Connect with us

മൗനരാഗത്തിൽ തുടർന്ന് പോകാൻ സാധിച്ചില്ല ; പരമ്പരയിൽ നിന്ന് പുറത്താക്കിയ ആ വില്ലൻ

serial

മൗനരാഗത്തിൽ തുടർന്ന് പോകാൻ സാധിച്ചില്ല ; പരമ്പരയിൽ നിന്ന് പുറത്താക്കിയ ആ വില്ലൻ

മൗനരാഗത്തിൽ തുടർന്ന് പോകാൻ സാധിച്ചില്ല ; പരമ്പരയിൽ നിന്ന് പുറത്താക്കിയ ആ വില്ലൻ

കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് സരിത ബാലകൃഷ്‌ണന്‍. മിന്നുകെട്ട് എന്ന പരമ്പരയിലെ ടൈറ്റിൽ സോങ് വഴി മലയാളികളുടെ ഹൃദയത്തിലേക്ക് കയറുകയായിരുന്നു താരം. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത സരിത ജനപ്രിയ പരമ്പരയായ മൗനരാഗത്തില്‍ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുകയായിരുന്നു. ഈ അടുത്തായി മൗനരാഗത്തിൽ നിന്നും സരിതയുടെ പിന്മാറ്റത്തെ കുറിച്ച്‌ പ്രേക്ഷകർക്കിടയിൽ ചൂടുപിടിച്ച ചർച്ചയും നടന്നിരുന്നു. ഇതിനുള്ള മറുപടി നൽകുകയാണ് താരം

മൗനരാഗത്തിൽ തനിക്ക് തുടർന്ന് പോകാൻ സാധിക്കാഞ്ഞതിന് വില്ലൻ ആയത് കൊവിഡ് ആണെന്ന് പറയുകയാണ് സരിത. ഒരു സിംപ്റ്റവും ഇല്ലായിരുന്നു തനിക്ക്, കൊറോണ ആണെന്ന് വിശ്വസിക്കാൻ പോലും കഴിഞ്ഞില്ലെന്നും, സരിത പറയുന്നു. ഇതേ തുടർന്ന് പിന്നീടുള്ള ഷൂട്ടിൽ തനിക്ക് എത്താൻ കഴിഞ്ഞില്ലെന്നും ഭാഗ്യവശാൽ ഇപ്പോൾ നെഗറ്റീവ് ആയെന്നും സരിത പങ്ക് വച്ച വീഡിയോയിലൂടെ പറയുന്നു..

മൗനരാഗത്തിലും വില്ലത്തി വേഷത്തിൽ രണ്ടു പെണ്മക്കളുടെ അമ്മ ആയിട്ടാണ് സരിത എത്തിയത്. നടൻ സാബു വർഗീസിന്റെ ഭാര്യ ആയും, സെക്കന്‍ഡ് ഹീറോയിന്‍റെ അമ്മയും ആയിട്ടാണ് സരിത വേഷം കൈകാര്യം ചെയ്തത് . എന്നാൽ പെട്ടെന്നൊരു ദിവസമാണ് സരിതയുടെ പിന്മാറ്റം സംഭവിച്ചത്. സരിതയ്ക്ക് പകരം ആ വേഷം ഇപ്പോൾ കൈകാര്യം ചെയ്യുന്നത് ബീന ആന്റണി ആണ്.

നൃത്തം ഏറെ ഇഷ്ടപ്പെടുന്ന താരം വേദികളിലും പ്രത്യക്ഷപ്പെടാറുണ്ട്.ഒരു മകനാണ് ഉള്ളത്, മകന്‍ കൃഷ്ണമൂര്‍ത്തിയും ടെലിവിഷന്‍ രംഗത്തുണ്ട്.

More in serial

Trending

Recent

To Top