Connect with us

വന്ന് വന്ന് ബിഗ് ബോസ് ടീം സോഷ്യല്‍ മീഡിയയെ ട്രോളുന്നു, സോഷ്യല്‍ മീഡിയ ബിഗ് ബോസിനെയും; ഫസ്റ്റ് സീസണില്‍ കണ്ടതാണ് ഫൈനല്‍; ബിഗ് ബോസ് തരംഗം സോഷ്യൽ മീഡിയയിൽ; ആർപ്പുവിളികളുമായി പ്രേക്ഷകരുടെ കമന്റുകള്‍!

Malayalam

വന്ന് വന്ന് ബിഗ് ബോസ് ടീം സോഷ്യല്‍ മീഡിയയെ ട്രോളുന്നു, സോഷ്യല്‍ മീഡിയ ബിഗ് ബോസിനെയും; ഫസ്റ്റ് സീസണില്‍ കണ്ടതാണ് ഫൈനല്‍; ബിഗ് ബോസ് തരംഗം സോഷ്യൽ മീഡിയയിൽ; ആർപ്പുവിളികളുമായി പ്രേക്ഷകരുടെ കമന്റുകള്‍!

വന്ന് വന്ന് ബിഗ് ബോസ് ടീം സോഷ്യല്‍ മീഡിയയെ ട്രോളുന്നു, സോഷ്യല്‍ മീഡിയ ബിഗ് ബോസിനെയും; ഫസ്റ്റ് സീസണില്‍ കണ്ടതാണ് ഫൈനല്‍; ബിഗ് ബോസ് തരംഗം സോഷ്യൽ മീഡിയയിൽ; ആർപ്പുവിളികളുമായി പ്രേക്ഷകരുടെ കമന്റുകള്‍!

മലയാളി പ്രേക്ഷകർ ഏറെ കാത്തിരുന്ന റിയാലിറ്റി ഷോ വീണ്ടും എത്തിയതോടെ സോഷ്യല്‍ മീഡിയ നിറയെ ബിഗ് ബോസ് തരംഗമായി കൊണ്ടിരിക്കുകയാണ്. മാര്‍ച്ച് 27 ആണ് ഇപ്പോൾ പുറത്തുവരുന്ന തിയതി. ഓരോ ദിവസം കഴിയുംതോറും പ്രൊമോ വീഡിയോകളുമായി അവതാരകനായ മോഹന്‍ലാല്‍ എത്തുന്നുണ്ട്. ഇത്തവണ പ്രെഡിക്ഷന്‍ ലിസ്റ്റ് ഇട്ട യൂട്യൂബ് ചാനലുകാരെയും മറ്റുമൊക്കെ ട്രോളി കൊണ്ടുള്ള പ്രൊമോ ആണ് വന്നിരിക്കുന്നത്.

മത്സരാര്‍ഥികളെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെയും ആയിട്ടില്ലെന്നും പുറത്ത് വന്നതൊന്നും ശരിയായിരിക്കണമെന്നില്ലെന്നും മോഹന്‍ലാലിന്റെ വാക്കുകളില്‍ നിന്നും വ്യക്തമാവുന്നു. ഇതോടെ ബിഗ് ബോസിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ മുന്നോട്ട് വെച്ച് ആരാധകരും എത്തി. പുതിയ പ്രൊമോ വീഡിയോയുടെ താഴെ നൂറ് കണക്കിന് നിര്‍ദ്ദേശങ്ങളാണ് വന്നിരിക്കുന്നത്. മാത്രമല്ല ഷോ തുടങ്ങിയതിന് ശേഷം വരുത്തേണ്ട മാറ്റങ്ങളെ പറ്റിയും ചിലര്‍ സൂചിപ്പിച്ചിരുന്നു.

ഒത്തിരി കോമഡിക്കാരെ കൊണ്ടു വരരുത് എന്നാണ് പ്രേക്ഷകർ പറയുന്നത്. സീസണ്‍ വണ്‍ പോലുള്ള കരുത്തരായ മത്സരാഥികളെയും നല്ല പവര്‍ ഗെയിംസുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പഴയ സീസണ്‍ പോലെ ഓണവില്ല് ആവരുത്. സീസണ്‍ 1 പോലെ അടിപൊളി ആയിരിക്കണം. ഫിസിക്കല്‍ ടാസ്‌കുകള്‍ അടിപൊളി ആയിരിക്കണം, നന്നായി കളിക്കുന്നവരെ സപ്പോര്‍ട്ട് ചെയ്യുക. പ്രത്യേകിച്ചു പൊളി ഫിറോസ്, രജിത് കുമാര്‍ തരികിട സാബു, പേളി മാണി, രഞ്ജിനി ഹരിദാസ് ഇവരെ പോലത്തെ നല്ല പ്ലേയേഴ്‌സിനെ സപ്പോര്‍ട്ട് ചെയ്യുക. സൂര്യ, നോബി, മിഷേല്‍ പോലത്തെ മത്സരാര്‍ഥികളെ പുറത്താക്കണം.

വന്ന് വന്ന് ബിഗ് ബോസ് ടീം സോഷ്യല്‍ മീഡിയയെ ട്രോളുന്നു. സോഷ്യല്‍ മീഡിയ ബിഗ് ബോസിനെയും. അങ്ങനെ ഈ സീസണ്‍ ഫുള്‍ ട്രോള്‍ ആയിരിക്കുമെന്നാണ് ഒരു ആരാധകന്റെ കമന്റ്. ഇനി ബിഗ് ബോസ് തുടങ്ങിയതിന് ശേഷം ആദ്യത്തെ ആ ദുഃഖം കഥ ഒഴിവാക്കണം. മൂന്നാമത്തെ ആഴ്ച തൊട്ട് ഓപ്പണ്‍ നോമിനേഷന്‍ വെക്കണം. അതു പല തരത്തില്‍ വെക്കണം. ആദ്യത്തെ സീസണ്‍ പോലെ മുഖത്തു കരി പുരട്ടി നോമിനേഷന്‍ ഫോട്ടോ കത്തിക്കുന്നത്, ഗ്രൂപ്പ് ആയി നോമിനേഷന്‍, ഗ്രൂപ്പ് കളിക്കുന്നവരെ വത്യസ്ത ഗ്രൂപ്പ് ആക്കി നോമിനേഷന്‍ ഇങ്ങനെ വെക്കണം.

കണ്ടെന്റ് ഉണ്ടാകാന്‍ പറ്റിയ നല്ല ടാസ്‌ക് കൊടുക്കണം, ആ കലാപരിപാടികള്‍ വേണ്ട. ക്യാപ്റ്റന് പ്രത്യേക അധികാരം കൊടുക്കണം. നോമിനേഷനില്‍ നിന്ന് രക്ഷിക്കാനുള്ള അധികാരം നോമിനേഷനില്‍ ഇടാനുള്ള അധികാരം, ലാല്‍ സാര്‍ കഴിയുന്നതും എപ്പിസോഡ് കാണുക. വഴക്ക് പറയേണ്ടടുത്ത് ശക്തമായി മുഖം നോക്കാതെ പറയണം. പിന്നെ ആരെയും അധികം പൊക്കേണ്ടതില്ല. എല്ലാവരോടും തുല്യത ആയിരിക്കണം. ലാല്‍ സാര്‍ വരുന്ന ദിവസം എല്ലാവര്‍ക്കും സംസാരിക്കാന്‍ അവസരം കൊടുക്കണം.

ആരൊക്കെ വന്നാലും ശരി. ഈ പ്രാവശ്യമെങ്കിലും എന്തൊക്കെ സംഭവിച്ചാലും ഫൈനല്‍ വരെ എത്തിക്കണം. ഫസ്റ്റ് സീസണില്‍ കണ്ടതാണ് ഫൈനല്‍. പിന്നെ അതിനൊരു ഭാഗ്യം ഉണ്ടായില്ല. മൂന്നാമത്തെ സീസണില്‍ ഫൈനല്‍ ഉണ്ടായിരുന്നങ്കിലും പണ്ടത്തെ പോലെ വന്നില്ല. ഇതുവരെ വന്ന ഒരു പ്രെഡിക്ഷന്‍ ലിസ്റ്റും കാണുന്നില്ല. ഷോ തുടങ്ങിയതിന് ശേഷം കാണാം ആരൊക്കെയുണ്ടെന്ന്. അതാണ് അതിന്റെ ഒരു ത്രില്‍. ബിഗ് ബോസ് ഷോ യ്ക്ക് വേണ്ടി കട്ട വെയിറ്റിങ്.. എന്നുമാണ് പ്രേക്ഷകരുടെ കമന്റുകള്‍.

about bigg boss

More in Malayalam

Trending