Connect with us

‘ബറോസ്‌’; സിനിമയുടെ ചിത്രീകരണം ഞായറാഴ്ച്ച പുനരാരംഭിക്കും! ക്യാരക്റ്റർ സ്കെച്ച് പങ്കുവച്ച് മോഹൻലാൽ

Malayalam

‘ബറോസ്‌’; സിനിമയുടെ ചിത്രീകരണം ഞായറാഴ്ച്ച പുനരാരംഭിക്കും! ക്യാരക്റ്റർ സ്കെച്ച് പങ്കുവച്ച് മോഹൻലാൽ

‘ബറോസ്‌’; സിനിമയുടെ ചിത്രീകരണം ഞായറാഴ്ച്ച പുനരാരംഭിക്കും! ക്യാരക്റ്റർ സ്കെച്ച് പങ്കുവച്ച് മോഹൻലാൽ

നടനിൽനിന്ന് സംവിധായകന്റെ റോളിലേക്ക് മോഹൻലാൽ ചുവടുമാറ്റുന്ന ചിത്രമാണ് ബറോസ്. ഇപ്പോഴിതാ ‘ബറോസി’ലെ ക്യാരക്റ്റർ സ്കെച്ച് പങ്കുവച്ച് മോഹൻലാൽ. സേതു ശിവാനന്ദനാണ് പോസ്റ്റർ ഡിസൈൻ ചെയ്‍തിരിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തെത്തുടർന്ന് നിർത്തിവച്ചിരുന്ന സിനിമയുടെ ചിത്രീകരണം ഞായറാഴ്ച്ച പുനരാരംഭിക്കുമെന്നും മോഹൻലാൽ അറിയിച്ചു.

താരത്തിന്റെ സംവിധാന അരങ്ങേറ്റം എന്ന നിലയിൽ പ്രഖ്യാപന സമയം മുതൽ വാർത്താ പ്രാധാന്യം ചിത്രം നേടിയിരുന്നു. സിനിമയുടെ ചിത്രീകരണം തുടങ്ങിയിരുന്നുവെങ്കിലും കോവിഡ് പ്രതിസന്ധി കാരണം ഷെഡ്യൂൾ ബ്രേക്ക് എടുക്കേണ്ടി വന്നത് ചിത്രത്തിന്റെ കണ്ടിന്യൂവിറ്റിയെ ബാധിച്ചിരുന്നു.

വാസ്കോ ഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. ബറോസിനെ കേന്ദ്രമാക്കിയാണ് ചിത്രത്തിന്റെ പ്രമേയം. ഗോവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ സംവിധാനം ചെയ്‍ത ജിജോ പുന്നൂസിന്റെ കഥയെ ആസ്‍പദമാക്കിയാണ് മോഹൻലാൽ സിനിമ സംവിധാനം ചെയ്യുന്നത്.

ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് ശിവനാണ്. നടൻ പൃഥ്വിരാജും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മോഹൻലാൽ തന്നെയാണ് നായകകഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. പതിമൂന്നുകാരനായ ലിഡിയൻ ആണ് സംഗീത സംവിധായകൻ.

More in Malayalam

Trending

Recent

To Top