Connect with us

വധശ്രമത്തിന് നീതു അറസ്റ്റിലാകണം; എസ് പി സൂരജ് സാർ കേസ് അന്വേഷിക്കണം; മിത്രയെ മനഃപൂർവം തള്ളിയിട്ടതോ ?; തെളിവുകൾ ഉണ്ട്; സൂര്യയ്ക്ക് ഒപ്പം തന്നെ ഋഷിയും അതിഥിയും ; പൊള്ളുന്ന ജീവിതകഥയുമായി കൂടെവിടെ!

Malayalam

വധശ്രമത്തിന് നീതു അറസ്റ്റിലാകണം; എസ് പി സൂരജ് സാർ കേസ് അന്വേഷിക്കണം; മിത്രയെ മനഃപൂർവം തള്ളിയിട്ടതോ ?; തെളിവുകൾ ഉണ്ട്; സൂര്യയ്ക്ക് ഒപ്പം തന്നെ ഋഷിയും അതിഥിയും ; പൊള്ളുന്ന ജീവിതകഥയുമായി കൂടെവിടെ!

വധശ്രമത്തിന് നീതു അറസ്റ്റിലാകണം; എസ് പി സൂരജ് സാർ കേസ് അന്വേഷിക്കണം; മിത്രയെ മനഃപൂർവം തള്ളിയിട്ടതോ ?; തെളിവുകൾ ഉണ്ട്; സൂര്യയ്ക്ക് ഒപ്പം തന്നെ ഋഷിയും അതിഥിയും ; പൊള്ളുന്ന ജീവിതകഥയുമായി കൂടെവിടെ!

അപ്പോൾ കഴിഞ്ഞ ദിവസം ഋഷിയും സൂര്യയും മിന്നിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ?..ഇതിൽ ഒരു ചെറിയ ചാൻസ് നഷ്ടമായി . അതായത് അതിഥി ടീച്ചർ രണ്ടും കൽപ്പിച്ച് റാണിയെയും ജഗനെയും കാണാൻ ഇറങ്ങുകയായിരുന്നു. ആ ഒരു ചാൻസ് ഈ ഒരു ട്രബിൾ വന്നതോടെ മിസ് ആയി എന്ന് വേണം പറയാൻ.

പിന്നെ എന്തൊക്കെയോ കുറെ സീൻ വെട്ടിക്കളഞ്ഞപോലെ തോന്നി. കഴിഞ്ഞ എപ്പിസോഡ് ഋഷിയും സൂര്യയും തമ്മിലുള്ള പ്രണയം സീനുകൾ ഒന്നും തന്നെ കാണിച്ചിരുന്നില്ലല്ലോ… അതായത് അവർ വന്നതേ ഉണ്ടായിരുന്നുള്ളു.. ഋഷി ഫോണിലെ റേഞ്ച് നോക്കാൻ പോയി.. ബാക്കി ഗേൾസ് ടീം എല്ലാം വെറുതെ അവിടെയിവിടെയായി ഇരിക്കുകയായിരുന്നു.

ഇതിനിടയിൽ നീതു പ്ലാൻ ചെയ്തു തന്നെ സൂര്യയെ പിടിച്ചു നിർത്തി സെൽഫി എടുക്കുന്ന സീൻ. പിന്നെ മിത്ര കൊക്കയിലേക്ക് വീഴുന്നതിനു മുൻപ് ആ ഒരു സീനിൽ മിത്ര കൂൾ ആയി നല്ല ഹാപ്പി ആയിത്തന്നെയാണ് നിന്നത് .

മിത്രയ്ക്കറിയാം റാണിയമ്മ എന്തോ പ്ലാൻ ചെയ്തിട്ട്ണ്ട്, മരണം കൊണ്ടായാലും ഋഷിയെയും സൂര്യയെയും തമ്മിൽ വേർപെടുത്താൻ സാധിക്കില്ല എന്ന് മിത്രയ്ക്ക് തന്നെ അറിയാം. എങ്കിലും സൂര്യയെ വകവരുത്തുക എന്ന ചിന്ത മിത്രയ്ക്കുണ്ട്. തനിക്ക് കിട്ടാത്തത് സൂര്യയ്ക്കും കിട്ടരുത്. സൂര്യയോട് മിത്രയ്ക്കുള്ള കോമ്പ്ലെക്സ് അത്രയ്ക്കുണ്ട്.

എന്നാൽ വീഴുന്ന ആ സമയത്ത് മിത്ര ഒട്ടും പ്രതീക്ഷിച്ചില്ല, സൂര്യയെ നീതു തള്ളിയിടാൻ ശ്രമിക്കുന്നുണ്ട് എന്ന്… മിത്ര അതൊന്നും ചിന്തിക്കാതെ തേവർമലയിലെ സൂയിസൈഡ് പോയിന്റിനെ കുറിച്ചാണ് സംസാരിച്ചുകൊണ്ടിരുന്നത് .

“തേവർമലയിലെ സൂയിസൈഡ് പോയിന്റ് ആണിത്.. ഇവിടെ വച്ച് എത്ര പേര് സ്വന്തം ജീവിതത്തിന് ഫുൾ സ്റ്റോപ്പ് ഇട്ടിട്ടുണ്ടാകും. ഇവിടുന്നു സൂയിസൈഡ് ചെയ്തവർ ഒക്കെ പ്രണയ നൈരാശ്യം കൊണ്ട് ജീവിതം മതിയാക്കിയവർ ആയിരിക്കും. സ്വന്തം മരണത്തിന് ഈ സ്ഥലം തിരഞ്ഞെടുത്തവരെ കുറ്റം പറയാൻ പറ്റില്ല. ഇവിടെ ഇങ്ങനെ നിൽക്കുമ്പോൾ ആർക്കായാലും മരിക്കാൻ ഒരു കൊതി തോന്നും…

സൂര്യയ്ക്ക് അത് കേൾക്കുമ്പോൾ ഒരു പ്രവേശമൊക്കെ തോന്നിയിരുന്നു. എന്നാൽ അതിനു ശേഷം ഋഷി മിസ്റ്റർ ഡിയെ കണ്ടുപിടിച്ചതും അയാളെ അടിക്കുന്നതുമായ സമയത് മിത്ര വളരെ നോർമൽ ആയി സൂര്യയും ആയിത്തന്നെ അവിടെ നിന്ന് പ്രകൃതി ഭംഗി ആസ്വദിക്കുന്നുണ്ടായിരുന്നു.

ഇതിനിടയിലാണ് നീതു പോയി ഋഷി അയാളെ പൊക്കി എന്ന് മനസിലാക്കിയത്. അതോടെ നീതു ഒരു കാര്യം ഉറപ്പിച്ചു . പണി പാളി…

പിന്നെ നീതു ആണ് അടുത്ത പ്ലാൻ ഇട്ടത്… അത് നിങ്ങൾ ശ്രദ്ധിച്ചിരുന്നോ..? നീതു ഓടിവന്നു സംഭവം നിമയോട് പറഞ്ഞു.. എന്നിട്ട് അടക്കം പറയും പോലെ നിമയുടെ ചെവിയിൽ പോയി എന്തോ പറഞ്ഞു..

ശേഷം സൂര്യയുടെ അടുത്തേക്ക്.. സൂര്യ ഋഷിയെ നോക്കാനായി പോകാൻ ഒരുങ്ങുമ്പോൾ നീതു അത് തടഞ്ഞുകൊണ്ട് തിരികെ വിളിച്ചു സെൽഫി എടുക്കാൻ നിർത്തുന്നു. അപ്പോഴും സൂര്യയ്ക്കും മിത്രയ്ക്കും യാതൊരു സംശയവും ഇല്ല.

നാലുപേരും ഒന്നിച്ചുള്ള ഒരു സെൽഫി എന്ന് മിത്രയും ഒരു ദുരുദ്ദേശവും ഇല്ലാതെ പറയുന്നുണ്ട്. എന്നാൽ അവിടെ നീതുവിന് ചതി പറ്റിയത്… മറ്റൊരു വഴിക്കാണ്…

മിത്ര വീണത് എങ്ങനെ എന്ന് നോക്കിയാൽ മനസിലാകും … ആദ്യം സെൽഫി എടുക്കാൻ നിന്ന പൊസിഷൻ. നീതു മിത്ര സൂര്യ നിമ..

എന്നാൽ സൂര്യ തന്റെ അടുത്ത് നിന്നാലേ തള്ളിയിടാൻ സാധിക്കൂ.. അതുകൊണ്ട് മിത്രയെ മാറ്റി അവിടെ സൂര്യയെ നിർത്തി… എന്നിട്ട് വീണ്ടും നീതു ഫോണിലേക്ക് നോക്കി സൂര്യയെ കൈ വച്ച് തള്ളിയിടാൻ തന്നെ നോക്കുന്നു..

പക്ഷെ ഭാഗ്യമോ നിർഭാഗ്യമോ… സെൽഫി എടുക്കാൻ വൈകിയപ്പോൾ മിത്ര സൂര്യയെ പിടിച്ചു മാറ്റി അവിടെകയറി നിന്ന്… ആ സമയം തന്നെ നീതു കൈ വച്ച് സൂര്യ ആണെന്ന് കരുതി മിത്രയുടെ വയറിൽ പിടിച്ചു തള്ളി. ആ തള്ളിയതിന്റെ ആഘാതത്തിൽ തന്നെയാണ് മിത്ര പിന്നോട്ട് വീഴുന്നത്.. തൊട്ടടുത്ത് നിന്നും സൂര്യ പറ്റാവുന്ന പോലെ കൈയിൽ പിടിച്ചു. പക്ഷെ പാറയിൽ ഉരഞ്ഞ് സൂര്യയുടെ കൈയും മുറിയുന്നുണ്ടായിരുന്നു.

അങ്ങനെ ആ കൈ വിട്ടുപോയി.. സൂര്യയ്ക്ക് അത് വലിയ ഷോക്ക് തന്നെയാകും.. ഇനി പോലീസ് കേസ്. ഇവിടെ നീതുവും നിമയും മനഃപൂർവം ചെയ്ത ഒരു കുറ്റകൃത്യം ആണ്. അത് അവർക്ക് അറിയുന്നതിനാൽ തന്നെ ഭയം അവരെ അലട്ടും… മിത്രയെ തള്ളിയിട്ടത് താൻ ആണെന്ന് നീതുവിന് വ്യക്തമായിട്ടറിയാം .

പക്ഷെ റാണിയമ്മ അവിടെ നീതുവിൽ നിന്നും ആ കുറ്റം സൂര്യയുടെ തലയിൽ ഇടും. ഋഷി ആ സമയം അവിടെ ഇല്ല.. ആകയുള്ള സാക്ഷികൾ നീതുവും നിമയുമാണ്.. അവർ കൊച്ചു കുട്ടികൾ ഒന്നുമല്ല.. സൂര്യയുടെ കൂടെ പഠിക്കുന്ന പിളേളർ തന്നെയാണ്.

ആൾറെഡി റാണിയ്ക്ക് മിത്രയെ സേവ് ചെയുക എന്ന ഉദ്ദേശമൊന്നും ഇല്ല. മിത്ര ഇനി ബോധത്തിലേക്ക് തിരികെ വന്നാൽ , സത്യം പറയുമോ എന്ന പേടി ,,, അത് ഇവരെ അലട്ടിയാൽ മിത്രയെ മനഃപൂർവം കൊല്ലാനും സാധ്യതയുണ്ട്… അപ്പോൾ സൂര്യ ശരിക്കും ട്രാപ്പ്ഡ്..

എന്നാൽ ആര് ഇനി എന്തൊക്കെ പറഞ്ഞാലും ഋഷിയും അതിഥിയും ഉണ്ടാകും സൂര്യയ്‌ക്കൊപ്പം.. അതുപോലെ സൂര്യ ഋഷി കഴിഞ്ഞ എപ്പിസോഡിലെ ആക്റ്റിങ്.. എസ്‌പെഷ്യലി സൂര്യ.. അടിപൊളിയായിരുന്നു.. സൂര്യയെ ചേർത്തുപിടിച്ചുള്ള ഋഷി.,.. ആ ഒരു ആംബുലൻസ് സീൻ മാത്രം മതി.. അവരുടെ ആ കോംബോ സൂപ്പർ ആയിരുന്നു… ഇനി എന്തൊക്കെയാണ് ഋഷിയും അതിഥിയും പ്രത്യക്ഷത്തിൽ തന്നെ റാണിയോട് യുദ്ധം ചെയ്യണം.. ഈ സ്നേഹ പ്രകടന നാടകം ഒക്കെ അവസാനിക്കണം..

പിന്നെ എസ് പി സൂരജ് സാർ തന്നെ എത്തും,, ഞാൻ ഇടയ്ക്ക് നിങ്ങളോട് പറഞ്ഞ സസ്പെൻസ് അതുതന്നയാണ്… പക്ഷെ എന്തൊക്കെയാകും എന്നൊന്നും പറയാൻ സാധിക്കില്ല. ഏതായാലും സൂര്യയുടെ ഓർമ്മ പോകും എന്ന ക്ളീഷേ ഒന്നുമില്ല.. മിത്ര തിരിച്ചു വരുമോ? സൂര്യയ്ക്ക് ഒപ്പം നിൽക്കുമോ എന്നതൊക്കെ സസ്പെൻസ് ആണ് …

about koodevide

More in Malayalam

Trending

Recent

To Top