Connect with us

മാളുവിന്റെ ആ ഐഡിയ ഏറ്റു; വിച്ചു മാത്രം മതി മാളുവിനെ രക്ഷിക്കാൻ; കൂടുതൽ ശ്രദ്ധയോടെ ശ്രേയയും അരുണും ; തൂവൽസ്പർശം സ്വപ്നം ട്രാക്ക് ക്‌ളൈമാക്‌സിലേക്ക്!

Malayalam

മാളുവിന്റെ ആ ഐഡിയ ഏറ്റു; വിച്ചു മാത്രം മതി മാളുവിനെ രക്ഷിക്കാൻ; കൂടുതൽ ശ്രദ്ധയോടെ ശ്രേയയും അരുണും ; തൂവൽസ്പർശം സ്വപ്നം ട്രാക്ക് ക്‌ളൈമാക്‌സിലേക്ക്!

മാളുവിന്റെ ആ ഐഡിയ ഏറ്റു; വിച്ചു മാത്രം മതി മാളുവിനെ രക്ഷിക്കാൻ; കൂടുതൽ ശ്രദ്ധയോടെ ശ്രേയയും അരുണും ; തൂവൽസ്പർശം സ്വപ്നം ട്രാക്ക് ക്‌ളൈമാക്‌സിലേക്ക്!

ഇന്നത്തെ ദിവസം വിസ്മയയെ കുറിച്ച് പറയാതെ കഥ പറയാൻ സാധിക്കില്ല. കൊച്ചു കുട്ടിയാണെങ്കിലും ക്ലെവർ ആയിട്ട് അഭിനയിക്കുന്ന വിച്ചു. പൊതുവെ സീരിയൽ കഥകളിൾ കുട്ടി റോളുകൾക്ക് ഒരു പ്രാധാന്യമുണ്ടാകും. എന്നാൽ ഇവിടെ വിച്ചുവിനു കുട്ടിത്തം അഭിനയിക്കുന്ന റോൾ അല്ലായിരുന്നു . പകരം വളരെ പക്വതയോടെ അഭിനയിക്കേണ്ട ഒരു റോൾ . അത് വളരെ ഭംഗിയായി തന്നെ വിസ്മയ ചെയ്യുന്നുമുണ്ട്.

ഇനി ഇന്നത്തെ എപ്പിസോഡ് വളരെ വേഗം തന്നെ കാണിച്ചു. അതായത് വിച്ചു വിക്റ്ററുടെ ട്രാപ്പിൽ പെട്ടുകിടക്കുകയായിരുന്നല്ലോ… എന്നാൽ കഴിഞ്ഞ എപ്പിസോഡിൽ കാണിച്ചു നിർത്തിയതിന് ഇന്ന് തന്നെ പരിഹാരം ആയി. അതായത് വിക്ടർ ഒരാളെ കൊണ്ട് ബ്ലഡ് മാറ്റിവെപ്പിക്കാൻ വിടുന്നുണ്ട്. അത് വിച്ചുവിന്റെ കൈ കൊണ്ട് ചെയ്യിപ്പിച്ചിട്ട് അതിന്റെ വിഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു.

എന്നാൽ മാളു പറഞ്ഞുകൊടുത്ത ഒരു സ്വപ്നം വച്ചുതന്നെ മാളുവിനെ വിച്ചു രക്ഷിച്ചു… നഴ്സിങ് റൂമിൽ ബ്ലഡ് മാറ്റിവച്ച ശേഷം വിച്ചു അരുണിനെ മാറ്റി നിർത്തി വീണ്ടും ഒരു സ്വപ്നം കണ്ടു എന്ന് പറഞ്ഞു.

ഇങ്ങനെ കാണാത്ത കാര്യങ്ങൾ സ്വപ്നം കണ്ടു എന്ന് പറയാൻ പഠിപ്പിച്ചു കൊടുത്തത് മാളുവാണ് . ശരിക്കും
അന്നൊരു ദിവസം അവിനാശിന് പണി കൊടുക്കാൻ വേണ്ടി മാളു ചെയ്ത ഒരു പ്ലാൻ ആയിരുന്നു, ആ പ്ലാൻ സഹദേവൻ അപ്പോൾ തന്നെ പൊളിച്ചു കൊടുത്തു. എന്നാൽ അന്ന് ആ സീൻ ഉണ്ടായത് കാര്യമായി.

ഇന്ന് അത് വിച്ചുവിനു ഉപയോഗപ്പെട്ടു. വിച്ചു അരുണിനെ മാത്രം വിളിച്ചു മാറ്റിനിർത്തിയിട്ട് മാളുവിന്‌ കൊടുക്കാനുള്ള ബ്ലഡ് ആരോ ,മാറ്റിവച്ചതായി സ്വപ്നം കണ്ടെന്നു കള്ളം പറഞ്ഞു. അത് പറയുമ്പോഴും വിച്ചുവിന് വിഷമം ഉണ്ടായിരുന്നു. അവളാണല്ലോ അത് ചെയ്തത് എന്നോർത്ത്..

ഏതായാലും ബ്ലഡ് മാറിയില്ല. മാറിയിരുന്നെങ്കിൽ അതോടെ വിച്ചു സ്വപ്നം കണ്ടപോലെ മാളു മരിച്ചു കിടക്കുന്നത് കണ്ടേണ്ടി വന്നേനെ.. ഏതായാലും അത് നടന്നില്ല. അപ്പോൾ മാളുവിന്‌ ഇപ്പോഴല്ല ആപത്ത് സംഭവിക്കുക… ഇനി അടുത്ത ആപത്ത് ആശുപത്രിയിൽ വച്ച് നടക്കാൻ സാധ്യത കുറവാണ്.

കാരണം ഇന്നിപ്പോൾ നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തിൽ ഇനി ആശുപത്രി പരിസരത്ത് ആരെയും , അപരിചിതരായിട്ടുള്ള ആരെയും നിർത്താൻ പാടില്ല എന്ന് അരുൺ അവിടെ ഓർഡർ കൊടുക്കുകയാണ്. അതുപോലെ ശ്രേയ ചേച്ചിയും ഇനി കൂടുതൽ ശ്രദ്ധ കൊടുക്കും. പിന്നെ വിച്ചുവിനെ കൊണ്ട് ഇതുചെയ്യിച്ച ആളെ പിടികൂടാൻ സാധ്യത ഉണ്ട്.. നേഴ്സിങ് റൂമിലെ സി സി ടി വി ഫൂട്ടേജ് കിട്ടാൻ ചാൻസ് ഉണ്ടെകിൽ ഉറപ്പായും വിച്ചു സത്യം പറയേണ്ടി വരും. സത്യം പറയാൻ ആണ് കൂടുതൽ സാധ്യത.. കാരണം ശ്രേയ അറിയുന്നുണ്ട് ഇതിനെല്ലാം പിന്നിൽ ആ വിക്റ്റർ ആണെന്ന്.

ഏതായാലും ഇന്നത്തെ സീൻ ഒരു രക്ഷയുമില്ല. ഇനി വരും ദിവസങ്ങളിൽ മാത്രമേ മാളുവിനെ അവർ മറ്റേതെങ്കിലും വിധത്തിൽ ട്രാപ്പ് ചെയ്യുമോ എന്നറിയാൻ. കാരണം ഇനിയും സ്വപ്നം ബാക്കിയാണ്. അപ്പോൾ അധികം കാത്തിരിക്കാതെ തന്നെ കാണാം.

വർഷങ്ങളായി കാത്തിരുന്ന കല്യാണം യാതാർഥ്യമാകുവാനുള്ള അവസരത്തിലാണിപ്പോൾ, മൗനരാഗം സീരിയൽ പ്രേക്ഷകരെല്ലാം കാത്തിരിക്കുന്നത് കിരണും കല്യാണിയും തമ്മിലുള്ള വിവാഹമാണ്. എന്നാൽ, രൂപയ്ക്കും കൂട്ടർക്കും വേണ്ടത്, സി എസുമായുള്ള കല്യാണമാണ്. എന്തായാലും രൂപ ഇങ്ങനെ പെരുമാറുന്നത് ശെരിയല്ല, തന്റെ മകന് സരയുവുമായുള്ള വിവാഹം നടത്താൻ രാഹുലുമായി കൂട്ട്ചേരുന്നതൊക്കെ, രൂപയെ ഒരു നെഗറ്റീവ് കഥാപാത്രമാക്കി മാറ്റിയിരിക്കുകയാണ്.

ഇന്നത്തെ എപ്പിസോഡിൽ എല്ലാവരും, കാത്തിരുന്ന വിവാഹ നിശ്ചയം നടക്കാൻ പോകുകയാണ്. പ്രാകാശൻ പൈസയ്ക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നതെങ്കിലും, മനസുകൊണ്ട് ഇപ്പോഴും കല്യാണിയെ വെറുക്കുകയാണ്. വിവാഹ നിശ്ചയം സി എസുമായി നടത്തുകയാണ് എന്ന സന്തോഷത്തിലാണ് എല്ലാവരും. അക്കാര്യത്തിൽ ആദി തിമിർക്കുന്നത് സരയു തന്നെയാണ്.

നിശ്ചയം, കഴിഞ്ഞതോടുകൂടി ഇനി കിരൺ തന്നെ വിവാഹം കഴിക്കും എന്ന ആശയിലായിരിക്കും പുള്ളിക്കാരി. അതിനുവേണ്ടി… കിരണിനെ വിളിക്കുകയും ചെയ്യുന്നുണ്ട്… സരയുവിന്റെ സ്വഭാവത്തിന് നല്ലതു കൊടുക്കുക മാത്രമല്ല, വലിച്ചു കീറി ഒരു മൂലയിൽ ഇരുത്തുന്നുണ്ട്.

ഇനി,എല്ലാവരുടെയും സംശയം നിശ്ചയത്തിന് സി എസ് എത്തുന്നുണ്ടോ എന്നാണ്. എങ്കിൽ, അത് ഏത് വേഷത്തിലായിരിക്കും. പ്രകാശനെയും മൂങ്ങയെയും… രൂപയെയുമെല്ലാം വിശ്വസിപ്പിക്കണ്ടേ.. അതിനൊരു കിടിലൻ കഥ ഇറക്കുന്നുണ്ട്. നിശ്ചയം കഴിഞ്ഞാൽ ഇനി പേടിക്കേണ്ടത് കല്യാണത്തിനാണ്. ആ സമയത്ത് ഏതായാലും എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്, കിരൺ രംഗത്ത് എത്തുക തന്നെ ചെയ്യും.

ഇനി, വിവാഹ നിശ്ചയം നടത്തുന്ന കല്യാണിയുടെ വീട്ടിലേക്ക് എത്തിയാൽ അവിടെ കല്യാണി വർഷങ്ങളായി കാത്തിരുന്ന ഒരു നിമിഷമാണ് വന്നിരിക്കുന്നത്. കല്യാണിയെ മകളായി സ്വീകരിക്കുക മാത്രമല്ല ചെയ്തിരിക്കുന്നത്. പ്രാകാശന്റെ കാലിൽ വീണ് അനുഗ്രഹം വാങ്ങുകയും ചെയ്യുന്നുണ്ട്. സി എസിന്റെ മുന്നിൽ ആയതുകൊണ്ട് തന്നെ അനുഗ്രഹം കൊടുക്കുകയും ചെയ്യുന്നുണ്ട്.

ഏതായാലും, കല്യാണിയുടെയും രൂപയുടെയും ആഗ്രഹത്തിന് സമാപതി കുറിച്ചിരിക്കുകയാണല്ലോ… വിവാഹ നിശ്ചയം പ്രാകാശന്റെ മുന്നിൽ വെച്ച് നടത്താൻ കഴിഞ്ഞു. ആ അനുഗ്രഹം കൂടി കിട്ടിയതുകൊണ്ട് സന്തോഷം ഇരട്ടി ആയിട്ടേയുള്ളു… ഇനി കല്യാണം കൂടി നടത്തിയാൽ, കല്യാണിയുടെ ആഗ്രഹം പൂർത്തീകരിക്കും.

about thoovalsparsham

More in Malayalam

Trending

Recent

To Top