Connect with us

ബിബി സീസൺ 4, ഇടിവെട്ട് പട്ടിക പുറത്ത്! മത്സരാർത്ഥികളെ കണ്ട് ആകാംഷയോടെ പ്രേക്ഷകർ…സന്തോഷ് പണ്ഡിറ്റ് മുതൽ വാവസുരേഷ് വരെ

Malayalam

ബിബി സീസൺ 4, ഇടിവെട്ട് പട്ടിക പുറത്ത്! മത്സരാർത്ഥികളെ കണ്ട് ആകാംഷയോടെ പ്രേക്ഷകർ…സന്തോഷ് പണ്ഡിറ്റ് മുതൽ വാവസുരേഷ് വരെ

ബിബി സീസൺ 4, ഇടിവെട്ട് പട്ടിക പുറത്ത്! മത്സരാർത്ഥികളെ കണ്ട് ആകാംഷയോടെ പ്രേക്ഷകർ…സന്തോഷ് പണ്ഡിറ്റ് മുതൽ വാവസുരേഷ് വരെ

ഇന്ത്യൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആണ് ആദ്യം ബിഗ് ബോസ് ഷോ ആരംഭിക്കുന്നത്. വൻ വിജയമായതിനെ തുടർന്ന് മറ്റ് തെന്നിന്ത്യൻ ഭാഷകളിലേയ്ക്ക് കൂടി ആരംഭിച്ചു. 2018 ലാണ് മലയാളത്തിൽ ബിഗ് ബോസ് ആരംഭിക്കുന്നത്.

മോഹൻലാൽ അവതാരകനായി എത്തിയ ഷോ വൻ വിജയമായിരുന്നു. പിന്നീട് 2020 രണ്ടാം സീസണും 2021 ൽ മൂന്നാം സീസണും തുടങ്ങുകയായിരുന്നു . എന്നാൽ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ട് സീസണുകളും പകുതിയിൽ നിർത്തി വെച്ചു

കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു ബിഗ് ബോസ് സീസൺ മൂന്ന് ആരംഭിച്ചത്. 14 ദിവസത്തെ ക്വാറന്റൈന് ശേഷമായിരുന്നു ഫെബ്രുവരി 14 ന് മത്സരാർഥികൾ ഹൗസിലെത്തിയത്. എന്നാൽ ലോക്ക് ഡൗൺ പ്രതിസന്ധി രൂക്ഷമായപ്പോൾ ഷോ ഉപേക്ഷിക്കുകയായിരുന്നു. 95ാം ദിവസമാണ് മത്സരം നിർത്തി വെച്ചു. പിന്നീട് വോട്ടിങ്ങിലൂടെ മണിക്കുട്ടനെ വിജയിയായി തിരഞെടുക്കുകയും ചെയ്തു. ബിഗ് ബോസ്സ് മൂന്നാം സീസൺ അവസാനിച്ചതിന് പിന്നാലെ സീസൺ 4 നെ കുറിച്ചുള്ള ചർച്ചയും സോഷ്യൽ മീഡിയയിൽ നടന്നിരുന്നു.

ബിഗ് ബോസ്സ് സീസൺ4 ന്റെ പ്രഡിക്ഷൻ ലിസ്റ്റും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. ഇപ്പോഴിതാ ബിഗ് ബോസ്സ് വാർത്തകൾ യഥാസമയം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഒരു യൂട്യൂബ് ചാനൽ സീസൺ4 ന്റെ പ്രഡിക്ഷൻ ലിസ്റ്റ് പുറത്ത് വിട്ടിരിക്കുകയാണ്

പല മേഖലകളിൽ നിന്നാണ് മത്സരാത്ഥികളെ ഷോയിലേക്ക് തിരഞ്ഞെടുക്കുന്നത്. ഫിലിം,ടിവിയിൽ നിന്നാണ് ഏറ്റവും കൂടുതൽ മത്സരാർത്ഥികൾ ബിഗ് ബോസ്സിൽ എത്തിയത്. മലയാളത്തിൽ ഇതുവരെ സാധാരണക്കാർ പങ്കെടുത്തിട്ടില്ല. ഹിന്ദിയിലും വരെ റെയർ ആയിട്ട് മാത്രമാണ് സാധാരണക്കാരെ എടുത്തിട്ടുള്ളു.. ഹിന്ദിയിൽ പൊളിറ്റിക്‌സിൽ നിന്ന് ആളുകൾ മത്സരിക്കാൻ എത്തിയിട്ടുണ്ട്. മലയാളത്തിൽ അത് പ്രതീക്ഷിക്കാമെന്നാണ് വീഡിയോയിൽ പറയുന്നത്.

ബിഗ് ബോസ്സ് മേക്കേഴ്‌സ് ആണ് മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. പ്രഡിക്ഷൻ ലിസ്റ്റ് ഇടാൻ മാത്രമേ നമുക്ക് സാധിക്കുകയുള്ളു… അവരാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്. എല്ലാം വളരെ രഹസ്യമായിരിക്കും. അറിയപ്പെടുന്നതും അറിയപ്പെടാറ്റാത്തതുമായ വ്യക്തികൾ ഇത്തവണ മത്സരിക്കാൻ എത്തുമെന്നാണ് വീഡിയോയിൽ രേവതി പറയുന്നത്. എന്നാൽ നമ്മുടെ മസ്സിൽ ഇടം പറ്റുന്നവരായിരിക്കും കിരീടവുമായി പോവുക. സാധ്യത ലിസ്റ്റിൻ 15 പേരെയാണ് രേവതി പറയുന്നത്

15 പേരെ ആരൊക്കെയാണെന്ന് നോക്കാം

സന്തോഷ് പണ്ഡിറ്റ്.. ഇപ്പോൾ സോഷ്യൽ മീഡിയയിലും അല്ലാതെയുമായി സന്തോഷ് പണ്ഡിറ്റ് ആണ് തിളങ്ങിനിൽക്കുന്നത്. സ്റ്റാർ മാജിക്കിലൂടെയാണ് വിവാദ താരമായി അദ്ദേഹം മാറിയത്.

ഇൻഫ്ലുവെൻസർ എന്ന കാറ്റഗറിയിൽ വാവസുരേഷ് ഇത്തവണ മത്സരാർത്ഥിയായി എത്താൻ ചാൻസ് ഉണ്ടെന്നും വീഡിയോയിൽ പറയുന്നു.

ആക്ടർ മോഡലുമായ ജിയ ഇറാനി ഇത്തവണ എത്തും . റിതുവിനെ അറിയുന്ന ആരാധകര്‍ക്കെല്ലാം സുപരിചിതമായ പേരാണ് ജിയ ഇറാനി. താനും റിതുവും പ്രണയത്തിലാണെന്ന് നേരത്തെ ജിയ ഇറാനി സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബിഗ് ബോസ് ഷോ അവസാനിച്ചതിന് പിന്നാലെ ഇരുവര്‍ക്കുമിടയിലെ ബന്ധത്തില്‍ വിള്ളലുകള്‍ വീഴുകയായിരുന്നു. അതോടെയാണ് ജിയാ വാർത്തകളിൽ നിറഞ്ഞത്

ശ്രീലക്ഷി അറക്കലിന്റെ പേരാണ് പിന്നീട് ഉയർന്ന് കേൾക്കുന്നത്. ടിക് ടോക്കിലൂടെ പ്രേക്ഷകർ ശ്രദ്ധ നേടിയ അഖിൽ ദീർഘ കാലമായി ടെലിവിഷൻ പരമ്പരകളിലൂടെ തിളങ്ങി നിൽക്കുന്ന അനീഷ് രവി എന്ന നടന്റെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്.

ലക്ഷിമിപ്രിയ, കൊല്ലം സുധി, ബിനു അടിമാലി, നെൽസൺ, ലിന്റോ റോണി, ചക്കപ്പഴം ഫെയിം ശ്രുതി രജനീകാന്ത്,സുബി സുരേഷ്, നടൻ വിനോദ് കോവൂർ, അനാർക്കലി മരക്കാർ, രാജേഷ് ഹെബ്ബാർ, റിയാസ് ഖാൻ എന്നിവരുടെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്.

ഈ പറഞ്ഞവരിൽ ടോപ് 10 വരെ സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കാമെന്നാണ് വീഡിയോയിൽ രേവതി പറയുന്നത്. വരുമോ ഇല്ലയോ എന്ന് കാത്തിരുന്ന് കാണാം

Continue Reading
You may also like...

More in Malayalam

Trending

Recent

To Top