Connect with us

അമ്പമ്പോ അമ്മയറിയാതെ ഒരോ എപ്പിസോഡും ട്വിസ്റ്റ് ; പക പുകഞ്ഞു കത്തുന്നു; സച്ചിയുടെ ചങ്കിലെ ചോര ഊറ്റും ഇവർ; അമ്മയറിയാതെ പുതിയ എപ്പിസോഡ്!

Malayalam

അമ്പമ്പോ അമ്മയറിയാതെ ഒരോ എപ്പിസോഡും ട്വിസ്റ്റ് ; പക പുകഞ്ഞു കത്തുന്നു; സച്ചിയുടെ ചങ്കിലെ ചോര ഊറ്റും ഇവർ; അമ്മയറിയാതെ പുതിയ എപ്പിസോഡ്!

അമ്പമ്പോ അമ്മയറിയാതെ ഒരോ എപ്പിസോഡും ട്വിസ്റ്റ് ; പക പുകഞ്ഞു കത്തുന്നു; സച്ചിയുടെ ചങ്കിലെ ചോര ഊറ്റും ഇവർ; അമ്മയറിയാതെ പുതിയ എപ്പിസോഡ്!

ഞാൻ ആൾറെഡി പറഞ്ഞതുപോലെ കണ്ടതൊന്നും അല്ല, ഇനി കാണാൻ പോകുന്നതാണ് കഥ. അമ്മയറിയാതെ ശരിക്കും പിടിച്ചിരുത്തുന്ന ഒരു എപ്പിസോഡ് തന്നയാണ് ഇന്നും. സാധാരണ തിങ്കളാഴ്‌ചകളിൽ വലിയ ട്വിസ്റ്റ് ഒന്നും വരാറില്ല. ജനറൽ പ്രൊമോയിൽ കാണിക്കുന്ന ഈ ആഴ്ചയിലേക്കുള്ളതൊക്കെ ഒരു ബുധൻ വ്യാഴം ഒക്കെ ആകുമ്പോഴാണ് എത്തുക. എന്നാൽ ഇന്ന് എപ്പിസോഡ് തുടങ്ങുന്നതന്നെ ഇടിവെട്ട് സീനുമായിട്ടാണ്.

നമ്മൾ പ്രൊമോയിൽ കണ്ട സച്ചിയുടെ ഗുണ്ടായിസം. അനുപമയെ കാണാൻ സച്ചി എത്തുന്നു. സച്ചിയേ അവിടെ കാത്തിരിക്കുന്നത് തരുണിമ ചേച്ചിയാണ്. അപ്പോൾ ആ ഒരു സീൻ ഒട്ടും മാസ് കുറയാതെ അമ്മയറിയാതെയിൽ കാണിക്കുന്നുണ്ട്.

അനുവും സച്ചിയും തമ്മിലുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയാണ് ഇതെങ്കിലും , സച്ചിയ്ക്ക് ഇന്നത്തെ കണ്ടുമുട്ടലാണ് കൂടുതൽ എഫക്റ്റ് ആകുക. കാരണം ആരാണ് ഈ അനുപമ എന്ന സത്യം അറിഞ്ഞിട്ടുള്ള സച്ചിയുടെ വരവ്…. ആ ഒരു ബിജിഎം…

പിന്നെ ആഘോഷിക്കാൻ മാത്രമല്ല മറ്റൊരു ടെൻഷൻ കൂടി ഇന്ന് തന്നെ കാണിക്കുന്നുണ്ട്… ഇടയിൽ വിനീത് അപർണ്ണ ക്ളീഷേ പ്രണയം കാണിച്ചിരുന്നില്ല എങ്കിൽ ഇന്ന് കുറേക്കൂടി പുരോഗമിക്കാൻ സാധ്യതയുള്ള ഒരു വിഷയം വിനയൻ കൊലപാതകമാണ്.. ആ കൊലപാതകം എങ്ങനെ നടന്നു ആരാണ് പ്രതി? എന്ന ചോദ്യവുമായി ഡി വൈ എസ് പി ഡൊമനിക്കും നടക്കുകയാണ്.

ശരിക്കും ഡൊമനിക്ക് സാറിന്റെ പ്രശ്‌നം, അയാളുടെ മുൻവിധിയാണ്. അമ്പാടി അല്ലെങ്കിൽ അലീന.. ഇവർ രണ്ടിൽ ആരോ ആണ് കൊലപാതകം നടത്തിയത് എന്ന് ഡൊമനിക്ക് വിശ്വസിക്കുന്നു, അതുകൊണ്ടുതന്നേണ് മറ്റൊരാളെ ചിന്തിക്കാൻ ആ മനസ് കൂട്ടാക്കുന്നില്ല. നീരജ അന്ന് നേരിട്ട് ഡൊമനിക്ക് സാറിനെ കാണാൻ പോയ ദിവസം , അന്ന് ശരിക്കും ഡൊമനിക്ക് സാർ നീരജയെ സംശയിക്കും എന്നാണ് ഞാൻ കരുതിയത്.

എന്നാൽ ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ എവിടുന്നു… അതുണ്ടായില്ല…

ഇനി ഒരുപക്ഷെ , ചുരുളഴിയാത്ത രഹസ്യം പോലെ വിനയൻ കൊലപാതകം മാറും. പക്ഷെ ഒരു കാലത്ത് ഈ കേസിന്റെ ചുരുളഴിയും… എങ്ങനെ എന്നല്ലേ…! അലീനയുടെ നോവൽ പൂർത്തിയാകുമ്പോൾ… അതല്ലാതെ നീരജ ആണ് വിനയനെ കൊന്നത് എന്ന് ആരും കണ്ടെത്താൻ സാധ്യത കാണുന്നില്ല.

അങ്ങനെ നീരജയെ പൊലീസിന് മുന്നിൽ അമ്പാടിയും അലീനയും മഹാദേവനും ഒന്നും വിട്ടുകൊടുക്കില്ല. പിന്നെ ഇന്നത്തെ എപ്പിസോഡിൽ ചിരിക്കാൻ പാകത്തിനുള്ള കുറച്ചു സീരിയൽ വിഷയങ്ങൾ ഉണ്ട്.. അലീന അമ്പാടി പ്രണയം അല്ല…,മറ്റൊന്ന് .. അതെന്താണെന്ന് നിങ്ങൾ പറയുമോ എന്ന് നോക്കട്ടെ.. ഇന്നത്തെ എപ്പിസോഡ് കഴിഞ്ഞിട്ട് ഒരുങ്ങി പ്രൊമോ ഏഷ്യാനെറ്റിൽ വരുമല്ലോ .. അപ്പോൾ അതിൽ നിങ്ങൾ കുറിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുനുണ്ട്.

ഇനി നിങ്ങൾക്ക് അത് കണ്ടു ചിരി വന്നില്ലെങ്കിൽ ഞാൻ അത് നാളെ പറയാമെ.. അപ്പോൾ ഇന്ന് അര മണിക്കൂർ നിങ്ങൾക്ക് ത്രിൽ അടിച്ചിരുന്നു കാണാം.. മൂന്ന് പാർട്ടുപോലെ പ്രധാന മൂന്നു ഭാഗങ്ങൾ തന്നെയാണ് കാണിക്കുന്നത്…

about ammayariyathe

More in Malayalam

Trending

Recent

To Top