Connect with us

നിരന്തരം ചോദിച്ച ചോദ്യങ്ങൾ, ഒടുവിൽ അതും പുറത്ത്! മീനാക്ഷി ഞെട്ടിച്ചു, ഇനി ചോദ്യങ്ങൾ ഇല്ല..എല്ലാവരുടേയും സംശയം തീർന്നു

Malayalam

നിരന്തരം ചോദിച്ച ചോദ്യങ്ങൾ, ഒടുവിൽ അതും പുറത്ത്! മീനാക്ഷി ഞെട്ടിച്ചു, ഇനി ചോദ്യങ്ങൾ ഇല്ല..എല്ലാവരുടേയും സംശയം തീർന്നു

നിരന്തരം ചോദിച്ച ചോദ്യങ്ങൾ, ഒടുവിൽ അതും പുറത്ത്! മീനാക്ഷി ഞെട്ടിച്ചു, ഇനി ചോദ്യങ്ങൾ ഇല്ല..എല്ലാവരുടേയും സംശയം തീർന്നു

സിനിമയിൽ ചുവട് വെച്ചിട്ടില്ലെങ്കിലും ദിലീപിന്റെ മകൾ മീനാക്ഷിയ്ക്ക് ആരാധകർ ഏറെയാണ്. ടിക്ടോക്ക് വീഡിയോയിലൂടെയാണ് മീനാക്ഷി പ്രേക്ഷകരുടെ ഇടയിൽ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ ഇൻസ്റ്റഗ്രാമിലും സജീവമാണ്. സോഷ്യൽ മീഡിയയിലൂടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും താരപുത്രി പങ്കുവെയ്ക്കാറുണ്ട് . മീനാക്ഷിയുടെ പോസ്റ്റുകൾ നിമിഷനേരം കൊണ്ടാണ് വൈറലാവുന്നത്. ഇപ്പോൾ ഇതാ മീനാക്ഷിയുടെ പുത്തൻ പോസ്റ്റാണ് സോഷ്യൽ മീഡിയായിൽ ഇടം പിടിച്ചത്.

ക്രിസ്തുമാസ് അവധിക്കായി നാട്ടിൽ എത്തിയിരിക്കുകയാണ് മീനാക്ഷി. സന്ധ്യനേരത്തെ ചിത്രം പങ്കുവെച്ച്
കൊണ്ടാണ് വീട്ടിലെത്തിയ വിവരം മീനാക്ഷി പങ്കുവെച്ചിരിക്കുന്നത്. ഇത് സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും വൈറൽ ആയിട്ടുണ്ട്.

ദിലീപ് കഴിഞ്ഞ ദിവസം പുതിയ ആഢംബര കാർ സ്വന്തമാക്കിയിരുന്നു. മിനി കൂപ്പറിലുള്ള നടന്റേയും കുടുംബത്തിന്റേയും യാത്ര സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദിലീപിനോടൊപ്പം കാവ്യയേയും മഹാലക്ഷ്മിയേയും കണ്ടതോടെ മൂത്ത മകൾ മീനാക്ഷിയെ അന്വേഷിച്ച് ആരാധകർ എത്തിയിരുന്നു. മീനൂട്ടി എവിടെ എന്നായിരുന്നു ആരാധകർ ചോദിച്ചത്. താരപുത്രിയെ തേടിയവർക്കുള്ള മറുപടി കൂടിയാണ് ഈ ഇൻസ്റ്റഗ്രാം പോസ്റ്റ്. മീനാക്ഷി ഇല്ലാതെയായിരുന്നു ദിലീപും കാവ്യയും ദുബായിൽ പോയത്. അന്നും ആരാധകർ താരപുത്രിയെ അന്വേഷിച്ചിരുന്നു

താരപുത്രി ചെന്നൈയിലാണ് എംബിബിഎസ് പഠിക്കുന്നത്. ഓണം, വിഷു, ഈസ്റ്റർ എന്നിങ്ങനെയുള്ള അവധി ദിനങ്ങളിൽ മീനാക്ഷി അച്ഛന് അരികിലേയ്ക്ക് എത്താറുണ്ട്. സഹോദരി മഹാലക്ഷ്മിയുടെ പിറന്നാളിനും മീനാക്ഷി എത്തിയിരുന്നു. അനുജത്തിയോടൊപ്പമുള്ള മീനാക്ഷീയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു,

അതോടൊപ്പം കഴിഞ്ഞ ദിവസം മീനാക്ഷി പങ്കുവെച്ചിരിക്കുന്ന വിശേഷവും ശ്രദ്ധ നേടിയിരുന്നു. മീനാക്ഷിയുടെ അടുത്ത സുഹൃത്ത് നടി നമിത പുതുതായി തുടങ്ങുന്ന ബൊട്ടീക്കിനെ കുറിച്ചാണ് മീനാക്ഷി പങ്കുവെച്ചിരിക്കുന്നത്. നമിതയുടെ പുത്തന്‍ ബൊട്ടീക്കില്‍ മീനാക്ഷിയും പങ്കാളിയാണോ എന്നാണ് മീനാക്ഷിയുടെ സ്റ്റോറിയില്‍ നിന്നും മനസിലാകുന്നത്. കഴിഞ്ഞ ദിവസം നമിത പങ്കുവെച്ച അതേ പോസ്റ്റാണ് മീനാക്ഷിയും പങ്കുവെച്ചത്. കാവ്യയ്ക്ക് ലക്ഷ്യ എന്നൊരു ബൊട്ടീക്ക് ഉള്ളതായി എല്ലാവര്‍ക്കും അറിയാം. ഈ ഇടയ്ക്ക് മീനാക്ഷി അത് തിരികെ കൊണ്ടു വന്നു എന്ന് കാവ്യ തന്നെ തുറന്ന് പറഞ്ഞിരുന്നു. ആ സ്ഥിതിയ്ക്ക് ഇത് കാവ്യയ്ക്ക് ഒരു തിരിച്ചടിയല്ലേ എന്നാണ് ആരാധകര്‍ ചോദിച്ചത്

മീനാക്ഷി ചെന്നൈയിൽ ആണെങ്കിൽ വിവാഹശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് കാവ്യ. അഭിനയത്തിൽ സജീവമായി നിൽക്കുമ്പോഴാണ് കാവ്യ വിവാഹിതയാവുന്നത്. കല്യാണത്തിന് ശേഷം കുടുംബിനിയായി മാറുകയായിരുന്നു. അഭിനയത്തിൽ സജീവമല്ലെങ്കിലും പൊതുവേദികളിലും സ്വകാര്യ ചടങ്ങുകളിലും ദിലീപിനോടൊപ്പം നടി പ്രത്യക്ഷടാറുണ്ട്. ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കാറുമുണ്ട്.

More in Malayalam

Trending

Recent

To Top