Connect with us

അങ്ങനെ കേശുവേട്ടനെ ഇന്നലെ ഒരു വിധം കണ്ടുതീർത്തു; നിങ്ങളെല്ലാരും എത്ര ദിവസം എടുത്താണ് “കേശു ഈ വീടിന്റെ നാഥൻ ” കണ്ടുതീർത്തത് ; ദിലീപ് സിനിമയെ നിർത്തിയങ്ങ് അപമാനിച്ച് അശ്വതി !

Malayalam

അങ്ങനെ കേശുവേട്ടനെ ഇന്നലെ ഒരു വിധം കണ്ടുതീർത്തു; നിങ്ങളെല്ലാരും എത്ര ദിവസം എടുത്താണ് “കേശു ഈ വീടിന്റെ നാഥൻ ” കണ്ടുതീർത്തത് ; ദിലീപ് സിനിമയെ നിർത്തിയങ്ങ് അപമാനിച്ച് അശ്വതി !

അങ്ങനെ കേശുവേട്ടനെ ഇന്നലെ ഒരു വിധം കണ്ടുതീർത്തു; നിങ്ങളെല്ലാരും എത്ര ദിവസം എടുത്താണ് “കേശു ഈ വീടിന്റെ നാഥൻ ” കണ്ടുതീർത്തത് ; ദിലീപ് സിനിമയെ നിർത്തിയങ്ങ് അപമാനിച്ച് അശ്വതി !

വിവാദങ്ങളുടെ അകമ്പടിയോടെ ഒടിടി പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ സിനിമയാണ് ദിലീപ്-ഉർവശി ജോഡികൾ ഒരുമിച്ച കേശു ഈ വീടിന്റെ നാഥൻ. നാദിർഷയാണ് സിനിമ സംവിധാനം ചെയ്തത്. സംവിധാനത്തിലേക്ക് നാദിർഷ എത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞുവെങ്കിലും പ്രിയ കൂട്ടുകാരൻ ദിലീപിനെ നായകനാക്കി ആദ്യമായി ചെയ്യുന്ന സിനിമയാണ് ഇത് . കൂടാതെ ഉർവശിക്കൊപ്പം നായകനായി ദിലീപ് അഭിനയിച്ച ആദ്യത്തെ സിനിമ കൂടിയാണ് കേശു ഈ വീടിന്റെ നാഥൻ.

ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് തുടരുന്ന സിനിമ സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. അറുപത് പിന്നിട്ട കേശു എന്ന കഥാപാത്രമായി മികച്ച പ്രതികരണമാണ് ദിലീപ് നേടിക്കൊണ്ടിരിക്കുന്നത്. രത്നമ്മ എന്ന കഥാപാത്രത്തെയാണ് ഉർവശി അവതരിപ്പിച്ചത്.

രണ്ടര മണിക്കൂർ ദൈർഘ്യമുള്ള മുഴുനീള എന്റർടെനയ്‌റായാണ് കേശു ഈ വീടിന്റെ നാഥൻ അണിയറപ്രവർത്തകർ ഒരുക്കിയത്. മലയാള സിനിമയിലെ ഒരുപിടി നല്ല ഹാസ്യനടന്മാരുടെ ഒത്തുചേരൽ കൊണ്ടും ദിലീപിന്റെ വ്യത്യസ്തമാർന്ന ഗെറ്റ്പ്പ് കൊണ്ടും ചിത്രം തുടക്കം മുതൽ വാർത്തകളിൽ ഇടം നേടിയിരുന്നു. ഇന്നും ദിലീപ് വാർത്താ കോളങ്ങളിൽ നിറഞ്ഞുനിക്കുകയാണ്.

സിനിമ കണ്ട ശേഷം സീരിയൽ താരം അശ്വതി സിനിമയെ കുറിച്ച് എഴുതിയ കുറിപ്പാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ദിലീപ് ചിത്രത്തെ പരിഹസിച്ചുകൊണ്ടുള്ള കമന്റാണ് അശ്വതി പങ്കുവെച്ചത്. ‘അങ്ങനെ ഒന്നാം തീയതി മുതൽ കാണാൻ തുടങ്ങിയ കേശുവേട്ടനെ ഇന്നലെ ഒരു വിധം കണ്ടുതീർത്തു…. കേൾക്കട്ടെ നിങ്ങളെല്ലാരും എത്ര ദിവസം എടുത്തു കണ്ടു തീർക്കാൻ എന്ന്?’ എന്നായിരുന്നു സിനിമയെ കുറിച്ച് അശ്വതി എഴുതിയത്. കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ അശ്വതിയുടെ കമന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രം​ഗത്തെത്തി. അശ്വതി മനപൂർവം സിനിമയെ പരിഹസിക്കുന്നുവെന്നാണ് ചിലർ കമന്റായി കുറിച്ചത്.

വലിയ സംഭവങ്ങൾ ഒന്നും ഇല്ലാതെ, കേശു എന്നൊരു സാധാരണക്കാരന്റെ ജീവിതത്തിൽ സംഭവിക്കുന്ന ഒരു കാര്യവും അതിനെ ചുറ്റിപറ്റിയുള്ള കുറച്ചു തമാശകളും ഒക്കെ ആയി കുടുംബസമേതം കണ്ടിരിക്കാവുന്ന വളരെ ലളിതമായ ഒരു ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ.

ദിലീപ് – ഉർവശി രണ്ടുപേരും നന്നായി പെർഫോം ചെയ്‌തിട്ടുണ്ട്. നെസ്ലാനും പല ഇടത്തും ചില വൺ ലൈനിറുകളുമായി വന്നു രസിപ്പിക്കുന്നുണ്ട്. ജാഫർ, കോട്ടയം നസ്സീർ, ഷാജൺ തുടങ്ങിയവർ വലിയ ഇമ്പാക്ട് ഒന്നും ഉണ്ടാക്കുന്നില്ല എങ്കിലും മോശമാക്കിയില്ല. ചിത്രത്തിന്റെ സെക്കന്റ്‌ ക്ലൈമാക്സ്‌ എന്താണെന്നു എന്ന് കൃത്യമായി ഊഹിക്കാൻ പറ്റും എന്നത് ഒരു നെഗറ്റീവ് ആണ്. വലിയ ബോർ അടി ഒന്നും ഇല്ലാതെ ചുമ്മാ ഒരുവട്ടം കാണാവുന്ന സിനിമ എന്നാണ് പൊതു അഭിപ്രായം.

about dileep

More in Malayalam

Trending

Recent

To Top