Connect with us

ഞങ്ങളുടെ സകല സാമ്പത്തിക ബാധ്യതയും ഏറ്റെടക്കാമെന്ന് പറഞ്ഞു; അച്ഛന് ദേഷ്യം വന്നു… അയാളുടെ മുഖത്തടിക്കാന്‍ ഓങ്ങി; പിന്നീട് സംഭവിച്ചത്

Malayalam

ഞങ്ങളുടെ സകല സാമ്പത്തിക ബാധ്യതയും ഏറ്റെടക്കാമെന്ന് പറഞ്ഞു; അച്ഛന് ദേഷ്യം വന്നു… അയാളുടെ മുഖത്തടിക്കാന്‍ ഓങ്ങി; പിന്നീട് സംഭവിച്ചത്

ഞങ്ങളുടെ സകല സാമ്പത്തിക ബാധ്യതയും ഏറ്റെടക്കാമെന്ന് പറഞ്ഞു; അച്ഛന് ദേഷ്യം വന്നു… അയാളുടെ മുഖത്തടിക്കാന്‍ ഓങ്ങി; പിന്നീട് സംഭവിച്ചത്

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് ബീന ആന്റണി. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ ബീനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴും സീരിയലുകളില്‍ സജീവ സാന്നിധ്യമാണ് ബീന ആന്റണി. സിനിമയില്‍ നിന്നാണ് ബീന സീരിയലിലേയ്ക്ക് എത്തുന്നത്. 1986 പുറത്തിറങ്ങിയ ഒന്ന് മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു തുടക്കം. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടി ക്യാമറയുടെ മുന്നില്‍ എത്തുന്നത്. അതും മമ്മൂട്ടി ചിത്രമായ കനല്‍ക്കാറ്റിലൂടെ.

നായികയായും സഹനടിയായും വില്ലത്തിയായുമെല്ലാം സിനിമയിലും സീരിയലുകളിലും നിറഞ്ഞാടുകയാണ് നടി. ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ ഒരു രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഇവര്‍. ഒരു അഭിമുഖത്തിലാണ് ബീന മനസ്സ് തുറന്നത്

എന്റെ കരിയറിലെ ഏറ്റവും രസകരമായ സംഭവങ്ങളിലൊന്നായിരുന്നു അത്. ഞാന്‍ തപസ്യ എന്ന പരമ്പരയില്‍ അഭിനയിക്കുകയായിരുന്നു. അനിത എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ദരിദ്ര കുടുംബത്തില്‍ നിന്നും സമ്പന്നനായ ഒരാളെ വിവാഹം കഴിക്കുകയാണ് അനിത.

ഒരുദിവസം നല്ല തിളങ്ങുന്ന കുര്‍ത്തയൊക്കെ ഇട്ട് ഒരു മാന്യന്‍ എന്റെ വീട്ടിലേക്ക് വന്നു. വിവാഹാലോചനയുമായാണ് വരവ്. എന്റെ കുടുംബത്തെ കണ്ടു. ഞങ്ങളുടെ സകല സാമ്പത്തിക ബാധ്യതയും ഏറ്റെടക്കാം എന്ന് പറഞ്ഞു. എന്റെ അച്ഛന് ദേഷ്യം വന്നു. അയാളുടെ മുഖത്തടിക്കാന്‍ ഓങ്ങി. എന്നാല്‍ പിന്നീട് ്അതൊരു സീരിയല്‍ ആണെന്നും ഞാന്‍ അനിത അല്ലെന്നും അയാളെ പറഞ്ഞ് മനസിലാക്കിക്കുകയായിരുന്നു. എന്നായിരുന്നു ബീന പറഞ്ഞത്.

More in Malayalam

Trending

Recent

To Top