Connect with us

കുറച്ചു കൂടെ ശ്രദ്ധിച്ചിരുന്നേല്‍ മറ്റൊരു ലെവലിലേക്ക് ഉയര്‍ത്താമായിരുന്നു… സിനിമക്ക് ലഭിക്കുന്ന രീതിയിലുള്ള നെഗറ്റീവ് അഭിപ്രായങ്ങള്‍ അത് അര്‍ഹിക്കുന്നില്ല, കുടുംബപ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന് വിശ്വാസമുണ്ട്; കുറിപ്പ് വൈറൽ

Malayalam

കുറച്ചു കൂടെ ശ്രദ്ധിച്ചിരുന്നേല്‍ മറ്റൊരു ലെവലിലേക്ക് ഉയര്‍ത്താമായിരുന്നു… സിനിമക്ക് ലഭിക്കുന്ന രീതിയിലുള്ള നെഗറ്റീവ് അഭിപ്രായങ്ങള്‍ അത് അര്‍ഹിക്കുന്നില്ല, കുടുംബപ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന് വിശ്വാസമുണ്ട്; കുറിപ്പ് വൈറൽ

കുറച്ചു കൂടെ ശ്രദ്ധിച്ചിരുന്നേല്‍ മറ്റൊരു ലെവലിലേക്ക് ഉയര്‍ത്താമായിരുന്നു… സിനിമക്ക് ലഭിക്കുന്ന രീതിയിലുള്ള നെഗറ്റീവ് അഭിപ്രായങ്ങള്‍ അത് അര്‍ഹിക്കുന്നില്ല, കുടുംബപ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന് വിശ്വാസമുണ്ട്; കുറിപ്പ് വൈറൽ

മരക്കാർ റിലീസ് ചെയ്തതിന് പിന്നാലെ സിനിമയെ പുകഴ്ത്തിയും ഇകഴ്ത്തിയും നിരവധി അഭിപ്രായങ്ങള്‍ ആണ് ഇപ്പോള്‍ ഉയരുന്നത്. അതില്‍ സിനിമയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചില പ്രസ്താവനകളോട് യോജിക്കാന്‍ ആകില്ലെന്നാണ് ഫിജിന്‍ എന്ന ആരാധകന്‍ സിനിമ കണ്ടതിന് ശേഷം പറയുന്നത്. കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്

കുറിപ്പിന്റെ പൂർണ്ണ രൂപം

ഡിസംബര്‍ 2 , രാത്രി പന്ത്രണ്ട് മണി.ഒരു ഇന്‍ഡസ്ട്രിയുടെയും അതിന്റെ പ്രേക്ഷകരുടെയും രണ്ട് വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ച സമയം. മൂന്ന് മണിക്കൂറിനു ശേഷം സിനിമ കഴിഞ്ഞപ്പോള്‍ പ്രതീക്ഷിച്ചതിനു നേര്‍ വിപരീതമാണ് സംഭവിച്ചത്. നെഗറ്റീവ് റിവ്യൂകളുടെ കുത്തൊഴുക്ക്.കട്ട ഫാന്‍സ് പോലും നിരാശരായിരിക്കുന്നു. ആകെ തകര്‍ന്ന് പോയ നിമിഷം.ഇന്ന് 10.30 ക്ക് സിനിമ കാണാന്‍ ഉള്ള സകല മൂഡും പോയി,അത്രയും വലുതായിരുന്നു തള്ളിപ്പറഞ്ഞവരുടെ വാക്കുകള്‍. പ്രിയദര്‍ശന്‍ ചതിച്ചു,മോഹന്‍ലാല്‍ ചതിച്ചു,ആന്റണി തിയറ്ററുകാരെ ചതിച്ചു എന്ന് തുടങ്ങി അലമുറകള്‍. ഇതിനിടയില്‍ ഒടിയനും മാമാങ്കവും ഇതിനേക്കാള്‍ ഭേദമാണെന്ന് ചിലര്‍. എല്ലാവരുടെയും അഭിപ്രായങ്ങളെ മാനിക്കുന്നു. പക്ഷെ ഒടിയനും മാമാങ്കവും മരക്കാറിനെക്കാള്‍ ഇഷ്ടപ്പെട്ടു എന്ന് പറയുന്നവരോട്, ആ പറഞ്ഞവനെ ഇങ്ങു വിളി എന്ന് മാത്രമേ പറയാനുള്ളൂ. ഒരു ഗാപ് കിട്ടിയപ്പോള്‍ അര്‍ഹതയില്ലാത്ത രീതിയില്‍ തരം താഴ്ത്തുന്നതായേ അതിനെ കാണാന്‍ സാധിക്കൂ.

പറഞ്ഞു വരുന്നത് , ഒരു ആവറേജ്/ബിലോ ആവറേജ് സിനിമ പ്രതീക്ഷിച്ചു തിയറ്ററിലേക്ക് പോയ എനിക്ക് കിട്ടിയത് ഒരു കിടിലന്‍ എക്‌സ്പീരിയന്‍സ് തന്നെ ആയിരുന്നു. ആദ്യത്തെ അരമണിക്കൂര്‍ കഴിഞ്ഞാല്‍ ലാഗ് തുടങ്ങും എന്നൊക്കെ കേട്ടിരുന്നു. നല്ല രീതിയില്‍ തന്നെ തുടങ്ങി,പ്രണവ് മോഹന്‍ലാല്‍ സീനുകളൊക്കെ മികച്ചു നിന്നു. മോഹന്‍ലാല്‍ ഇന്‍ട്രോ ഒക്കെ കിടു ആയിരുന്നു. ഫ്രെയിംസ് മികച്ചതായിരുന്നു. വിഷ്വല്‍ എഫക്ട്‌സും.ഇന്റര്‍വെല്‍ സീന്‍ കിടു ആയിരുന്നു. പിന്നെയും പേടി രണ്ടാം പകുതി ആയിരുന്നു.ഉറങ്ങിപ്പോയി എന്നൊക്കെ ഇന്നലെ ചിലര്‍ പറഞ്ഞത് കേട്ടിരുന്നു.പക്ഷെ രണ്ടാം പകുതിയും ഒരു പോലെ ഇഷ്ടമായി. യുദ്ധസീനുകള്‍ കിടു ആയി തോന്നി. ക്ലൈമാക്‌സ് സീന്‍ ആണ് പഴ്‌സണലി ഏറ്റവും ഇഷ്ടമായ സീക്വന്‍സ്. ആ സമയത്തെ ബിജിഎം ഒക്കെ വേറെ ലെവല്‍. കുറ്റങ്ങള്‍ ഇല്ലാത്ത പെര്‍ഫെക്റ്റ് മൂവി ആണിതെന്ന് ഞാന്‍ പറയുന്നില്ല. കുറ്റങ്ങള്‍ ഉണ്ട്. പ്രത്യേകിച്ച് എഡിറ്റിംഗ്.ഒരു അമേച്ചര്‍ ഫീല്‍ ആയിരുന്നു.

സീന്‍ ജമ്പ് ഒക്കെ ഫ്ളോ ഇല്ലാത്ത പോലെ തോന്നി.വല്ലാത്ത കല്ല് കടിയായിരുന്നു എഡിറ്റിംഗ് പിഴവുകള്‍. പിന്നെ സിനിമയുമായി ഒരു ചേര്‍ച്ചയും തോന്നാത്ത രീതിയില്‍ പാട്ടുകള്‍. പിന്നെ ബിജിഎം ഒരു ഇമ്പാക്ട് തന്നില്ല.ട്രെയിലറിലെ ബിജിഎം കിടു ആയിരുന്നു. ഇന്റര്‍വെല്‍ സീനിലും ക്ലൈമാക്‌സ് സീക്വന്‍സിലും സ്‌കോര്‍ കിടു ആയിരുന്നു. ഒരു ബാഹുബലിയോ കെജീഎഫ് ഓ പ്രതീക്ഷിച്ചു പോയതാകാം പിഴച്ചു പോയത്. പ്രിയദര്‍ശനും മോഹന്‍ലാലും ആവര്‍ത്തിച്ചു പറഞ്ഞ പോലെ ഒരു ഇമോഷണല്‍ ത്രില്ലര്‍ എന്ന അനുഭവം തന്നെ എന്നിലെ പ്രേക്ഷകന് ലഭിച്ചു. കാസ്റ്റിംഗ് മലയാളത്തിന് പുറത്ത് നിന്ന് വന്ന് ചെയ്ത എല്ലാവരും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. പ്രിയദര്‍ശന്‍ എന്ന ക്രാഫ്റ്റ്മാന്റെ മാക്‌സിമം ആണോ മരക്കാര്‍ എന്ന് ചോദിച്ചാല്‍ ഒരിക്കലുമല്ല.

കുറച്ചു കൂടെ ശ്രദ്ധിച്ചിരുന്നേല്‍ ഇനിയും മറ്റൊരു ലെവെലിലേക്ക് ഉയര്‍ത്താമായിരുന്നു. പക്ഷെ ഇപ്പോള്‍ സിനിമക്ക് ലഭിക്കുന്ന രീതിയിലുള്ള നെഗറ്റീവ് അഭിപ്രായങ്ങള്‍ അത് അര്‍ഹിക്കുന്നില്ല എന്ന് തോന്നിപ്പോയി സിനിമ കണ്ട് കഴിഞ്ഞപ്പോള്‍. കുടുംബപ്രേക്ഷകര്‍ സിനിമ ഏറ്റെടുക്കുമെന്ന് വിശ്വാസമുണ്ട്.

(ഹിസ്റ്റോറിക്കല്‍ അക്ക്യൂറസി എത്രത്തോളമുണ്ടെന്ന് എനിക്കറിയില്ല) പഴ്‌സണലി ഞാന്‍ സംതൃപ്തനാണ് ,വളരെയധികം സംതൃപ്തന്‍.ഇന്നലെത്തെ നെഗറ്റീവ് റിവ്യൂസ് കണ്ടപ്പോള്‍ പലരും ടിക്കറ്റ് കാന്‍സല്‍ വരെ ചെയ്തത് കണ്ടു , ആമസോണ്‍ പ്രൈമില്‍ വരുമ്പോള്‍ കാണാം എന്നൊക്കെ പറഞ്ഞിട്ട്. ഒരിക്കലും അത് ചെയ്യരുത്. കണ്ട് നോക്കണം,പറയുന്നത്ര മോശമല്ല മരക്കാര്‍. ഒരു പക്ഷെ എന്നെപ്പോലെ നന്നായി ഇഷ്ടപ്പെട്ടാലോ.

More in Malayalam

Trending

Recent

To Top