ടപ്പെട്ട് ഫോളോ ചെയ്യാന്‍ എന്റെയടുത്തൊന്നുമില്ല. സ്വഭാവം വച്ചു ഇഷ്ടപ്പെടാമെന്നു വച്ചാല്‍ അതുമില്ല, ആ തിരിച്ചറിവ് എനിക്കുണ്ട്.ഞാന്‍ ജയിലില്‍ കിടന്ന സമയത്ത് ആലോചിച്ചു കൊണ്ടിരുന്നത് ഇതാണ്, ഇനിയെനിക്കൊരു പടം കിട്ടുമോ? എന്നെ ആരെങ്കിലും പടത്തില്‍ അഭിനയിപ്പിക്കുമോ? അപ്പോഴൊക്കെ ആകെയുണ്ടായിരുന്ന?? ഒരു ആശ്വാസം, നാട്ടില്‍ നല്ല ആളുകള്‍ മാത്രമല്ലല്ലോ ഉള്ളത്, നെഗറ്റീവ് കഥാപാത്രങ്ങള്‍ എനിക്കു കിട്ടുമായിരിക്കും എന്നായിരുന്നു. ഞാനെന്നെ അങ്ങനെയാണ് ആശ്വസിപ്പിച്ചത്; ഷൈന്‍ പറയുന്നു.ഞാന്‍ നല്ലവനായി സ്‌ക്രീനിലെത്തിയാലും ആളുകള്‍ക്കെന്നെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്. അതേസമയം വില്ലത്തരം കാണിച്ചുവരുമ്പോള്‍ രണ്ടു തല്ലുകൊടുക്കേണ്ട കഥാപാത്രമാണെന്ന് പറയുകയും ചെയ്യും. ന്യൂസ് മേക്കര്‍ അവാര്‍ഡിനൊന്നും ‘കുപ്രസിദ്ധ വാര്‍ത്ത’ കിട്ടിയ എന്നെ ആരും പരിഗണിക്കില്ലല്ലോ, അതേസമയം മയക്കുമരുന്നുനിരോധന ദിനം പോലുള്ള പരിപാടിയ്ക്ക് എന്നെ വിളിക്കുകയും ചെയ്യും… ഷൈന്‍ പറയുന്നു.തല്ലുമാലയുടെ ലൊക്കേഷനില്‍ സംഭവിച്ചതിനെ കുറിച്ചും നടന്‍ പറയുന്നുണ്ട്. തല്ലുമാലയുടെ ഷൂട്ടിനിടെയാണ് എന്റെ കാലിന് പരുക്ക് പറ്റിയത്. കാലിന് പ്ലാസ്റ്റര്‍ ഇട്ടുകൊണ്ടാണ് 16 ദിവസത്തോളമായി ഞാന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഡോക്ടര്‍ നാലാഴ്ചത്തേക്ക് റെസ്റ്റ് പറഞ്ഞിരുന്നു.
ഒരു ഓഡിറ്റോറിയം വാടകയ്ക്ക് എടുത്ത് ഞങ്ങള്‍ ഷൂട്ട് ചെയ്തു കൊണ്ടിരിക്കുകയാണ്.ടൊവിനോ എന്നെ അടിക്കുന്ന സീനാണ് ചിത്രീകരിക്കുന്നത്. ക്യാമറ എന്റെ മുകളില്‍ വച്ചാണ് ഷൂട്ട് ചെയ്യുന്നത്. അപ്പോഴാണ് ഒരാള്‍ ഓഡിറ്റോറിയത്തിന് അകത്തേക്ക് കയറിവന്ന് ”നിര്‍ത്ത്, ഈ പരിപാടി നിര്‍ത്ത്,” എന്നൊക്കെ പറഞ്ഞ് ഒച്ചവച്ചത്. ”എന്താ പ്രശ്‌നം?” എന്നു ചോദിച്ചപ്പോള്‍ ”പുറത്ത് വേസ്റ്റ് ഇട്ടിട്ട് നിങ്ങളിവിടെ ഇതു ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണോ?” എന്നൊക്കെ പറഞ്ഞു.’ആ പ്രശ്‌നമൊക്കെ പുറത്ത് ആളുകളില്ലേ,? അവരോട് സംസാരിക്കൂ. ഷോട്ടിനിടയില്‍ ബുദ്ധിമുട്ടിക്കരുത്,” എന്നു പറഞ്ഞു. ഞങ്ങളുടെ ടീമിലുള്ളവര്‍ പുള്ളിയെ സമാധാനിപ്പിച്ച് ഒരുവിധം ഓഡിറ്റോറിയത്തിനു വെളിയിലേക്ക് കൊണ്ടുപോയി. കുറച്ചുകഴിഞ്ഞപ്പോള്‍ അയാള്‍ നാട്ടുകാരെ കൂട്ടിവന്നു, ഞാനയാളെ തള്ളി, എന്നെ തല്ലണം എന്നൊക്കെ പറഞ്ഞു. നിലത്ത് കിടക്കുന്ന ഞാനയാളെ തൊട്ടിട്ടുപോലുമില്ല. അയാളോട് എതിര്‍ത്ത് സംസാരിച്ച ആളുകളില്‍ അയാള്‍ക്കെന്നെ മാത്രമേ മനസ്സിലായിട്ടുള്ളൂ.എന്നിട്ടും അന്ന് രാത്രി ഇരുകൂട്ടരും എല്ലാം പറഞ്ഞ് കോംപ്രമൈസ് ആക്കി പിരിഞ്ഞതാണ്. രാവിലെ കേള്‍ക്കുന്നത്, അയാള്‍ പോയി ഹോസ്പിറ്റലില്‍ അഡ്മിറ്റായി എന്നാണ്. അടിച്ചവന്‍ പോയി അഡ്മിറ്റായി എതിര്‍ഭാഗത്തെ ക്രൂശിക്കുന്ന സംഭവം നമ്മുടെ നാട്ടില്‍ ആദ്യമായി നടക്കുന്ന കാര്യമാണോ? എന്റെ കാലുവച്ച് എനിക്ക് മര്യാദയ്ക്ക് നടക്കാന്‍ പോലും വയ്യ, അതിനിടയില്‍ നാട്ടാരെ തല്ലാന്‍ എനിക്കെന്താ ഭ്രാന്തുണ്ടോ? എന്നും ഷൈന്‍ ടോം ചാക്കോ ചോദിക്കുന്നുണ്ട്.

ABOUT SHINE TOM CHACKO

More in Malayalam

Trending

Recent

To Top