Connect with us

വാഹനം തകർത്ത് തരിപ്പണമാക്കി! കടുപ്പിച്ച് പോലീസ് നടുക്കുന്ന നീക്കത്തിലേക്ക്.. ഇന്ന് അത് സംഭവിക്കും..

News

വാഹനം തകർത്ത് തരിപ്പണമാക്കി! കടുപ്പിച്ച് പോലീസ് നടുക്കുന്ന നീക്കത്തിലേക്ക്.. ഇന്ന് അത് സംഭവിക്കും..

വാഹനം തകർത്ത് തരിപ്പണമാക്കി! കടുപ്പിച്ച് പോലീസ് നടുക്കുന്ന നീക്കത്തിലേക്ക്.. ഇന്ന് അത് സംഭവിക്കും..

ഇന്ധനവില വർദ്ധനയ്ക്കെതിരെ ഇന്നലെ രാവിലെ കോൺഗ്രസ് നടത്തിയ സമരം ഒടുവിൽ നാടകീയ രംഗങ്ങളിലാണ് കലാശിച്ചത്. കോൺഗ്രസ് സമരത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് നടൻ ജോജു ജോർജിന്റെ വാഹനം ആക്രമിച്ച കേസിൽ നടപടികൾ കടുപ്പിച്ചിരിക്കുകയാണ് പൊലീസ്. ജോജുവിന്റെ പരാതിയിൽ, ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയെടുത്ത കേസിൽ കൂടുതൽ നേതാക്കൾ പ്രതികളായേക്കും. ജോജുവിനൊപ്പം വാഹനത്തിലുണ്ടായിരുന്നവരുടെ മൊഴിയും രേഖപ്പെടുത്തും.

ജോജുവിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ഇന്ന് മൊഴിയെടുക്കും. വാഹനം ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ജോജുവിനെ കാണിച്ച ശേഷമാകും ആവശ്യമെങ്കിൽ കൂടുതൽ നേതാക്കളെ പ്രതി ചേർക്കുക. ജോജു വനിതാ പ്രവർത്തകരോടു മോശമായി സംസാരിച്ചെന്ന മഹിളാ കോൺഗ്രസിന്റെ പരാതിയിൽ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും പൊലീസ് അറിയിച്ചു

ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ദേശീയപാത ഉപരോധത്തിനിടെ, ഗതാഗതക്കുരുക്കിൽപെട്ട നടൻ ജോജു സമരക്കാർക്കെതിരെ പ്രതികരിച്ചതിനെത്തുടർന്നായിരുന്നു ഇന്നലെ വാക്കേറ്റവും സംഘർഷവും ഉണ്ടായത്. വണ്ടി ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി ഏറെ നേരമായതോടെ നടൻ ജോജു ജോർജ് ഇറങ്ങി വന്നു. വഴി ത‍ടഞ്ഞുള്ള സമരത്തിനെതിരെ പ്രതിഷേധിച്ചു. തന്‍റെ കാറിനടുത്തുള്ള വാഹനത്തിൽ കീമോ തെറാപ്പി ചെയ്യാൻ പോകുന്ന ഒരു കുട്ടിയാണുള്ളതെന്നും, തൊട്ടപ്പുറത്തുള്ള കാറിൽ ഒരു ഗർഭിണി സ്കാനിംഗിനായി പോകുകയാണെന്നും, ഇവരുടെയൊക്കെ വഴി തടഞ്ഞിട്ട് ഇതെന്ത് സമരമാണെന്നും ജോജു. ഒടുവിൽ ജോജുവും കോൺഗ്രസുകാരും തമ്മിൽ സംഘർഷമാവുകയായിരുന്നു. ഇതിനിടെ, ജോജുവിന്റെ വാഹനത്തിന്റെ ചില്ലു തകർത്തു.

തന്‍റെ വാഹനം ആക്രമിച്ചെന്നാരോപിച്ച് ജോജു നൽകിയ പരാതിയിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് ഇന്നലെ തന്നെ കേസെടുത്തിരുന്നു. മുൻ മേയർ ടോണി ചമ്മിണിയുടെ നേതൃത്വത്തിലാണ് ജോജുവിനെ കയ്യേറ്റം ചെയ്തതെന്നും വാഹനത്തിന് ആറ് ലക്ഷം രൂപയുടെ കേടുപാടുണ്ടാക്കിയെന്നും എഫ്ഐആറിലുണ്ട്.

ജോജു മദ്യപിച്ചിരുന്നുവെന്നാണ് മഹിളാ കോൺഗ്രസ് ആരോപിച്ചത്. എന്നാൽ പൊലീസിനൊപ്പം പോയ ജോജു ജോർജ് വൈദ്യപരിശോധനയ്ക്ക് വിധേയനായി. തുടർന്ന് മദ്യപിച്ചിരുന്നില്ലെന്ന് തെളിഞ്ഞു. ഇതോടെ ജോജു മദ്യപിച്ചെത്തി അപമര്യാദയായി പെരുമാറിയെന്ന കോൺഗ്രസ് പ്രവ‍ർത്തകരുടെ ആരോപണം തെറ്റാണെന്ന് തെളിഞ്ഞു. ആശുപത്രിയിലെത്തിക്കും മുൻപ് നടത്തിയ ശ്വാസപരിശോധനയിലും
നടൻ മദ്യപിച്ചില്ലെന്നാണ് കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു

അതേസമയം പുറത്തിറങ്ങി വന്ന ജോജു ശക്തമായ ഭാഷയിലാണ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വിമർശനമുന്നയിച്ചത്. താൻ ഒരു സ്ത്രീയെയും അസഭ്യം പറഞ്ഞിട്ടില്ല. ”എനിക്കൊരു മോളുണ്ട്, അമ്മയുണ്ട്, പെങ്ങളുണ്ട്. അവരെയൊക്കെ ഞാൻ പൊന്ന് പോലെയാണ് നോക്കുന്നത്”, ജോജു പറഞ്ഞു. തന്‍റെ പ്രതിഷേധം കോൺഗ്രസിനെതിരെയായിരുന്നില്ല. പ്രതിഷേധത്തിന് രാഷ്ട്രീയമില്ല. അവിടെ കൂടിയ ചില നേതാക്കൾക്ക് എതിരെയായിരുന്നു തന്‍റെ പ്രതിഷേധം. അതിന് തിരിച്ച് തന്നെ കേട്ടാലറയ്ക്കുന്ന ഭാഷയിൽ തെറി വിളിച്ചത് അവരാണ്. വീട്ടിലിരിക്കുന്ന അച്ഛനും അമ്മയ്ക്കും വരെ തെറി വിളിച്ചു. അത് അടക്കം ചൂണ്ടിക്കാട്ടി സമരം ചെയ്ത കോൺഗ്രസ് പ്രവർത്തകർക്കെതിരെ പരാതി നൽകിയതായി ജോജുവും വ്യക്തമാക്കി.

ജോജുവിന്‍റെ മാളയിലെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് ഇന്നലെ മാർച്ച് നടത്തി. ജോജു മാപ്പ് പറയണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്. ജോജു നടത്തിയത് പട്ടി ഷോ ആണെന്നും, ജോജുവിനെ മാളയിൽ കാല് കുത്തിക്കില്ലെന്നും സമരക്കാർ പറ‌ഞ്ഞു. നടന്റെ മാള വലിയ പറമ്പിലെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ ജോജുവിനെതിരെ രൂക്ഷവിമർശനമാണ് നടത്തിയത്. മുണ്ട് മാടിക്കുത്തി തറ ഗുണ്ടയെപ്പോലെയാണ് ജോജു വന്നത്. മഹിളാ കോൺഗ്രസ് പ്രവർത്തകരെ അടക്കം അസഭ്യം പറഞ്ഞു. ഇത് ശരിയല്ലെന്നും കോൺഗ്രസ് പരാതി നൽകുമെന്നും കെ സുധാകരൻ പറഞ്ഞു. എന്നാൽ വഴി തടയൽ സമരങ്ങൾക്ക് താൻ പണ്ടും എതിരാണെന്നായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശൻ പ്രതികരിച്ചത്. ജോജുവിന്‍റെ വികാരം മനസ്സിലാക്കുന്നുവെന്ന് ഹൈബി ഈഡൻ എംപിയും പ്രതികരിച്ചു.ജോജുവിന്‍റെ പ്രതിഷേധത്തിന് പിന്തുണയുമായി സിനിമാരംഗത്തുള്ള പല പ്രമുഖരും രംഗത്തെത്തി. സംവിധായകരായ ബി ഉണ്ണികൃഷ്ണനും മധുപാലും ജോജുവിന് പിന്തുണ നൽകുന്നതായി വ്യക്തമാക്കിയിരുന്നു

More in News

Trending

Recent

To Top