Malayalam
സാന്ത്വനം കുടുംബത്തെ ശിഥിലമാക്കണോ തമ്പിയുടെ പുതിയ തീരുമാനങ്ങൾ; പ്രശ്നങ്ങൾക്കിടയിലും പ്രണയം മറക്കാതെ ശിവാജ്ഞലി!
സാന്ത്വനം കുടുംബത്തെ ശിഥിലമാക്കണോ തമ്പിയുടെ പുതിയ തീരുമാനങ്ങൾ; പ്രശ്നങ്ങൾക്കിടയിലും പ്രണയം മറക്കാതെ ശിവാജ്ഞലി!
കുടുംബ പരമ്പരകളിൽ ഒന്നാം സ്ഥാനമാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനത്തിന് . 2020 സെപ്റ്റംബറിലാണ് സാന്ത്വനം മലയളി പ്രേക്ഷകരുടെ സ്വീകരണ മുറികളിൽ എത്തുന്നത്. തുടക്കം മുതൽ തന്നെ പ്രേക്ഷകരുടെ മനസ് കീഴടക്കാൻ സീരിയലിന് കഴിഞ്ഞിരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സാന്ത്വനത്തിൽ അണിനിരക്കുന്നത്. നടി ചിപ്പി സീരിയൽ നിർമ്മിക്കുന്നതിനോടൊപ്പം തന്നെ ഒരു പ്രധാന കഥപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിപ്പിക്കൊപ്പം രാജീവ് പരമേശ്വർ, ഗിരീഷ് നമ്പ്യാർ, സജിൻ ടിപി, അച്ചു സുഗന്ധ്, രക്ഷ രാജ്, ഡോ. ഗോപിക അനിൽ, യദികുമാർ, ദിവ്യ ബിനു, ഗിരിജ പ്രേമൻ എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എല്ലാ താരങ്ങൾക്കും തുല്യ പ്രാധാന്യം നൽകിയാണ് കഥ പറയുന്നത്. സീരിയൽ പോലെ തന്നെ താരങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സാന്ത്വനത്തിൽ അണിനിരക്കുന്നത്. നടി ചിപ്പി സീരിയൽ നിർമ്മിക്കുന്നതിനോടൊപ്പം തന്നെ ഒരു പ്രധാന കഥപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിപ്പിക്കൊപ്പം രാജീവ് പരമേശ്വർ, ഗിരീഷ് നമ്പ്യാർ, സജിൻ ടിപി, അച്ചു സുഗന്ധ്, രക്ഷ രാജ്, ഡോ. ഗോപിക അനിൽ, യദികുമാർ, ദിവ്യ ബിനു, ഗിരിജ പ്രേമൻ എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എല്ലാ താരങ്ങൾക്കും തുല്യ പ്രാധാന്യം നൽകിയാണ് കഥ പറയുന്നത്. സീരിയൽ പോലെ തന്നെ താരങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.
തമിഴ് പരമ്പരയായ പാണ്ഡ്യസ്റ്റോഴ്സിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. മലയാളത്തിൽ മാത്രമല്ല തെലുങ്ക്, കന്നഡ, ഹിന്ദി, മറാത്തി, ബംഗാളി ഭാഷകളിലും സീരിയൽ റീമേക്ക് ചെയ്യുന്നുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മറ്റു ഭാഷകളിലും സീരിയലിന് ലഭിക്കുന്നത്. കൂട്ടുകുടുംബത്തിന്‌റെ പശ്ചാത്തലത്തിലാണ് സാന്ത്വനം കഥ പറയുന്നത്. ഏട്ടന്റേയും ഏട്ടത്തിയുടേയും സഹോദരന്മാരുടേയും ജീവിതത്തിലൂടെയാണ് സാന്ത്വനം കഥ പറയുന്നത്. ഇവരുടെ ജീവിത്തിലുണ്ടാവുന്ന പ്രതിസന്ധികളും സന്തോഷങ്ങളുമാണ് സീരിയലിന്റെ പ്രമേയം. പ്രേക്ഷകരെ മടുപ്പിക്കാതെയാണ് സീരിയൽ കഥ പറയുന്നത്.
ചിപ്പിയും രാജീവ് പരമേശ്വരനുമാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളായ ബാലനേയും ദേവിയേയും അവതരിപ്പിക്കുന്നത്. ഗീരീഷ് നമ്പ്യാർ, സജിൻ ടിപി, അച്ചു സുഗന്ധ് എന്നിവരാണ് ഇവരുടെ മൂന്ന് സഹോദരന്മാരായി എത്തുന്നത്. ഹരി എന്ന കഥാപാത്രത്തെയാണ് ഗീരീഷ് അവതരിപ്പിക്കുന്നത്. ശിവനായി സജിനും കണ്ണൻ എന്ന കഥാപാത്രത്തെ അച്ചുവും അവതരിപ്പിക്കുന്നു. ഹരിയുടേയും ശിവന്റേയും ഭാര്യമാരായി എത്തുന്നത് ഗോപിക അനിലും രക്ഷ രാജും ആണ്. അഞ്ജലിയും അപർണ്ണയുമായിട്ടാണ് ഇവർ സീരിയലിൽ എത്തുന്നത്. സ്വന്തം പേരിനെക്കാളും കഥാപാത്രത്തിന്റെ പേരിലാണ് താരങ്ങളെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്.
അപ്പുവിനും ഹരിയ്ക്കും കുഞ്ഞുണ്ടാവാൻ പോകുന്ന സന്തോഷത്തിലാണ് സാന്ത്വനം കുടുംബം. അപ്പു ഗർഭിണിയാതോടെ പിണക്കം മറന്ന് തമ്പി മകളെ കാണാൻ എത്തിയിരിക്കുകയാണ്. ശിവൻ പോയി തമ്പിയോടെ മാപ്പ് പറഞ്ഞതിനെ തുടർന്നാണ് മകളെ കാണാൻ സാന്ത്വനത്തിൽ എത്തിയത്. ഇതോടെ അപ്പുവും തമ്പിയും തമ്മിലുള്ള പ്രശ്നങ്ങൾ ഏകദേശം തീർന്നിരിക്കുകയാണ്. എന്നാൽ തമ്പിയുടെ വരവ് സാന്ത്വനം കുടുംബത്തിൽ പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. മകളോട് ക്ഷമിച്ചുവെങ്കിലും സഹോദരന്മാരെ തമ്മിൽ തെറ്റിക്കുക എന്നതാണ് തമ്പിയുടെ പ്രധാന ലക്ഷ്യം. ഇത് ബാലനോട് പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിത ഇതിനായുള്ള പണി തുടങ്ങിയിരിക്കുകയാണ് ഇയാൾ. തമ്പി സാന്ത്വനത്തിൽ എത്തിയതോടെ പുതിയ പ്രശ്നങ്ങൾ തുടങ്ങിയിരിക്കുകയാണ്.
ഇപ്പോഴിത ഹരിയേയും അപ്പുവിനേയും വീട്ടിലേയ്ക്ക് രണ്ട് ദിവസം നിൽക്കാൻ വിടണമെന്ന് ആവശ്യപ്പെട്ട് അംബിക എത്തിയിരിക്കുകയാണ്. ഇത് ബാലനും ദേവിയ്ക്കും അത്ര ഇഷ്ടപ്പെടുന്നില്ല. കുടംബത്തെ ശിഥിലമാക്കുമോ എന്നാണ് വീട്ടുകാർ ഭയക്കുന്നത് . എന്നാൽ അപർണ്ണയ്ക്ക് ഇത് സന്തോഷമായിട്ടുണ്ട്. തമ്പിയുടെ മനസ്സിലിരിപ്പ് അറിയാത്ത അപർണ്ണ ഈ വിവരം കേട്ട് സന്തോഷിക്കുകയാണ്. സാന്ത്വനം കുടുംബത്തിൽ പുതിയ പ്രശ്നം തലപൊക്കുമ്പോൾ അവിടെ ശിവനും അഞ്ജലിയും പരസ്പരം അടുക്കുയാണ്. അപ്പുവിന് മാത്രം മസാലദോശ വാങ്ങി കൊടുത്തത് അഞ്ജലിയ്ക്ക് ചെറിയ കുശുമ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഗർഭിണികൾക്ക് മാത്രമേ മസാലദോശ കഴിക്കാൻ പാടുള്ളോ എന്നാണ് അഞ്ജുവിന്റെ ചോദ്യം. എന്നാൽ വളരെ നൈസായി ഈ പ്രശ്നം ശിവൻ പരിഹരിക്കുകയാണ്. അതെങ്ങനെ എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
about serial