Connect with us

ഓരോ സംഭാഷണങ്ങളും അദ്ദേഹം എനിക്ക് ക്ഷമയോടെ പറഞ്ഞു തന്നു…ലാലേട്ടനെ തെറി പറയുന്ന സീനൊക്കെ എനിക്ക് ഭംഗിയായി പറയാന്‍ കഴിഞ്ഞു; രഞ്ജിനി

Malayalam

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്റെ മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ‘ചിത്രം’ എന്ന സിനിമയില്‍ താന്‍ അഭിനയിച്ചപ്പോഴുണ്ടായ ഒരു പ്രധാന ബുദ്ധിമുട്ടിനെക്കുറിച്ചും അന്ന് തനിക്ക് വലിയ സഹായമായി നിന്ന വ്യക്തിയെക്കുറിച്ചും തുറന്ന് പറഞ്ഞ് നടി രഞ്ജിനി.

നടി രഞ്ജിനിയുടെ വാക്കുകള്‍

ചിത്രം എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് ഭാഷ വലിയ പ്രശ്‌നമായിരുന്നു. ഭാഗ്യലക്ഷ്മി ചേച്ചിയൊക്കെ എനിക്ക് വേണ്ടി കുറെയധികം ബുദ്ധിമുട്ടി. പ്രിയന്‍ സാര്‍ എന്നോട് പറഞ്ഞത് വെറുതെ ‘സരിഗമ’ എന്നൊക്കെ പറഞ്ഞാല്‍ മതിയെന്ന്, എങ്കിലും ഞാന്‍ മലയാളം പഠിക്കാന്‍ കഴിവതും ശ്രമിച്ചു. അന്ന് എന്നെ സഹായിച്ച ആ സിനിമയുടെ അസോസിയേറ്റ് സംവിധായകന്‍ വി.ആര്‍ ഗോപാലകൃഷ്ണന്‍ സാറിനെ എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല’.

‘അത്രത്തോളം അദ്ദേഹം എനിക്ക് വേണ്ടി ബുദ്ധിമുട്ടിയിട്ടുണ്ട്. ഓരോ സംഭാഷണങ്ങളും അദ്ദേഹം എനിക്ക് അത്രത്തോളം ക്ഷമയോടെ പറഞ്ഞു തന്നു. അതില്‍ ലാലേട്ടനെ തെറി പറയുന്ന സീനൊക്കെ എനിക്ക് ഭംഗിയായി പറയാന്‍ കഴിഞ്ഞു. പട്ടി, തെണ്ടി, എന്നൊക്കെയുള്ള വിളി ഞാന്‍ പഠിച്ചെടുത്തു. ആ സിനിമ പോലെ ഞാന്‍ ആസ്വദിച്ചു ചെയ്ത മറ്റൊരു സിനിമയില്ല’ രഞ്ജിനി പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top