Connect with us

ആ വാര്‍ത്ത ഉടന്‍ വരും! കുടുംബത്തിലേക്ക് പുതിയ അതിഥിയോ?ബാല അച്ഛനാകുന്നു? ആശംസകളുമായി ആരാധകർ

Malayalam

ആ വാര്‍ത്ത ഉടന്‍ വരും! കുടുംബത്തിലേക്ക് പുതിയ അതിഥിയോ?ബാല അച്ഛനാകുന്നു? ആശംസകളുമായി ആരാധകർ

ആ വാര്‍ത്ത ഉടന്‍ വരും! കുടുംബത്തിലേക്ക് പുതിയ അതിഥിയോ?ബാല അച്ഛനാകുന്നു? ആശംസകളുമായി ആരാധകർ

നടന്‍ ബാലയെ മലയാളികൾക്ക് കൂടുതൽ പരിചയെപ്പെടുത്തേണ്ട ആവിശ്യമില്ല. ബാലയുടെ വിശേഷങ്ങൾ ഈയടുത്ത് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്തിരുന്നു. നടന്റെ രണ്ടാം വിവാഹവും പിന്നാലെ മോണ്‍സനുമായിട്ടുള്ള സൗഹൃദത്തിന്റെ പേരിലും ബാല വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു.

ഈ കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിനാണ് താന്‍ വിവാഹിതനാണെന്ന് ബാല പുറംലോകത്തെ അറിയിച്ചത്. ഭാര്യയ്‌ക്കൊപ്പം വിവാഹറിസപ്ഷനും ബാല നടത്തിയിരുന്നു. രഹസ്യമായിട്ടുള്ള വിവാഹമായിരുന്നെങ്കിലും വിവാഹറിസപ്ഷന്‍ വിപുലമായി തന്നെ നടത്തി.

വിവാഹത്തിന് മുൻപ് വരെ താരത്തിന്റെ പേരില്‍ നിരന്തരം ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. വിവാഹത്തിന് പിന്നാലെ ചില വിവാദങ്ങളും വിമര്‍ശനങ്ങളുമെല്ലാം നടനെതിരെ ഉയര്‍ന്ന് വന്നിരുന്നു. എങ്കിലും ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോസുമെല്ലാം നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ മറ്റൊരു സന്തോഷ വാര്‍ത്തയുമായിട്ടാണ് ബാല എത്തിയിരിക്കുന്നത്. ഇതിന് താഴെ രസകരമായ കമന്റുകളിലൂടെ ആരാധകരും എത്തിയതോടെ ബാലയുടെ വീഡിയോ വൈറലായി. പുതിയ വീഡിയോയ്ക്ക് അടിക്കുറിപ്പായി ബാല എഴുതിയ കാര്യമാണ് ചര്‍ച്ചയാവുന്നത്. ‘ചില വലിയ വാര്‍ത്തകള്‍ ഉടന്‍ വരും. ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ഉയരും. നല്ലത് ചിന്തിച്ചാല്‍ നല്ലത് മാത്രം നടക്കും. എല്ലാ പ്രിയപ്പെട്ടവര്‍ക്കും എന്റെ ആത്മാര്‍ഥമായ സ്‌നേഹം നിറഞ്ഞ ദീപാവലി ആശംസകള്‍ അറിയിക്കുകയാണ്’ ഇത്രയുമാണ് ബാല ക്യാപ്ഷനായി കുറിച്ചത്.

ഭാര്യയുടെ കൂടെ പഞ്ചഗുസ്തി പിടിക്കുന്നതും ബാലയുടെ അമ്മ മരുമകള്‍ക്ക് മധുരപലഹാരങ്ങള്‍ കൈമാറുന്നതുമടക്കമുള്ള കാര്യങ്ങളാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. ഇതോടെ ആ സന്തോഷ വാര്‍ത്ത എന്താണെന്ന് ചോദിച്ച് എത്തുകയാണ് ആരാധകര്‍. ബാല രണ്ടാമതും അച്ഛനാവാന്‍ പോവുകയാണെന്ന് ആണോ പറയാന്‍ ഉദ്ദേശിച്ചത്. ഇത്രയും സന്തോഷത്തോടെ പറയണമെങ്കില്‍ അത് തന്നെയാവുമെന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളില്‍ പറയുന്നത്. നിങ്ങളൊരു അച്ഛനാവാന്‍ പോവുകയാണോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്ന് വന്നെങ്കിലും ബാല അതിനൊന്നും മറുപടി പറഞ്ഞിട്ടില്ല.

അതേ സമയം വീഡിയോയുടെ ബാക്ക്ഗ്രൗണ്ടില്‍ ഒരു ഭക്തിഗാനമാണ് താരം കൊടുത്തിരിക്കുന്നത്. ഇതിനെ കളിയാക്കി കൊണ്ടും ചിലര്‍ എത്തിയിരുന്നു. ഭക്തി കൂടി പോയത് കൊണ്ടാണോ ഇത്തരമൊരു പാട്ട് കൊടുത്തതെന്നാണ് ഒരു ആരാധകന്‍ ചോദിക്കുന്നത്. എന്തായാലും അധികം വൈകാതെ ബാലയുടെ ആരാധകര്‍ കാത്തിരിക്കുന്ന ആ സന്തോഷ വാര്‍ത്ത എത്തുമെന്ന് തന്നെയാണ് അറിയുന്നത്.

ഇത്തവണ വിവാഹശേഷമുള്ള ബാലയുടെ ആദ്യ ദീപാവലി ആയിരുന്നു. ഭാര്യ എലിസബത്തിനും സ്വന്തം അമ്മയുടെയും കൂടെയാണ് താരം ദീപാവലി ആഘോഷിച്ചത്. പിന്നാലെ തന്റെ ആരാധകര്‍ക്ക് ആശംസകളുമായി എത്തുകയും ചെയ്തു.

ഗായിക അമൃത സുരേഷുമായിട്ടുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബാല രണ്ടാമതും വിവാഹിതനാവുന്നത്. ആദ്യ ബന്ധത്തില്‍ ജനിച്ച മകള്‍ അമൃതയ്‌ക്കൊപ്പമാണ് താമസം.

More in Malayalam

Trending

Recent

To Top