Connect with us

നടിയെ ആക്രമിച്ച കേസില്‍ നിർണായക നീക്കം…!കാര്യങ്ങൾ മാറിമറിഞ്ഞു, കേസിൽ ലോകോത്തര ട്വിസ്റ്റ്! ദിലീപിന് കുരുക്ക് മുറുക്കും… അഴിയെണ്ണും?

News

നടിയെ ആക്രമിച്ച കേസില്‍ നിർണായക നീക്കം…!കാര്യങ്ങൾ മാറിമറിഞ്ഞു, കേസിൽ ലോകോത്തര ട്വിസ്റ്റ്! ദിലീപിന് കുരുക്ക് മുറുക്കും… അഴിയെണ്ണും?

നടിയെ ആക്രമിച്ച കേസില്‍ നിർണായക നീക്കം…!കാര്യങ്ങൾ മാറിമറിഞ്ഞു, കേസിൽ ലോകോത്തര ട്വിസ്റ്റ്! ദിലീപിന് കുരുക്ക് മുറുക്കും… അഴിയെണ്ണും?

നടിയെ ആക്രമിച്ച കേസില്‍ നിർണായക നീക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ് പ്രോസിക്യൂഷന്‍. വിചാരണ കോടതി ന‌ടപ‌‌ടികൾ ചോദ്യം ചെയ്തുകൊണ്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. കോടതി നടപടികള്‍ സുതാര്യമല്ലെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. വിചാരണ തുടങ്ങിയതിന് ശേഷം പല ഘട്ടങ്ങളിലായി വിചാരണ കോടതിയുടെ നടപടിയില്‍ പ്രോസിക്യൂഷന്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പ്രോസിക്യൂഷന്റെ ആവശ്യങ്ങൾ വിചാരണക്കോടതി നിരന്തരം അവഗണിക്കുകയാണെന്നും നിർണായക വാദങ്ങൾ രേഖപ്പെടുത്തുന്നില്ലെന്നും ആരോപിച്ചാണ് ഹൈക്കോടതിയെ സമീപിക്കുന്നത്

പ്രോസിക്യൂഷന്റെ പല ആവശ്യങ്ങളും വിചാരണക്കോടതി തള്ളിയെന്നാണ് പ്രധാന ആരോപണം. കഴിഞ്ഞ ദിവസം പ്രതികളുടെ ഫോൺ രേഖകൾ ഹാജരാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണക്കോടതി തള്ളിയിരുന്നു. വിസ്തരിച്ച ചില സാക്ഷികളേയും മറ്റ് ചിലരേയും വിസ്തരിക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല. പ്രതികളുടെ ഫോൺകോൾ രേഖകളുടെ ഒറിജിനൽ പകർപ്പ് വിളിച്ചുവരുത്തണമെന്ന പ്രോസിക്യൂഷൻ വാദവും കോടതി അംഗീകരിച്ചില്ല.

വിചാരണക്കോടതി പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് പ്രോസിക്യൂഷൻ നേരത്തെയും പരാതി ഉന്നയിച്ചിരുന്നു. കോടതി മുറിയിൽ നടി കരയുന്ന സാഹചര്യം പോലും ഉണ്ടായെന്നും നാൽപ്പതോളം അഭിഭാഷകരുടെ മുന്നിലാണ് അപകീർത്തികരമായ ചോദ്യങ്ങൾ ഉണ്ടായതെന്നും നടിയുടെ അഭിഭാഷകൻ അറിയിച്ചു. വനിതാ ജഡ്ജിയായിട്ടു പോലും ഇരയെ അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ അനുവദിച്ചെന്ന് സർക്കാരും കോടതിയിൽ പറഞ്ഞു. ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറും പ്രോസിക്യൂഷനും കഴിഞ്ഞ വർഷം സുപ്രീംകോടതിയെയും സമീപിച്ചിരുന്നു.

2017 ഫെബ്രുവരി 17നാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. നടിയുടെ കാറില്‍ അതിക്രമിച്ച് കയറിയവര്‍ നടിയെ ആക്രമിക്കുകയും രംഗങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. ക്വട്ടേഷന്‍ സംഘാംഗങ്ങളായ പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ ഉള്‍പ്പെടെയുള്ളവരാണ് ആദ്യം അറസ്റ്റിലായതെങ്കിലും പിന്നീട് ദിലീപിലേക്ക് എത്തുകയായിരുന്നു.
കടുത്ത ഉപാധികളോടെയായിരുന്നു ജാമ്യമെങ്കിലും പിന്നീട് പലപ്പോഴായി കോടതി ദിലീപിന് ഇളവ് അനുവദിച്ചു. വിചാരണ തുടങ്ങിയതിന് പിന്നാലെ കൊറോണ ഭീതി പരന്നു. തുടര്‍ന്ന് കൃത്യമായ രീതിയില്‍ വിചാരണ നടന്നില്ല. ഇതിനിടെ കേസിലെ നിര്‍ണായക തെളിവായ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ തേടിയും മറ്റും പ്രതികള്‍ കോടതിയെ സമീപിച്ചതും വിചാരണ നീളാന്‍ കാരണമായി.

വിചാരണ വേഗത്തില്‍ തീര്‍ക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നെങ്കിലും പല കാരണങ്ങളാല്‍ വിചാരണ വൈകി. ആറ് മാസം കൂടി സമയം അനുവദിച്ചിട്ടുണ്ട് കോടതി. തുടര്‍ന്നാണ് വിചാരണ അതിവേഗം പുരോഗമിക്കുന്നത്. അതിനിടെയാണ് വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷന്‍ വീണ്ടും രംഗത്തുവന്നിരുന്നത്. വിചാരണ കോടതിയുടെ നടപടി സുതാര്യമല്ലെന്ന ആക്ഷേപമാണ് പ്രോസിക്യൂഷനുള്ളത്. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജി ദിലീപ് കഴിഞ്ഞാഴ്ച സുപ്രീംകോടതിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. വിചാരണ ഏകദേശം അന്തിമഘട്ടത്തിലെത്തിയ കാര്യം സൂചിപ്പിച്ചാണ് പിന്‍മാറിയത്.

More in News

Trending

Recent

To Top