Connect with us

യുവ ഛായാഗ്രാഹകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളി വിവാഹിതനായി; ചടങ്ങിൽ താരമായത് സുരേഷ് ഗോപി

Malayalam

യുവ ഛായാഗ്രാഹകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളി വിവാഹിതനായി; ചടങ്ങിൽ താരമായത് സുരേഷ് ഗോപി

യുവ ഛായാഗ്രാഹകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളി വിവാഹിതനായി; ചടങ്ങിൽ താരമായത് സുരേഷ് ഗോപി

നിർമ്മാതാവ് അജയ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകനും ഛായാഗ്രാഹകനുമായ അജയ് ഡേവിഡ് കാച്ചപ്പിള്ളി വിവാഹിതനായി. റെനിറ്റയാണ് വധു. വിവാഹ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.

ഇക്കഴിഞ്ഞ ഒക്ടോബർ മുപ്പത് ശനിയാഴ്ച്ചയായിരുന്നു തൃശൂർ ഫൊറോനാ പള്ളിയിൽ അജയ് യുടെയും റെനീറ്റയുടേയും വിവാഹവും തുടർന്ന് സീ വീ സ് ഇൻ്റർനാഷണൽ കൺവൻഷൻ സെൻ്റെറിൽ നടന്ന വിവാഹ സൽക്കാരവും നടന്നത്

വിവാഹ ചടങ്ങിലും സൽക്കാരത്തിലും ചലച്ചിത്ര ,സാമൂഹ്യ, രംഗങ്ങളിലെ നിരവധിപ്പേർ പങ്കെടുത്തു. വിവാഹ ചടങ്ങിൽ താരമായി നടനും എംപിയുമായ സുരേഷ് ഗോപിയുമെത്തിയിരുന്നു. വെള്ള വസ്ത്രധാരിയായി മാസ്കുമണിഞ്ഞെത്തിയ അദ്ദേഹം വിവാഹവേദിയിലെത്തി വധൂവരന്മാരെ അനുഗ്രഹിക്കുകയും മധുരം നൽകുകയും ചെയ്തു

പ്രശസ്ത സംവിധായകൻ ജോഷി, മകൻ അഭിലാഷ് ജോഷി, സുരേഷ് ഗോപി ‘ജി.സുരേഷ് കുമാർ.എം.രഞ്ജിത്ത്, ലിബർട്ടി ബഷീർ, രമേഷ് കുമാർ (രാജശി പിക് ചേർസ് ) തുടങ്ങി സിനിമാലോകത്ത് നിന്നും നിരവധിപേർ ചടങ്ങിനെത്തുകയുണ്ടായി. സെന്തിൽ പിക്ച്ചേർ രാജേഷ്, സംവിധായകൻ ലിജിൻ ജോസ്, ഛായാഗ്രാഹകൻ ജയിൻ ജോസഫ്, എസ്. മുരുകൻ, വാഴൂർ ജോസ് തുടങ്ങിയവരും വിവാഹ ചടങ്ങിൽ ഭാഗമായി

അടി കപ്യാരെ കൂട്ടമണി’, ‘മരുഭൂമിയിലെ ആന’, ‘വികടകുമാരൻ’, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകനാണ് അജയ് ഡേവിഡ് കാച്ചപ്പിള്ളി. സംവിധായകൻ ജോഷിയുടെ ചിത്രീകരണം പുരോഗമിക്കുന്ന പാപ്പൻ എന്ന സുരേഷ് ഗോപി സിനിമയുടേയും ഛായാഗ്രഹണം അജയ് ആണ് നിർവ്വഹിക്കുന്നത്. 2009-മുതൽ സിനിമാ മേഖലയിലുള്ളയാളാണ് അജയ്. സംവിധായകനും ഛായാഗ്രഹകനുമായ വേണുവാണ് ഗുരു. ‘മാടമ്പി’ മുതൽ ‘മുന്നറിയിപ്പ്’ വരെ ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമൊക്കെയായി അദ്ദേഹത്തൊടൊപ്പം അസിസ്റ്റന്‍റും അസോസിയേറ്റുമായി 15 സിനിമയോളം അജയ് ചെയ്തിട്ടുണ്ട്.

More in Malayalam

Trending

Recent

To Top