Connect with us

എന്റെ പൊന്ന് മാമാ മതി വെള്ളപൂശിയത്!! സിദ്ധുവിനെ ഉടനെ തന്നെ താഴേക്ക് തള്ളിയിടുമോ??

serial

എന്റെ പൊന്ന് മാമാ മതി വെള്ളപൂശിയത്!! സിദ്ധുവിനെ ഉടനെ തന്നെ താഴേക്ക് തള്ളിയിടുമോ??

എന്റെ പൊന്ന് മാമാ മതി വെള്ളപൂശിയത്!! സിദ്ധുവിനെ ഉടനെ തന്നെ താഴേക്ക് തള്ളിയിടുമോ??

വീട്ടമ്മമാർ ഏറ്റവുംകൂടുതൽ കാണുന്ന സീരിയലാണ് കുടുംബവിളക്ക്. 2020ൽ ആരംഭിച്ച പരമ്പര സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. തുടക്കത്തിൽ എല്ലാ പ്രേക്ഷകരേയും തൃപ്തിപ്പെടുത്താൻ കുടുംബവിളക്കിന് കഴിഞ്ഞിരുന്നില്ല. എന്നാൽ കഥാഗതി മാറിയതോടെ ആരാധകരുടെ എണ്ണവും വർധിക്കുകയായിരുന്നു.

സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്‍റെ കഥ പറയുന്ന പരമ്പരയെ ഇരുകൈയ്യും നീട്ടിയാണ് കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഭര്‍ത്താവിൽ നിന്നും മക്കളിൽ നിന്നും മറ്റുള്ള കുടുംബാംഗങ്ങളിൽ നിന്നും സുമിത്രയുടെ ജീവിതത്തിൽ ഉണ്ടാകുന്ന അസ്വാരസ്യങ്ങളും സംഘര്‍ഷങ്ങളും. തുടർന്ന് അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എത്തിയ ഒരു ബിസിനസ് കാരിയായ സ്ത്രീയുടെ ജീവിതമാണ് പരമ്പര.

സീരിയലിന്റെ തുടക്കത്തിൽ ഭർത്താവായ സിദ്ധാർഥ് നെഗറ്റീവ് കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത്. അടുക്കളയിൽ മാത്രം ജീവിതം തള്ളി നീക്കുന്ന ഭാര്യ, നന്നായി സംസാരിക്കാൻ അറിയില്ല.. ഇങ്ങനെയൊക്കെയുള്ള ഒരുപാട് പേരുകളായിരുന്നു സുമിത്രയ്ക്ക് സിദ്ധു ചാർത്തിയിരുന്നത്. സഹപ്രവർത്തകയായ വേദികയെ കണ്ടപ്പോൾ, വീട്ടിൽ ഒരു ഭാര്യ ഉണ്ടെന്നും.. ഇതിലും നല്ല ഗുണങ്ങൾ ഭാര്യയ്ക്കുണ്ടെന്നും മറന്നു പോയി.

പക്ഷെ, സഹപ്രവർത്തകയെ കല്യാണം കഴിച്ചു കഴിഞ്ഞപ്പോഴാണ്, വേദികയുടെ യഥാർത്ഥ മുഖവും കാണുന്നത്. അതോടുകൂടി സിധുവിന് കിട്ടിയത് എട്ടിന്റെ പണി. പിന്നീടാണ് മുൻ ഭാര്യയെയും തന്നെ, എങ്ങനെയൊക്കെയാണ് സുമിത്ര നോക്കുന്നതെന്നും ചിന്തിക്കുന്നത്.

ഒടുവിൽ, അക്കരപ്പച്ച തേടിപ്പോയ സിദ്ധുവിന് മനം മാറ്റം സംഭവിച്ചിരിക്കുന്നുണ്ട്…. ഇപ്പോൾ, വേദികയെ വേണ്ട.. സുമിത്രയോടായി ആരാധന. എന്റെ പൊന്നു റൈറ്റർ മാമ അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ.. ഈ സിദ്ധുവിനെ എന്തിനാ ഇങ്ങനെ വെള്ള പൂശുന്നത്, വേദികയും സിദ്ധുവും ഒരുമിച്ചല്ലേ… ഇതൊക്കെയും വരുത്തി വെച്ചത്. ഇപ്പോൾ സിദ്ധു പുണ്യാളനായും വേദിക കുറ്റക്കാരിയും.

എങ്കിലും, മറു വശം ചിന്തിക്കുമ്പോൾ… വേദികയുടെ ഭാഗത്ത് തെറ്റുകളോട് തെറ്റാണ്. എന്തിനാണ് സിദ്ധുവിന്റെ ആദ്യ ഭാര്യയെ നോക്കാൻ പോകുന്നത്. വേദികയെ, ആവീട്ടിലുള്ള അനിരുദ്ധിനും, സരസ്വതിയമ്മയ്ക്കും മാത്രമാണ് ഇഷ്ടമുള്ളത്. പിറന്നാൾ ആഘോഷവും അടുത്ത ആഴ്ചയിലെ എപ്പിസോഡുകൾ കൂടി കഴിയുമ്പോൾ, അനികുട്ടനും കൂടി മാറ്റം വരാൻസാധ്യതയുണ്ട് . പിന്നെ ശരണ്യയും…

അപ്പോൾ, ഭർത്താവിന്റെ വീട്ടിൽ തന്നെ കയറ്റാത്തതിന് കാരണം താനാണെന്ന് സ്വയം മനസ്സിലാക്കണമായിരുന്നു. ഇതിപ്പോൾ, വെറുതെ സുമിത്രയുടെ പുറകെ നടക്കുന്നു. സിദ്ധുവാണെങ്കിൽ ഇപ്പോൾ നല്ല കുട്ടിയുമായി. ഒരു പക്ഷെ, വേദികയുടെ ഈ സ്വഭാവം നല്ലതുപോലെ മനസ്സിലാക്കിയതുകൊണ്ടുമാകാം.

ഇനി സ്ക്രിപ്റ്റിൽ എന്തെങ്കിലും മാറ്റം വന്നാലോ, സിദ്ധുവിനെ വെള്ള പൂശാൻ പറ്റാത്ത ഏതെങ്കിലും സാഹചര്യം വന്നാലോ.. ഇവരെല്ലാവരും ചേർന്ന് തന്നെ താഴെ തള്ളിയിടും.

പിന്നെ, ഒരു കാര്യം പറയാതിരിക്കാൻ വയ്യ. സിദ്ധാർത്ഥായി അഭിനയിക്കുന്ന കെ കെ മേനോന്റെ അഭിനയവും, ആ ലുക്കും, അതിനി നെഗറ്റീവ് ആയാലും, പോസിറ്റീവ് ആയാലും കഥാപാത്രത്തിന് യാതൊരുവിധ കോട്ടവും സംഭവിക്കാതെ അഭിനയിക്കും. അക്കാര്യം പ്രേക്ഷകരും നിരവധി തവണ കമെന്റിലൂടെ അറിയിക്കാറുണ്ട്.

സിനിമകളിൽ സജീവ സാന്നിദ്ധ്യമായിരുന്ന നിരവധി താരങ്ങളും കുടുംബവിളക്ക് പരമ്പരയുടെ ഭാഗമായിട്ടുണ്ട്. നടി മീരാ വാസുദേവ്, കൃഷ്ണകുമാര്‍, ആനന്ദ് നാരായണൻ , നൂബിന്‍ ജോണി, ആതിര മാധവ്‌, സുമേഷ് , മഞ്ജു സതീഷ് , കെ പി എസ് സി സജീവ്, ശരണ്യ എന്നിവര്‍ ആണ് പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചുകൊണ്ടിരുന്നത്.

ബംഗാളി സീരിയലായ ശ്രീമേയിയുടെ മലയാളം പതിപ്പാണ് കുടുംബവിളക്ക്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഹിന്ദി ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മറ്റ് ഭാഷകളിൽ നിന്നും ലഭിക്കുന്നത്. റേറ്റിംഗിൽ ആദ്യ സ്ഥാനമായിരുന്നു സീരിയലിന്. എന്നാൽ കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി രണ്ടാം സ്ഥാനത്തിലേയ്ക്ക് മാറിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ മടങ്ങി വരാനുള്ള ശ്രമത്തിലാണ് കുടുംബവിളക്ക് ടീം.

More in serial

Trending

Recent

To Top