Connect with us

വിനീതിന്റെ ബ്രില്യൻസ്…. ഹൃദയത്തിൽ ആരും ശ്രദ്ധിക്കാതെ പോയ ചില കാര്യങ്ങൾ ഇതാ! ആ രഹസ്യങ്ങൾ ഒടുവിൽ പരസ്യമായി! ഇത് കൊള്ളാലോ

Malayalam

വിനീതിന്റെ ബ്രില്യൻസ്…. ഹൃദയത്തിൽ ആരും ശ്രദ്ധിക്കാതെ പോയ ചില കാര്യങ്ങൾ ഇതാ! ആ രഹസ്യങ്ങൾ ഒടുവിൽ പരസ്യമായി! ഇത് കൊള്ളാലോ

വിനീതിന്റെ ബ്രില്യൻസ്…. ഹൃദയത്തിൽ ആരും ശ്രദ്ധിക്കാതെ പോയ ചില കാര്യങ്ങൾ ഇതാ! ആ രഹസ്യങ്ങൾ ഒടുവിൽ പരസ്യമായി! ഇത് കൊള്ളാലോ

വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാൽ കൂട്ട് കെട്ടിൽ പുറത്തിറങ്ങിയ ഹൃദയം തിയേറ്ററുകൾ നിറഞ്ഞോടുകയാണ്. പോയ മാസം റിലീസ് ചെയ്ത് സിനിമ ഇന്നും വിജയകരമായ പ്രദര്‍ശനം തുടരുകയാണ്. ചെന്നൈയിലെ എഞ്ചിനീയറിംഗ് കോളജില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളുടെ ജീവിതം മനോഹരമായി സിനിമയിൽ അവതരിപ്പിക്കുകയാണ്. തന്റെ തന്നെ ചെന്നൈയിലെ പഠനക്കാലത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് വിനീത് ഹൃദയം ഒരുക്കിയിരിക്കുന്നത്.

ഹൃദയം സിനിമയിലെ ആരും ശ്രദ്ധിക്കാതെ പോയ ചില കാര്യങ്ങൾ നോക്കാം

ഹൃദയം എന്ന സിനിമയിലെ പ്രതീക് തിവാരി എന്ന ക്യാരക്ടർ ഒരു മ്യൂസിക് ഡയറക്ടർ ആയി മാറുന്നത് ഒക്കെ കാണിക്കുന്നുണ്ട്, ഇയാളുടെ പാട്ടിനോടുള്ള കമ്പം മനസ്സിലാകുന്ന വിധം അയാളുടെ മുറിയിൽ നിറയെ മ്യൂസിക് ബ്രാൻഡ് ഫോട്ടോസുകളും കൂടാതെ മ്യൂസിക് ഇൻസ്‌ട്രുമെൻറ്സ് എല്ലാം നമുക്ക് കാണാനാകുന്നുണ്ട്.

2006 നടക്കുന്ന ഒരു സിനിമ ആയിട്ടാണ് ഈ കഥ മുന്നോട്ടു പോകുന്നത്, അത് കുറച്ചുകൂടി വ്യക്തമാക്കുന്നതിന് 2006ൽ റിലീസ് ആയ രംഗ് ദേ ബസന്തി എന്ന പോസ്റ്റർ കാണി ക്കുന്നുണ്ട്. അതുപോലെതന്നെ ലാലേട്ടന്റെ സിനിമകളെ കൂടെ കണക്ട് ആക്കിയതും ഇവിടെ വളരെ രസകരമായി തന്നെ കാണാൻ സാധിക്കുന്നുണ്ട്. മംഗലശ്ശേരി നീലകണ്ഠൻ എന്ന പേര് വരുന്നതുപോലെ അരുൺ നീലകണ്ഠൻ എന്നാണ് കഥാപാത്രത്തിന് പേര് നൽകിയിട്ടുള്ളത്.

പടത്തിലെ റെയ്ബാൻ ഗ്ലാസ് പോലെ തന്നെ ഗ്ലാസ് ധരിച്ചു കൊണ്ട് പല സീനുകളിലും വരുന്നുണ്ട്. രാത്രി ഭക്ഷണം കഴിക്കാൻ നിത്യയെ വിളിക്കുന്നത് പോലും തേൻമാവിൻ കൊമ്പത്ത് സിനിമയിലെ ഡയലോഗ് പോരുന്നോ എന്റെ കൂടെ എന്ന് പറഞ്ഞു കൊണ്ടാണ്. പ്രണവിന്റെ ഫോട്ടോഗ്രാഫി ഇഷ്ടം കാണിക്കുന്നത് ചിത്രം എന്ന സിനിമയിലെ മോഹൻ ലാലിന്റെ കഥാപാത്രത്തെ സൂചിപ്പിക്കുന്നു ഒപ്പം തന്നെ നാഗുമോ എന്ന പാട്ടും ചേർത്തിരിക്കുന്നു.

സദാചാര ഗുണ്ടകൾ മറൈൻ ഡ്രൈവിൽ നിന്നും കമിതാക്കളെ ഓടിക്കുന്ന പോലൊരു സീനും കാണിക്കുന്നുണ്ട് സിനിമയിൽ. വിനീത് ശ്രീനിവാസൻ എപ്പോഴും പലതരം കുഞ്ഞുകുഞ്ഞു കാര്യങ്ങൾ വളരെ വ്യക്തമായി ശ്രദ്ധിച്ച് അത് വളരെ കറക്റ്റ് ആയിട്ട് കൊണ്ടുപോകുന്ന ഒരു സംവിധായകനാണ്.

കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സമയത്തായിരുന്നു ഹൃദയം റിലീസ് ചെയ്യുന്നത്. പല ചിത്രങ്ങളും ഒടിടിയിലേയ്ക്ക് പോകുമ്പോഴായിരുന്നു ഹൃദയം തിയേറ്ററില്‍ എത്തുന്നത്. എന്നാല്‍ പ്രേക്ഷകര്‍ ഇരു കൈളും നീട്ടി ചിത്രത്തെ സ്വീകരിക്കുകയായിരുന്നു. തിയേറ്ററില്‍ വിജയകരമായി മുന്നേറുന്ന ചിത്രം ഫെബ്രുവരി 18 മുതല്‍ ഒടിടിയില്‍ എത്തി. ഡിസ്നി ഹോട്ട്സ്റ്റാറിലാണ് ഹൃദയത്തിന്റെ പ്രീമിയര്‍

ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് മറ്റൊരു വിനീത് ശ്രീനീവാസന്‍ ചിത്രം എത്തുന്നത്. വിനീതിന്റെ കോളജ് ജീവിതവുമായി വളരെ അധികം ബന്ധമുള്ള സിനിമയാണ് ഹൃദയം. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ സംവിധാന രംഗത്തേക്ക് ചുവടുവെച്ച വിനീത് ശ്രീനിവാസന്‍ ഇതിനകം അഞ്ചോളം സിനിമകള്‍ സംവിധാനം ചെയ്തു. തട്ടത്തിന്‍ മറയത്ത് എന്ന പ്രണയ സിനിമയ്ക്ക് ശേഷം ഏറ്റവുമധികം തരംഗമായി മാറിയ വിനീതിന്റെ സിനിമ ഹൃദയമായിരുന്നു. വീണ്ടും നല്ല സിനിമകളുമായി താരം വരുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍.

More in Malayalam

Trending

Recent

To Top