Malayalam
മഞ്ഞ സാരിയിൽ അതിസുന്ദരിയായി ആതിര വളകാപ്പ് ചിത്രങ്ങൾ കണ്ട് മൃദുല വിജയ് പറഞ്ഞത് ആ മറുപടി പൊളിച്ചു !
മഞ്ഞ സാരിയിൽ അതിസുന്ദരിയായി ആതിര വളകാപ്പ് ചിത്രങ്ങൾ കണ്ട് മൃദുല വിജയ് പറഞ്ഞത് ആ മറുപടി പൊളിച്ചു !
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ആതിര മാധവ്. കുടുംബവിളക്കില്‍ ഡോക്ടര്‍ അനന്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വരികയായിരുന്നു താരം. സുമിത്രയുടെ പ്രിയപ്പെട്ട മരുമകള്‍ ഇപ്പോള്‍ അഭിനയത്തിന് ബ്രേക്കിട്ടിരിക്കുകയാണ്. കുഞ്ഞതിഥിയുടെ വരവിന് മുന്നോടിയായാണ് ആതിര അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കാന്‍ തീരുമാനിച്ചത്. സീരിയലിൽ അഭിനയിക്കുന്നില്ലെങ്കിലും ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലൂടെയുമായി വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട് താരം. വളക്കാപ്പ് ചടങ്ങിലെ ചിത്രങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം.
ഏഷ്യാനെറ്റിലെ കുടുംബവിളക്ക് സീരിയലിലൂടെയാണ് നടി ആതിര മാധവ് ജനപ്രീതി നേടി എടുക്കുന്നത്. സീരിയലിലെ ഡോക്ടര്‍ അനന്യ എന്ന കഥാപാത്രത്തെ മനോഹരമാക്കാന്‍ ആതിരയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ നടി ഗര്‍ഭിണിയായതിനെ തുടര്‍ന്നാണ് പരമ്പരയില്‍ നിന്നും ഇടവേള എടുക്കുന്നത്. പകരം മറ്റൊരാള്‍ ഈ റോളിലേക്ക് എത്തുകയും ചെയ്തു. ഇപ്പോള്‍ ഗര്‍ഭകാലം വളരെയധികം ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ആതിര.
എട്ടാം മാസത്തില്‍ എത്തി നില്‍ക്കുന്ന നടിയുടെ വളൈക്കാപ്പ് ചടങ്ങുകള്‍ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. വനിതാ ദിനത്തോട് അനുബന്ധിച്ച് ഈ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ആതിര. ഒപ്പം ഇത്തവണ അമ്മയാവാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷവും മറ്റും സൂചിപ്പിച്ചു. ആതിരയുടെ പോസ്റ്റിന്റെ പൂർണ രൂപം
ഞാന്‍ അമ്മയാവാന്‍ ഒരുങ്ങുന്നതിനാല്‍ ഈ വനിതാ ദിനം എനിക്ക് ഏറെ സ്‌പെഷ്യല്‍ സന്തോഷാണ് നല്‍കുന്നത്. സ്വന്തമായി ഒരു സ്ഥലം കെട്ടിപ്പടുക്കുന്നതിനും നിങ്ങളുടെ കുടുംബത്തെ പരിപാലിക്കുന്നതിനും നമ്മളെ പ്രേരിപ്പിക്കുന്ന തടസ്സങ്ങള്‍ വളരെ വലുതാണ്. നാമെല്ലാവരും എപ്പോഴും ശക്തരാവണം. എപ്പോഴും അങ്ങനെ തന്നെയായിരിക്കാന്‍ ശ്രദ്ധിക്കുകയും വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. തിളങ്ങുക, നക്ഷത്രങ്ങളെല്ലാം ഒന്നിക്കട്ടെ… ഇവിടെയുള്ള എല്ലാ പോരാളികള്‍ക്കും വനിതാദിനാശംസകള്‍’! എന്നുമാണ് ആതിര മാധവ് പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.അതേ സമയം വളൈക്കാപ്പില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ വൈകാതെ വന്നേക്കും എന്നും ആതിര സൂചിപ്പിച്ചിരിക്കുകയാണ്. ഇപ്പോള്‍ നിറവയറില്‍ അതീവ സുന്ദരിയായി ഒരുങ്ങിയ ആതിരയുടെ ചിത്രങ്ങളാണ് വൈറലാവുന്നത്. പട്ടുസാരി ഉടുത്ത്, മുല്ലപ്പൂവൊക്കെ ചൂടിയും കൈയ്യില്‍ മെഹന്തി അണിഞ്ഞുമൊക്കെ ചടങ്ങ് മനോഹരമാക്കാന്‍ ആതിരയ്ക്ക് സാധിച്ചിരുന്നു.
എന്നാല്‍ ഭര്‍ത്താവിന്റെ കൂടെയുള്ള ചിത്രങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത് .കഴിഞ്ഞ നവംബറില്‍ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചതിനൊപ്പമാണ് താന്‍ ഗര്‍ഭിണിയാണെന്ന കാര്യം ആതിര പുറംലോകത്തോട് പങ്കുവെച്ചത്. അന്ന് നാലഞ്ച് മാസത്തോളം ഗര്‍ഭിണിയാണെങ്കിലും അഭിനയത്തില്‍ തുടര്‍ന്ന് പോന്നിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടി വരാന്‍ തുടങ്ങിയതോടെ സീരിയലില്‍ നിന്നും പിന്മാറുകയാണെന്നും നടി പ്രഖ്യാപിച്ചു. ഇനി പ്രസവത്തിന് ശേഷം അഭിനയത്തിലേക്ക് താന്‍ തിരിച്ച് വരിക ചെയ്യുമെന്നും ആതിര സൂചിപ്പിച്ചിരുന്നു. കുടുംബവിളക്കില്‍ ഇനി തുടാരാന്‍ സാധിക്കില്ലെങ്കിലും അവസരം കിട്ടുന്നതിന് അനുസരിച്ച് ഉണ്ടാവുമെന്ന് തന്നെയാണ് നടി പറഞ്ഞത്.
പാര്‍വതി കൃഷ്ണ, അമൃത നായര്‍, മൃദുല വിജയ്, പാര്‍വതി വിജയ് തുടങ്ങി നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായെത്തിയത്. ബ്യൂട്ടിഫുള്‍ മം എന്ന് മൃദുല കമന്റ് ചെയ്തപ്പോള്‍ അനദര്‍ ബ്യൂട്ടിഫുള്‍ മം റ്റു ബി മൃദുലക്കുട്ടിയെന്നായിരുന്നു ആതിരയുടെ മറുപടി. മൃദുലയും പാര്‍വതിയുമായെല്ലാം അടുത്ത സൗഹൃദമുണ്ട് ആതിരയ്ക്ക്. എന്റെ സ്വീറ്റ്ഹാര്‍ട്ട് എന്നായിരുന്നു അമൃത പറഞ്ഞത്, നിന്നെ മിസ് ചെയ്യുന്നുവെന്നായിരുന്നു ആതിരയുടെ മറുപടി.
about athira madhavan
