Connect with us

മാളുവിന്റെ കൊലപാതകിയെ കണ്ടെത്താൻ പ്രേക്ഷകരും; ശ്രേയാ നന്ദിനിയുടെ നായകൻ ഒരു ജേർണലിസ്റ്റ് ; തൂവൽസ്പർശം റേറ്റിംഗിൽ പിന്നിലെങ്കിലും ട്വിസ്റ്റിൽ മുന്നിൽ !

Malayalam

മാളുവിന്റെ കൊലപാതകിയെ കണ്ടെത്താൻ പ്രേക്ഷകരും; ശ്രേയാ നന്ദിനിയുടെ നായകൻ ഒരു ജേർണലിസ്റ്റ് ; തൂവൽസ്പർശം റേറ്റിംഗിൽ പിന്നിലെങ്കിലും ട്വിസ്റ്റിൽ മുന്നിൽ !

മാളുവിന്റെ കൊലപാതകിയെ കണ്ടെത്താൻ പ്രേക്ഷകരും; ശ്രേയാ നന്ദിനിയുടെ നായകൻ ഒരു ജേർണലിസ്റ്റ് ; തൂവൽസ്പർശം റേറ്റിംഗിൽ പിന്നിലെങ്കിലും ട്വിസ്റ്റിൽ മുന്നിൽ !

ഒരു അടിപൊളി പ്രണയ സീരിയൽ ആയിട്ട് തൂവൽസ്പർശം മാറിയിട്ടില്ലെങ്കിലും ഒന്നാന്തരം ത്രില്ലെർ സ്റ്റോറി ആണ് തൂവൽസ്പർശം. ഒരു തരത്തിലുള്ള നെഗറ്റിവും ഇതുവരെ പറയാനില്ല. സസ്പെൻസ് വാരിവിതറിത്തന്നെയാണ് കഥയുടെ മുന്നോട്ടുള്ള പോക്ക്. അതിൽ ഒട്ടും വെറുപ്പിക്കാതെ കോമെടി ചേർക്കാനും കഥാകൃത്തിനു സാധിക്കുന്നുണ്ട്. അപ്പച്ചിയും സുകുവും തമ്മിലുള്ള കോമെടി സീനുകൾ ഒന്നും തന്നെ ഇതുവരെ മോശമായിട്ട് എനിക്ക് തോന്നിയിട്ടില്ല.

ഇനി ലാഗ് അടിപ്പിക്കാനല്ലേ ഇതൊക്കെ കാണിക്കുന്നത് എന്നൊക്കെ പലരും പരാതി പറഞ്ഞു കണ്ടിരുന്നു, പക്ഷെ, അങ്ങനെ ചിന്തിക്കുമ്പോൾ കഹ്‌ഡേയിലെ മറ്റൊരു ത്രില്ല് നഷ്ട്ടമാകും എന്നാണ് എനിക്ക് തോന്നിയത്. അതായത്… വിസ്മയയുടെ സ്വപ്നമാണ് ഇപ്പോൾ കഥയിലെ പ്രധാന ത്രെഡ്. അതിൽ മാളുവിന്റെ മരണം… അതൊരു കൊലപാതകമാണ്… ഒരു വൈറ്റ് അനാർക്കലി…. പാർട്ടി വെയർ… അടുത്തായിട്ട് ഒരു ന്യൂസ് പേപ്പർ അതിൽ ശ്രേയയുടെ ഫോട്ടോ… ഇത്തരം സൂചനകളൊക്കെ പെട്ടന്നൊരു ദിവസം കൊണ്ട് പറഞ്ഞു തന്നാൽ ഈ ഒരു ത്രില്ല് തോന്നില്ല.. പകരം ഇപ്പോൾ പോകുന്ന പോലെ തന്നെയാണല്ലോ പോകേണ്ടത്… അപ്പോൾ സീരിയലിന്റെ സംവിധാനം ഒരു രക്ഷയുമില്ല എന്ന് പറയാം…

കമ്പയർ ചെയ്യുകയല്ല,,, എന്നല്യ്മ് ഇത്തരത്തിൽ ഒരു ത്രില്ലെർ സസ്പെൻസ് സ്റ്റോറി ആണ് അമ്മയറിയാതെ. പക്ഷെ അവിടെ സസ്പെൻസ് കൂട്ടാനായിട്ടുള്ള സമയത്ത് വിനീത് അപർണ്ണ പ്രണയ രംഗങ്ങൾ കാണിക്കുന്നതും പങ്കുണ്ണിയുടെ കോമെടി കണിക്കുന്ന തും ഒരു തരത്തിൽ ബോർ ആക്കി അവതരിപ്പിക്കുന്നുണ്ട്… പിന്നെ ഒരു പ്രധാന കാര്യം, അമ്മയറിയാതെ 463 എപ്പിസോഡും തൂവൽസ്പർശം 152 എപ്പിസോഡും ആണ്.

സീരിയലുകൾ എല്ലാം തുടങ്ങുമ്പോൾ ത്രില്ലിംഗ് ആയിരിക്കും . പിന്നെ അത് ആയിരം എപ്പിസോഡ് ആക്കിയിട്ടേ അവസാനിപ്പിക്കുകയുള്ളു എന്ന് വാശി പിടിച്ചു വലിച്ചു നീട്ടുമ്പോഴാണ് പ്രശ്നം. അതിൽ എഴുത്തുകാർക്കും അഭിനേതാക്കൾക്കും അഭിപ്രായം പറയാൻ റോൾ ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്… എന്നെങ്കിലും ഇതിനെ കുറിച്ച് ഞാൻ പഠിച്ചിട്ട് താഥ്വിക അവലോകനം പറയുന്നുണ്ട്.. അല്ലെങ്കിൽ അത്തരം താഥ്വിക അവലോകനം നടത്താൻ പാകത്തിന് ഒരാളെ അഭിമുഖം നടത്തി ഈ വക സംശയങ്ങൾ തീർക്കണം എന്നും ഞാൻ ആഗ്രഹിക്കുന്നുണ്ട്..

സീരിയൽ റൈറ്റർ മാമന്മാർ ആരേലും കണ്ടാൽ ഇതൊന്നു പരിഗണിക്കണം. ഒക്കെ അപ്പോൾ ആ വിഷയം മാറ്റിവച്ചിട്ട് ഇന്നത്തെ തൂവൽസ്പർശം പുത്തൻ സൂചനയിലേക്ക് കടക്കാം… ഇന്നത്തെ എപ്പിസോഡിലെ ഹൈലൈറ്റ് അപ്പച്ചിയും സുകുവുമാണ്.

അപ്പച്ചിയ്ക്ക് മരണഭയവും സുകുവിന് കൗണ്ടർ അടിയുമാണ് ഇന്നത്തെ എപ്പിസോഡിൽ കാണാൻ സാധിക്കുന്നത്. അതുകൊണ്ട് നിർത്തുന്നില്ല, വിസ്മയയുടെ സ്വപ്നത്തിൽ ഒരു പുതിയ സൂചന ഉണ്ട്… കഴിഞ്ഞ ദിവസം നമുക്ക് കിട്ടിയ സൂചന പത്രക്കടലാസിലെ ശ്രേയയുടെ ഫോട്ടോയാണ്. എന്നാൽ നാമംൽ കണ്ടത്തിയ ആ പേപ്പറിലെ സൂചന വിസ്മയയ്ക്ക് മനസിലാക്കാൻ സാധിച്ചിട്ടില്ല.

അതായത് പത്രപ്പേപ്പറിൽ എന്ത് വാർത്തയാണ് എന്ന് ശ്രേയയോട് പറഞ്ഞു കൊടുക്കാൻ വിസ്മയയ്ക്ക് സാധിച്ചില്ല. അത് ഉറപ്പായും ശ്രേയയുടെയും അവിനാഷിന്റെയും വിവാഹ വാർത്തയാണ്. ഇനി ആ മരണം നടക്കുന്ന സ്ഥലമാണ് പുതിയ സൂചന. അതൊരു വീടല്ല.. ഒരു ഓഫീസ് ആണ്…

അത് എന്റെ കണക്കുകൂട്ടൽ ശരിയാണെങ്കിൽ അതൊരു പത്രം ഓഫീസ് ആകാം… പിന്നെ, അപ്പച്ചിയുടെ ഒരു മണ്ടത്തരം കൊണ്ട് അപ്പൂപ്പൻ സൂക്ഷിച്ച പത്രങ്ങളെല്ലാം മാളുവിന്റെ കൈയിൽ എത്തുന്നുണ്ട്. അങ്ങനെ മാളു അത്തരത്തിലുള്ള ബാക്കി പത്രങ്ങൾ സംഘടിപ്പിക്കാൻ പത്രം ഓഫീസിലെ ഒരു സുഹൃത്തിനെ വിളിക്കുന്നുണ്ട്.. \

ഈ മീഡിയയുമായിട്ടുള്ള മാളുവിന്റെ അന്വേഷണം എത്തിനിൽക്കുക ഒരു ജേര്ണലിസ്റ്റിനടുത്തായിരിക്കില്ലേ? അങ്ങനെ ആണെങ്കിൽ ശ്രേയയെ കുറിച്ചെഴുതിയ ഒരു ജേർണലിസ്റ്റ് ആകണം ശ്രേയയുടെ നായകൻ. ആ ട്വിസ്റ്റ് നല്ലതാകില്ലേ… ഇത്രെയും ഒക്കെ ആയാൽ കഥ പൊളിക്കും… ഇതുപോലെ തൂവൽസ്പർശം പ്രേക്ഷകരും ഈ ഹിന്റുകൾ വച്ച് കുറെ കഥകൾ മനസ്സിൽ ഉണ്ടാക്കിയിട്ടുണ്ടാകണം.. ഡോറയുടെ പ്രയാണം പോലെ…. തൂവൽസ്പർശത്തിൽ നമ്മുടെ പ്രയാണവും ഇങ്ങനെ നീണ്ടു നിവർന്നു കിടക്കുകയാണ്.. അപ്പോൾ ഇനി നമ്മളെങ്ങോട്ടാണ് പോകുന്നത്…..

ഞാൻ അങ്ങോട്ടെങ്ങോട്ടേലും പോയേച്ചും വരാം… തൂവൽസ്പർശം പ്രേക്ഷകരോട് എനിക്ക് ഒരു അഭ്യർത്ഥന ഉണ്ട്.. ഈ പരമ്പര അടിപൊളിയാണ്.. പക്ഷെ റേറ്റിങ് കുറഞ്ഞത് കൊണ്ട് ടൈം മാറിക്കിടക്കുകയാണ്. അതിൽ നിങ്ങൾക്കും നല്ല വിഷമം ഉണ്ടാകണം… അപ്പോൾ ഈ വീഡിയോ നിങ്ങളുടെ ഫാൻസ്‌ ഗ്രൂപ്പിൽ കൂടി ഷെയർ ചെയുക.. തൂവൽസ്പർശം സസ്പെൻസ് ത്രില്ലെർ ചർച്ചകൾ മാക്സിമം ഉണ്ടെന്ന് കാണിക്കാൻ സാധിക്കുക, റേറ്റിങ് കൂട്ടാൻ നിങ്ങൾ പ്രേക്ഷകരും ഉത്സാഹിക്കുക…

about thoovalsparsham

More in Malayalam

Trending

Recent

To Top