Connect with us

പാടാത്ത പൈങ്കിളിയോ തൂവൽസ്പർശമോ? പുത്തൻ പരമ്പര വരുമ്പോൾ സമയം മാറാൻ സാധ്യത ഇവയിലേത്? പ്രേക്ഷകർ ചർച്ച ചെയ്യുന്നു!

Malayalam

പാടാത്ത പൈങ്കിളിയോ തൂവൽസ്പർശമോ? പുത്തൻ പരമ്പര വരുമ്പോൾ സമയം മാറാൻ സാധ്യത ഇവയിലേത്? പ്രേക്ഷകർ ചർച്ച ചെയ്യുന്നു!

പാടാത്ത പൈങ്കിളിയോ തൂവൽസ്പർശമോ? പുത്തൻ പരമ്പര വരുമ്പോൾ സമയം മാറാൻ സാധ്യത ഇവയിലേത്? പ്രേക്ഷകർ ചർച്ച ചെയ്യുന്നു!

കുടുംബബന്ധങ്ങളും പ്രണയവും നർമ്മവും എല്ലാം കോർത്തിണക്കി പ്രേക്ഷകരെ തൃപ്തിപ്പെടുത്തിക്കൊണ്ടാണ് ഏഷ്യാനെറ്റ് പരമ്പരകളത്രയും നമ്മുടെ സ്വീകരണ മുറിയിൽ എത്തുന്നത്. പലപ്പോഴും ഏഷ്യാനെറ്റ് സീരിയലുകൾ ആയിരം എപ്പിസോഡുകൾ വരെ പിന്നിട്ട്

മലയാളത്തിൽ ആയിരം എപ്പിസോഡുകൾ പിന്നിട്ട സീരിയൽ കഥകൾ ഉണ്ട്. അത്രയും വലിച്ചുനീട്ടുന്നു എന്നൊക്കെ വിമർശനങ്ങൾ വരുമ്പോഴും സീരിയൽ കാണാൻ പ്രേക്ഷകർ ഉണ്ട് എന്നാതാണ് സത്യം. അടുത്തിടെ അവസാനിച്ച കസ്തൂരിമാൻ ആയിരത്തോടടുത്തിട്ടാണ് തീർന്നത്. പക്ഷെ ഇന്നും ജീവിയാ ജോഡികളെ മിസ് ചെയ്യുന്നവർ ധാരാളമാണ്. കസ്തൂരിമാൻ പെട്ടന്നവസാനിപ്പിച്ചു എന്നതിൽ ഇന്നും വിഷമം പറയുന്നവർ ഉണ്ട്.

എന്നാൽ ഇപ്പോൾ ഏഷ്യാനെറ്റിൽ പുത്തൻ പരമ്പരകളുടെ ബഹളമാണ്.ഈ വർഷം തന്നെ ഇതിപ്പോൾ അഞ്ചാമത്തെ സീരിയൽ ആണ് എത്തുന്നത്. കൂടെവിടെ തൂവൽസ്പർശം സസ്നേഹം ദയ ഇപ്പോഴിതാ പുത്തൻ പ്രണയ ജോഡികളെ അണിനിരത്തി വ്യത്യസ്തമാർന്ന മറ്റൊരു കഥ എത്തുകയാണ്. തിങ്കളാഴ്‌ച രാത്രി 8. 30 നാണ് പളുങ്ക് സമയം ക്രമീകരിച്ചിരിക്കുന്നത്.

സാധാരണ തിങ്കൾ മുതൽ വെള്ളിവരെ തൂവൽസ്പർശമാണ് ആരാധകർ കാണുന്ന പതിവ് പരമ്പര. എന്നാൽ, പളുങ്ക് വരുന്നതോടെ തൂവൽസ്പർശത്തിന്റെ സമയം എന്താകുമെന്നുള്ളതാണ് പ്രേക്ഷകർ അറിയാൻ കാത്തിരിക്കുന്നത്.

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികൾ സ്വീകരിച്ച സീരിയലാണ് തൂവൽസ്പർശം.തമ്മിലറിയാത്ത രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കുന്ന, ആക്ഷന്‍ ത്രില്ലര്‍ ഫാമിലി പരമ്പരയാണ് തൂവല്‍സ്പര്‍ശം. കൂട്ടിക്കാലത്ത് സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന സഹോദരിമാര്‍ അമ്മയുടെ മരണത്തോടെ ജീവിതത്തിന്റെ വിപരീതങ്ങളായ ദിശകളിലേക്ക് വലിച്ചെറിയപ്പെടുകയാണ്. സഹോദരിമാരായ ശ്രേയയും മാളുവും വര്‍ഷങ്ങള്‍ക്കുശേഷം ഒരേ നഗരത്തിലെ കള്ളനും പൊലീസും കളിയില്‍ ഏര്‍പ്പെടുകയാണ്. അമ്മയുടെ മരണശേഷം അനുകൂല സാഹചര്യങ്ങളിലൂടെ മുന്നോട്ടുപോയ ശ്രേയ നന്ദിനി ഐ.പി.എസ് ആയി മാറുന്നു. എന്നാല്‍ ജീവിതത്തിലെ മോശം കാലത്തിലൂടെ കടന്നുപോയ മാളു (തുമ്പി) നഗരത്തിലെ ഹൈടെക് മോഷ്ടാവായാണ് മാറുന്നത്.

സ്വര്‍ണ്ണക്കടത്തുകാരെ കൊള്ളയടിക്കുകയും, ആ പണം പാവങ്ങള്‍ക്ക് കൊടുക്കുകയും ചെയ്യുന്ന മാളുവിനെ കായംങ്കുളം കൊച്ചുണ്ണിയോട് ഉപമിക്കാവുന്ന കഥാപാത്രമാണ്. നഗരത്തിലെ സ്വര്‍ണ്ണക്കടത്തുകാരുടെ പേടിസ്വപ്‌നമായ പെരുംങ്കള്ളിയേയും, നഷ്ടപ്പെട്ടുപോയ തന്റെ സഹോദരിയേയും ശ്രേയ ഒരേ സമയം അന്വേഷിക്കുന്നുണ്ട്. എന്നാല്‍ രണ്ടാളും ഒരാള്‍ തന്നെയാണെന്ന് ശ്രേയയ്ക്ക് മനസ്സിലാകുന്നില്ല. ശ്രേയ തനിക്കെതിരെ പത്മവ്യൂഹം തീര്‍ക്കുന്നുവെന്നറിഞ്ഞ മാളുവും ടെന്‍ഷനിലാണ്. അതുകൊണ്ടുതന്നെ പേടിയോടെയാണ് ഓരോ കളവും മാളു ചെയ്യുന്നത്. സിനിമകളില്‍ മാത്രം കണ്ടുപരിചയിച്ച മോസ് ആന്‍ഡ് ക്യാറ്റ് ഗെയിം കുടുംബപരമ്പരയിലേക്ക് എത്തിച്ചത് സംശയത്തോടെയായിരുന്നെങ്കിലും പരമ്പരയെ മലയാളികള്‍ സ്വീകരിച്ചുകഴിഞ്ഞു.

മാളു പ്രതിയായുള്ള കേസ് അന്വേഷണത്തിന്റെ ചുമതല ശ്രേയയ്ക്കാണ്. ഇതുവരേയും പ്രതിയുടെ യാതൊരു സൂചനയും ശ്രേയയ്ക്ക് കിട്ടുന്നില്ല. എന്നാല്‍ മോഷ്ടാവിനെ പിടിക്കുമെന്ന് ശ്രേയ പ്രതിജ്ഞ എടുത്തുകഴിഞ്ഞു. അത് എങ്ങനെയാകുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നതെങ്കിലും എങ്ങനെയാണ് ഇരുവരും പരസ്പരം തിരിച്ചറിയുക എന്നതാണ് പരമ്പരയെ ആകാംക്ഷഭരിതമാക്കുന്നത്. എല്ലാ തലത്തിലുമുള്ള പ്രേക്ഷകര്‍ക്ക് ഒരേപോലെ ആസ്വദിക്കാന്‍ സാധിക്കുന്ന പരമ്പര ആദ്യ ആഴ്ചതന്നെ ടി.ആര്‍.പി റേറ്റിംഗില്‍ സ്ഥാനം പിടിച്ചിരുന്നു. അധികം വലിച്ചു നീട്ടാതെതന്നെ തുമ്പിയാണ് മാളു എന്നുള്ള സത്യം ശ്രേയ അറിയുന്നുണ്ട്. പക്ഷെ, അതിലും ആൾമാറാട്ടമാണ് നടത്തുന്നത് എന്നാണ് തുമ്പി തെറ്റുധരിച്ചിരിക്കുന്നത്. ഈ ഞായറാഴ്‌ച തൂവൽസ്പർശത്തിന്റെ മെഗാ എപ്പിസോഡിൽ എന്താകുമെന്നുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.

അതേസമയം തുടക്കം റേറ്റിങ്ങിൽ വലിയ നേട്ടം കൈവരിച്ച പാടാത്ത പൈങ്കിളി സൂരജ് സണ്ണിന്റെ പിന്മാറ്റത്തോടെ താഴേക്ക് പോകുകയായിരുന്നു. എന്നാൽ, വീണ്ടും കഥ മാറിമറിഞ്ഞതോടെ ഇപ്പോൾ ചെറിയ മുന്നേറ്റം പാടാത്ത പൈങ്കിളിയിൽ കാണാം. 2020 സെപ്തംബർ 7ന് ആണ് പാടാത്ത പൈങ്കിളിയുടെ ആദ്യ എപ്പിസോഡ് സംപ്രേഷണം ആരംഭിച്ചത്. ഇപ്പോൾ പരമ്പര മുന്നൂറ് എപ്പിസോഡുകൾക്ക് മുകളിൽ സംപ്രേഷണം ചെയ്ത് കഴിഞ്ഞു.

കണ്മണി എന്ന പെൺകുട്ടിയുടെ ജീവിതയാഥാർഥ്യങ്ങളോടുള്ള പോരാട്ടത്തിന്റെ കഥ പറയുന്ന പാടാത്ത പൈങ്കിളി മക്കളോടുള്ള കരുതലിന്റെയും സ്നേഹത്തിന്റെയും യാഥാർത്ഥമുഖം പ്രേക്ഷകർക്ക് മുന്നിൽ വരച്ചുകാട്ടുന്നു. പ്രണയത്തിന്റെ ഊഷ്മളതയും വെറുപ്പിന്റെ തീവ്രതയും എന്തും വെട്ടിപ്പിടിക്കാൻ വെമ്പുന്ന ആസക്തിയും വിവിധ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുന്നിൽ സീരിയൽ എത്തിക്കുന്നു.

കൺമണിയോട് ഏറ്റവും കൂടുതൽ വെറുപ്പ് കാണിച്ചിരുന്ന ഭരതിൻരെ സ്വഭാ​വത്തിലെ മാറ്റങ്ങളാണ് പുതിയ എപ്പിസോഡുകളിലേയും പ്രമോയിലേയും ഹൈലൈറ്റ്. ദേവയുടെ സഹോദരിയായ അവന്തിക ഭരതിനെ വിവാഹം ചെയ്തത് കുടുംബത്തിലെല്ലാവരേയും ഞെട്ടിച്ചിരുന്നു. വിവാഹശേഷം ഭരതിന്റെ സ്വഭാവത്തില്‍ വന്ന മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് സഹോദരിയും ഭര്‍ത്താവുമെല്ലാം. അവന്തികയ്ക്കും ആ മാറ്റം അംഗീകരിക്കാനായിട്ടില്ല.

പുത്തൻ തലത്തിലേക്കെത്തുന്ന പാടാത്ത പൈങ്കിളി സമയം മാറുമോ അതോ തൂവൽസ്പർശം സാമ്യമാണോ മാറുക എന്നതാണ് ഇപ്പോൾ ഏഷ്യാനെറ്റ് സീരിയൽ ആരാധകർക്കിടയിൽ സംസാരവിഷയം. അതേസമയം തൂവൽസ്പര്ശമാണ് മാറുക എന്നതരത്തിൽ പല സൂചനകളും വരുന്നുണ്ട്, പക്ഷെ ഔദ്യോഗികമായി ചാനൽ ഒരു വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.

റേറ്റിംഗ് അടിസ്ഥാനത്തിൽ ആണെങ്കിൽ പാടാത്ത പൈങ്കിളി ആണ് ആഫ്റ്റർനൂൺ സ്ലോട്ടിൽ വരേണ്ടത് എന്നാണ് പ്രേക്ഷകർ പറയുന്നത്. ഏതായാലും നിങ്ങൾക്ക് തൂവൽസ്പർശം ആണോ പാടാത്ത പൈങ്കിളി ആണോ താല്പര്യം എന്നറിയിക്കാം കമെന്റിലൂടെ….

about serial

More in Malayalam

Trending

Recent

To Top