Connect with us

ചുരുളിയിലെ ലൈംഗികാവയവ തെറിവിളികള്‍ കഥയ്ക്ക് അനിവാര്യമെന്നു പറയുന്നവര്‍ ഗോപന്റെ സ്ത്രീവിരുദ്ധത തപ്പി പണ്ടാരമടയുന്നുണ്ട്, ചുരുളിക്ക് മുന്നില്‍ എല്ലാ പൊളിറ്റിക്കല്‍ കറക്ട്‌നെസ്സും വാലും ചുരുട്ടി ഓടിയതിന് ഒരു കാരണം അതിന്റെ തിരക്കഥാകൃത്ത് ഹരീഷ് ആണെങ്കില്‍ ഇവിടെ ആറാട്ടില്‍ പൊളിറ്റിക്കല്‍ കറക്ട്‌നെസ്സുകാരെ തട്ടി നടക്കാന്‍ വയ്യാ ത്തത്തിന് കാരണം മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡ് നെയിമിനോട് ഉള്ള അസഹിഷ്ണുത; കുറിപ്പ് വൈറൽ

Malayalam

ചുരുളിയിലെ ലൈംഗികാവയവ തെറിവിളികള്‍ കഥയ്ക്ക് അനിവാര്യമെന്നു പറയുന്നവര്‍ ഗോപന്റെ സ്ത്രീവിരുദ്ധത തപ്പി പണ്ടാരമടയുന്നുണ്ട്, ചുരുളിക്ക് മുന്നില്‍ എല്ലാ പൊളിറ്റിക്കല്‍ കറക്ട്‌നെസ്സും വാലും ചുരുട്ടി ഓടിയതിന് ഒരു കാരണം അതിന്റെ തിരക്കഥാകൃത്ത് ഹരീഷ് ആണെങ്കില്‍ ഇവിടെ ആറാട്ടില്‍ പൊളിറ്റിക്കല്‍ കറക്ട്‌നെസ്സുകാരെ തട്ടി നടക്കാന്‍ വയ്യാ ത്തത്തിന് കാരണം മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡ് നെയിമിനോട് ഉള്ള അസഹിഷ്ണുത; കുറിപ്പ് വൈറൽ

ചുരുളിയിലെ ലൈംഗികാവയവ തെറിവിളികള്‍ കഥയ്ക്ക് അനിവാര്യമെന്നു പറയുന്നവര്‍ ഗോപന്റെ സ്ത്രീവിരുദ്ധത തപ്പി പണ്ടാരമടയുന്നുണ്ട്, ചുരുളിക്ക് മുന്നില്‍ എല്ലാ പൊളിറ്റിക്കല്‍ കറക്ട്‌നെസ്സും വാലും ചുരുട്ടി ഓടിയതിന് ഒരു കാരണം അതിന്റെ തിരക്കഥാകൃത്ത് ഹരീഷ് ആണെങ്കില്‍ ഇവിടെ ആറാട്ടില്‍ പൊളിറ്റിക്കല്‍ കറക്ട്‌നെസ്സുകാരെ തട്ടി നടക്കാന്‍ വയ്യാ ത്തത്തിന് കാരണം മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡ് നെയിമിനോട് ഉള്ള അസഹിഷ്ണുത; കുറിപ്പ് വൈറൽ

ഇന്നലെയായിരുന്നു ബി. ഉണ്ണികൃഷ്ണന്‍ മോഹൻലാൽ കൂട്ട് കെട്ടിൽ പുറത്തിറങ്ങിയ ആറാട്ട് തിയേറ്ററുകളിൽ എത്തിയത്. ഗംഭീര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ വേഷമിട്ടത്. ആക്ഷന്‍, ഡാന്‍സ്, പാട്ട് എല്ലാം കൂടിച്ചേര്‍ന്ന ചിത്രം ആരാധകരെ തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് ഒരുണക്കിയത്. മറുവശത്ത്
ആറാട്ടിനെതിരെ ഡീഗ്രേഡിംഗും നടക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിനെതിരെ നടക്കുന്ന ഡീഗ്രേഡിംഗിനെതിരെ അഞ്ജു പാര്‍വതി പ്രഭീഷ് സോഷ്യല്‍ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം

പ്രതീക്ഷിച്ചത് പോലെ ഡീഗ്രേഡിങ്ങിന്റെ ആറാട്ട് മഹോത്സവം നടക്കുകയാണ് സോഷ്യല്‍ മീഡിയ മുഴുവനും. നടക്കട്ടെ! മതേതര സോഷ്യലിസ്റ്റ് പ്രബുദ്ധ കേരളത്തില്‍ കഴിഞ്ഞ കുറച്ച് നാളുകളായി മോഹന്‍ലാല്‍ സിനിമകള്‍ റിലീസ് ആവുമ്പോള്‍ കണ്ടുവരുന്ന കലാപരിപാടിയാണ് ഡീഗ്രേഡിങ്. കാരണം അങ്ങേര് സവര്‍ണ്ണ ഫാസിസ്റ്റ് സ്ത്രീ വിരുദ്ധ മാടമ്പിയാണ് എന്നാണല്ലോ പുരോഗമന നവോത്ഥാന ഇടങ്ങളിലെ ചാപ്പ കുത്തല്‍. പക്ഷേ ഹോം grown revolution വിളയിച്ചെടുത്ത പുരോഗമന നവോത്ഥാന ഇടത്തെ ഇളമുറയ്ക്ക് സംവിധായകക്കുപ്പായം മെനയായിട്ട് ധരിക്കാന്‍ രണ്ട് വട്ടവും ആശിര്‍വാദ് സിനിമാസിന്റെ ശീല വേണമായിരുന്നു. ആ കുപ്പായത്തില്‍ അലുക്കുകള്‍ പിടിപ്പിക്കാന്‍ സവര്‍ണ്ണ ഫാസിസ്റ്റ് മൂരാച്ചി നായര്‍ മാടമ്പി മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡ് നെയിം
വേണമായിരുന്നു. ഓരോ അവസ്ഥകളേ!
അതവിടെ നില്‍ക്കട്ടെ! മോഹന്‍ലാല്‍ സിനിമകള്‍ റിലീസ് ആവുമ്പോള്‍ മാത്രം ഈ കേരളത്തില്‍ സിനിമ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലിസ്റ്റില്‍ നിന്നും പടിയടച്ച് പിണ്ഡം വയ്ക്കപ്പെടുന്നു. അങ്ങേരുടെ സിനിമയുടെ ട്രെയിലര്‍ റിലീസിംഗ് ഡേറ്റ് മുതല്‍ സിനിമയെ സിനിമയായി കാണൂ എന്ന സ്ഥിരം ക്ലീഷേ ഡയലോഗ് കൂടും കുടുക്കയുമെടുത്ത് കാശിക്ക് പോകുന്നു. അപ്പോള്‍ മുതല്‍ സിനിമ എന്ന വ്യവസായം ആയിരക്കണക്കിന് ആളുകളുടെ അന്നവും ആശ്രയവും അല്ലാതെ ആവുന്നു. പിന്നെ എങ്ങും കാണാവുന്നതു പൊളിറ്റിക്കല്‍ കറക്ട്‌നെസ്സുകാരുടെ കൂട്ടിയിടി മാത്രം.

സവര്‍ണ്ണ മാടമ്പി നെയ്യാറ്റിന്‍കര ഗോപന്‍ ശാസ്ത്രീയ സംഗീതം പഠിച്ചാല്‍, അത് പാടിയാല്‍ അത് പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് നടത്തേണ്ട കാര്യമാണ്. പക്ഷേ വാ തുറന്നാല്‍ പച്ചത്തെറി പറയുന്ന തങ്കന്‍ ചേട്ടന്‍ സമൂഹത്തിന്റെ പരിച്ഛേദം.സ്ത്രീ, പുരുഷ ലൈംഗികാവയവങ്ങളുടെ പര്യായങ്ങള്‍ ഉള്‍പ്പെടെയുള്ള തെറിവാക്കുകള്‍ അനസ്യൂതം കഥാപാത്രങ്ങളുടെ വായിലൂടെ പ്രവഹിക്കുന്നത് യഥാര്‍ത്ഥ ജീവിതം സിനിമയില്‍ ആവിഷ്‌ക്കരിക്കുമ്പോള്‍ ഇത്തരം ഡയലക്ട് ഉപയോഗിക്കേണ്ടി വരുമെന്ന തിനാലാണ്. പക്ഷേ ഗാനഭൂഷണം പാസായ നെയ്യാറ്റിന്‍കര ഗോപന്റെ സിനിമയില്‍ മ്യൂസിക് തെറാപ്പി കാണിച്ചാല്‍ അത് അപക്വം, അരോചകം. ആറാട്ടില്‍ ആണധികാരവും സവര്‍ണ്ണതയും കാണുന്നവര്‍ ഒക്കെ ചുരുളിയിലെ ജാതീയതയും പാട്രിയാര്‍ക്കിയും കണ്ട് മനസ്സ് നിറഞ്ഞവര്‍ ആയിരുന്നൂ എന്നത് ഒരാശ്വാസം.
പാലത്തിനപ്പുറമുള്ള വന്യതയെ പച്ചയായി ചിത്രീകരിക്കുമ്പോള്‍ തെറിയാവാമെന്നു പാഞ്ഞ് നൈസായി ന്യായീകരണ നരേഷന്‍സ് നടത്തിയ പുരോഗമന ടീമുകള്‍ ഒക്കെ വരിക്കാശ്ശേരി മനയും പൂരവും ആറാട്ടുമൊക്കെ കണ്ട് നായര്‍ ഹെജിമണിയും സവര്‍ണ്ണ ഹെജിമണിയും പൊക്കിപ്പിടിച്ച് രണ്ട് റൗണ്ട് ഓടുന്നത് കാണാന്‍ രസമുണ്ട്. ചുരുളിയില്‍ കാണാത്ത ആണധികാര – പാട്രിയാര്‍ക്കി ഒക്കെ നെയ്യാറ്റിന്‍കര ഭാഗത്ത് കണ്ടവരുണ്ട്.
ചുരുളിയില്‍ കേട്ട എണ്ണമറ്റ ലൈംഗികാവയവ തെറിവിളികള്‍ കഥയ്ക്ക് അനിവാര്യമെന്നു പറയുന്നവര്‍ ഒക്കെ ഗോപന്റെ സ്ത്രീവിരുദ്ധത തപ്പി പണ്ടാരമടയുന്നുണ്ട്. ചുരുളിക്ക് മുന്നില്‍ എല്ലാ പൊളിറ്റിക്കല്‍ കറക്ട്‌നെസ്സും വാലും ചുരുട്ടി ഓടിയതിന് ഒരു കാരണം അതിന്റെ തിരക്കഥാകൃത്ത് ഹരീഷ് ആണെങ്കില്‍ ഇവിടെ ആറാട്ടില്‍ പൊളിറ്റിക്കല്‍ കറക്ട്‌നെസ്സുകാരെ തട്ടി നടക്കാന്‍ വയ്യാ ത്തത്തിന് കാരണം മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡ് നെയിമിനോട് ഉള്ള അസഹിഷ്ണുത. അന്ന് വിളമ്പി വച്ചിരുന്ന ചുരുളി പാത്രത്തിലുള്ളത് കളള് , ലഹരി, കഞ്ചാവ്, വെടിയിറച്ചി , തെറിവിളി തുടങ്ങി പോക്‌സോ വരെയുള്ള ഫേക്ക് ലിബറലുകളുടെ ഇഷ്ട ഭോജനങ്ങള്‍ മാത്രമെങ്കില്‍ ഇന്ന് ആറാട്ടില്‍ ഉള്ളത് കോമഡി, ആക്ഷന്‍,ശുദ്ധ സംഗീതം, ആന, മന, സ്പൂഫ്, എ.ആര്‍ റഹ്‌മാന്‍ ഷോ തുടങ്ങിയ സാധാരണ മനുഷ്യര്‍ക്ക് ഇഷ്ടമാവുന്ന ഐറ്റംസ്.

ലോജിക്കോ കഥയോ പൊളിറ്റിക്കല്‍ കറക്ട്‌നസ്സോ ഒന്നും നോക്കാതെ കുടുംബസമേതം തിയറ്ററില്‍ പോയി കണ്ട് കയ്യടിച്ച് ആര്‍പ്പു വിളിച്ചു കാണാവുന്ന ചിത്രങ്ങള്‍ക്ക് മാത്രമാണ് ഇവിടെ എന്നും മാര്‍ക്കറ്റ്. അതാണ് ലാലേട്ടന്‍ ചിത്രങ്ങളുടെ ഹൈലൈറ്റും! ആറാട്ട് എന്നത് പൊളിറ്റിക്കല്‍ കറക്ട്‌നസ് ടീമുകളുടെ cup of tea അല്ല. മറിച്ച് രണ്ടര മണിക്കൂര്‍ നേരം അര്‍മാദിക്കാന്‍ വേണ്ടി മാത്രം തിയേട്ടറുകളില്‍ പോകുന്ന വെറും സാധാരണ പ്രേക്ഷകര്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ച് കുടിക്കാന്‍ പാകത്തിനുള്ള കടുപ്പവും രുചിയുമുള്ള കപ്പ് ഓഫ് ടീ ആണ്. വേണ്ടാത്തവര്‍ കുടിക്കേണ്ട.ഇഷ്ടമാവുന്നവര്‍ ആവോളം കുടിക്കട്ടെ!
തലയുടെ വിളയാട്ടത്തെ തടുക്കാന്‍ ഒരു ഡീഗ്രേഡിങ്ങിനും ആവില്ല മക്കളേ.

More in Malayalam

Trending

Recent

To Top