Connect with us

ഇത് സീരിയൽ കഥയാകുമോ?മൃദുലയുടെ കുഞ്ഞു വയർ കണ്ട് ആരാധകർ പറയുന്നത് ഇങ്ങനെ! സംഭവം ട്വിസ്റ്റ് തന്നെ!

Malayalam

ഇത് സീരിയൽ കഥയാകുമോ?മൃദുലയുടെ കുഞ്ഞു വയർ കണ്ട് ആരാധകർ പറയുന്നത് ഇങ്ങനെ! സംഭവം ട്വിസ്റ്റ് തന്നെ!

ഇത് സീരിയൽ കഥയാകുമോ?മൃദുലയുടെ കുഞ്ഞു വയർ കണ്ട് ആരാധകർ പറയുന്നത് ഇങ്ങനെ! സംഭവം ട്വിസ്റ്റ് തന്നെ!

മലയാള ടെലിവിഷനിലെ സെലിബ്രിറ്റി കപ്പിള്‍സ് ആണ് മൃദുല വിജയ് യും യുവ കൃഷ്ണയും. ഇരുവരുടെയും വിശേഷങ്ങള്‍ എല്ലാം ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയാറുണ്ട്. കുടുംബ വിശേഷങ്ങളും സീരിയല്‍ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കുന്നത് യുവയുടെയും മൃദുലയുടെയും പതിവുകളുമാണ്. ഇപ്പോഴിതാ വാലന്റൈന്‍സ് ഡേ ആശംസയുമായി എത്തിയിരിയ്ക്കുകയാണ് മലയാളം ടെലിവിഷന്‍ ഇന്റസ്ട്രിയിലെ ‘ലൗ ബേര്‍ഡ്‌സ്’ എന്നറിയപ്പെടുന്ന യുവയും മൃദുലയും.

യുവയ്ക്കൊപ്പമുള്ള ഓരോ മുഹൂർത്തവും പ്രേക്ഷകരുമായി സോഷ്യൽ മീഡിയ വഴി മൃദുല പങ്കുവയ്ക്കാറുണ്ട്. ഒപ്പം തന്നെ യുവയും വിശേഷങ്ങൾ പറഞ്ഞെത്താറുണ്ട്. വിവാഹ ശേഷമുള്ള ചിത്രങ്ങളും യാത്രകളും എല്ലാം താരം ആരാധകരുമായി പങ്കുവച്ചിരുന്നു. കഴിഞ്ഞ ജൂലൈ 8 നായിരുന്നു മൃദുലയും യുവ കൃഷ്ണയും വിവാഹിതിരായത്. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വർഷത്തോളം കഴിഞ്ഞായിരുന്നു വിവാഹം. വിവാഹ നിശ്ചയം മുതൽ മിനിസ്ക്രീൻ താരങ്ങൾ ഒന്നാകുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ.ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽവച്ചായിരുന്നു വിവാഹ ചടങ്ങുകൾ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ഇപ്പോഴിതാ വാലന്റൈന്‍സ് ഡേയ്ക്ക് താരം പങ്കുവെച്ച് ചിത്രം വൈറലായിരിക്കുകയാണ്.
യുവയ്‌ക്കൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന രണ്ട് ഫോട്ടോകള്‍ക്കൊപ്പമാണ് മൃദുലയുടെ വാലന്റൈന്‍സ് ഡേ ആശംസ പങ്കവെച്ചിരിക്കുന്നത്. ഒരു ഫോട്ടോ 2021 വാലന്റൈന്‍സ് ഡേയ്ക്ക് എടുത്തതാണ്, മറ്റൊന്ന് ഇന്ന് എടുത്തതും. ‘ഹാപ്പി വാലന്റൈന്‍സ് ഡേ എന്റെ ഏട്ടോയ്.. എത്ര പെട്ടന്നാണ് നമ്മള്‍ പോകുന്നത്, അല്ലേ ഏട്ടാ എന്ന് ചോദിച്ചുകൊണ്ടാണ് ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്.രണ്ടാമത്തെ ചിത്രത്തില്‍ മൂന്ന് മാസം ഗര്‍ഭിണിയായ മൃദുലയുടെ കുഞ്ഞ് വയറും കാണാം. ഇപ്പോഴിതാ ഫോട്ടോയ്ക്ക് താഴെ നിരാവധി കമ്മന്റുകളാണ് വരുന്നത് . വയറും കാണ്ടാൽ അറിയാം ഇരട്ടക്കുട്ടികളാണ്. ഈ സമയത്ത് നന്നായി സൂക്ഷിക്കണം തുടങ്ങി നിരാവധി കമ്മന്റുകളാണ് ആരാധകർ പറയുന്നത്
ഗര്‍ഭിണിയാണ് എന്ന സന്തോഷവാര്‍ത്തയും താരദമ്പതികള്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്. മൃദുലയുടെ ഗര്‍ഭകാലം വളരെ ദയനീയമാണ് എന്ന് കാണിക്കുന്ന വീഡിയോകളും നേരത്തെ പുറത്ത് വന്നിരുന്നു. ഭക്ഷണം കഴിക്കുമ്പോഴൊക്കെ ഛര്‍ദ്ദിക്കുന്ന മൃദുല മൂക്കില്‍ പഞ്ഞി വച്ച് നടക്കുന്ന വീഡിയോ പങ്കുവച്ചത് സഹോദരി പാര്‍വ്വതിയാണ്.

തുമ്പപ്പൂ എന്ന സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് മൃദുലയുടെ പെഗ്നന്‍സി ടെസ്റ്റ് പോസിറ്റീവ് ആയത്. ഡോക്ടര്‍ വിശ്രമം നിര്‍ദ്ദേശിച്ചത് കാരണം സീരിയലില്‍ നിന്നും പിന്മാറുകയായിരുന്നു. അതേ സമയം യുവ സീരിയലില്‍ സജീവമാണ്. മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെയാണ് യുവ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായത്.ഇതുവരെ ഒരു സീരിയലിലും ഒന്നിച്ച് അഭിനയിക്കാത്ത യുവയും മൃദുലയും പ്രണയിച്ച് വിവാഹിതരാകുകയായിരുന്നു. സീരിയല്‍ നടി രേഖ രതീഷ് ആണ് ഇരുവരുടെയും അടുപ്പത്തിന് കാരണമായത്. സോഷ്യല്‍ മീഡിയ ഏറ്റെടുത്ത മലയാളം ടെലിവിഷന്‍ താര വിവാഹങ്ങളില്‍ ഒന്നായിരുന്നു യുവയുടെയും മൃദുലയുടേയും.

തിരുവനന്തപുരം സ്വദേശിനിയാണ് മൃദുല വിജയ്. 2015-മുതല്‍ ടെലിവിഷന്‍ സീരിയല്‍ രംഗത്ത് സജീവമാണ് താരം. സംഗീത- നൃത്ത അധ്യാപികയായ കൃഷ്ണവേണിയുടെ മകനാണ് യുവ കൃഷ്ണ. അഭിനയമികവുകൊണ്ട് ഇരു താരങ്ങളും ശ്രദ്ധേയരാണ്.

about mridula vijay

More in Malayalam

Trending

Recent

To Top